scorecardresearch

വൈറ്റ്‌ഹെഡ്‌സ് തടയാൻ ഇതാ 7 മാർഗങ്ങൾ

തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ ആരുണ്ട്? എന്നാൽ വൈറ്റ്ഹെഡ്സ് അതിന് ഒരു തടസ്സമായേക്കാം. അത് ഒഴിവാക്കാനും ചില വിദ്യകളുണ്ട്

തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ ആരുണ്ട്? എന്നാൽ വൈറ്റ്ഹെഡ്സ് അതിന് ഒരു തടസ്സമായേക്കാം. അത് ഒഴിവാക്കാനും ചില വിദ്യകളുണ്ട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tips To Get Rid Of Whiteheads

Tips To Get Rid Of Whiteheads: ചർമ്മത്തിലെ വൈറ്റ്ഹെഡ്സ് നീക്കം ചെയ്യാൻ ചില വിദ്യകളുണ്ട് ചിത്രം: ഫ്രീപിക്

ബ്ലാക്ക് ഹെഡ്സ് മാത്രമല്ല വൈറ്റ് ഹെഡ്സും ചർമ്മ പരിചരണത്തിൽ ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചേക്കും. ചർമ്മത്തിലെ വീക്കത്തിനും ഇത് കാരണമാകും. ഫെയ്സ് വാഷ്, സ്ക്രബ് എന്നിവ ഉപയോഗിക്കുന്നത് ഇവയ്ക്ക് ശാശ്വത പരിഹരമാകുന്നില്ല. എന്നാൽ ചില വീട്ടുവൈദ്യങ്ങൾ വൈറ്റ്ഹെഡ്സിൻ്റെ ഭാഗമായി ഉണ്ടാകുന്ന മുഖക്കുരു പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കും. അവ എന്തൊക്കെ എന്ന് അറിയാം.

Advertisment

ഫേഷ്യൽ സ്റ്റീം

ഒരു മൈക്രോ ഫൈബർ ടവ്വൽ ഉപയോഗിച്ച് മുഖത്തും കഴുത്തിലും ഫേഷ്യൽ സ്റ്റീം ചെയ്യാം. അത് ചർമ്മ സുഷിരങ്ങൾ തുറക്കുന്നതിന് സഹായിക്കും. അതിലൂടെ അടിഞ്ഞു കൂടിയ അഴുക്ക്, അമിതമായ എണ്ണ എന്നിവ കളയാൻ സാധിക്കും.

ആപ്പിൾ സിഡാൻ വിനാഗിരി

ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ആപ്പിൾ സിഡാർ വിനാഗരിക്കുണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ് വീക്കം എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമാകുന്നു. 

ആപ്പിൾ സിഡാർ വിനാഗിരിയിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് നേർപ്പിക്കുക. ശേഷം നേരിട്ട് വൈറ്റ് ഹെഡ്സിൽ പുരട്ടാം. 

Advertisment

നാരങ്ങ

ഒരു ടേബിൾസ്പൂൺ നാരങ്ങാ വെള്ളത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. കോട്ടൺ പാഡ് അതിൽ മുക്കി വൈറ്റ് ഹെഡ്സിൻ്റെ മുകളിൽ വയ്ക്കാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.

Tips To Get Rid Of Whiteheads

ടീ ട്രീ ഓയിൽ

ഇതിന് ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ഏതാനും തുള്ളി ടീ ട്രീ ഓയിൽ വൈറ്റ് ഹെഡിൽ പുരട്ടാം. 

കറ്റാർവാഴ

ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് മികച്ച പരിഹാരമാണ് കറ്റാർവാഴ. ഇതിന് സൂത്തിങ് സവിശേഷതയുണ്ട്. മുഖത്ത് കറ്റാർ വാഴ ജെൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. 

തേൻ

തേനിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: