/indian-express-malayalam/media/media_files/2025/12/01/under-eye-darkcircles-fi-2025-12-01-16-28-16.jpg)
കണ്ണിനടിയിലെ കറുപ്പ് നിറം കുറയ്ക്കാം | ചിത്രം: ഫ്രീപിക്
സൗന്ദര്യ സംരക്ഷണത്തിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുപ്പ് നിറം. ഉറക്കമില്ലായ്മ, അമിതമായ സ്‌ക്രീൻ ഉപയോഗം, സമ്മർദ്ദം, പോഷകാഹാരക്കുറവ്, അല്ലെങ്കിൽ പാരമ്പര്യപരമായ കാരണങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായേക്കാം. ഇത് മുഖത്തിൻ്റെ മൊത്തത്തിലുള്ള ഭംഗിയെയും ആരോഗ്യത്തെയും ബാധിക്കും.
Also Read: കിടക്കുന്നതിനു മുമ്പ് ഈ എണ്ണ ചുണ്ടിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്
ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി പലരും വിലകൂടിയ ക്രീമുകളും ട്രീറ്റ്‌മെൻ്റുകളും ആശ്രയിക്കാറുണ്ട്. എന്നാൽ, നമ്മുടെ വീട്ടിലെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നത് നിങ്ങൾക്കറിയാമോ?
വെള്ളരി
വെള്ളരി കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കാം. അത് കുറച്ചു സമയം ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കാം. ഇത് 10 മുതൽ 15 മിനിറ്റിനു വരെ കണ്ണിനു മുകളിൽ വയ്ക്കാം.
Also Read: ടാനകറ്റാൻ ഒരു രഹസ്യക്കൂട്ട്, ഈ 2 ചേരുവകൾ മാത്രം മതി
കറ്റാർവാഴ ജെൽ
കിടക്കുന്നതിനു മുമ്പ് കറ്റാർവാഴ ജെൽ കണ്ണിനു ചുറ്റും പുരട്ടാം. രാവിലെ ഉണർന്ന ഉടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കട്ടി കുറച്ച് അരിയാം. ഇത് കണ്ണിനു മുകളിൽ വയ്ക്കാം. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് അരച്ചെടുത്ത് അതിൻ്റെ നീരിൽ പഞ്ഞി മുക്കി 10 മിനിറ്റ് കണ്ണിനു മുകളിൽ വയ്ക്കാം.
Also Read: വരണ്ട ചർമ്മത്തിനു വിട പറയാം, ഇനി ദിവസവും ഇതിലൊന്ന് കഴിക്കൂ
പാൽ
ചെറിയ ബൗളിൽ പാൽ ഫ്രിഡ്ജിൽ വയ്ക്കാം. അതിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള പ്രത്യേകം എടുക്കാം. അത് നന്നായി ഉടച്ചെടുക്കാം. ഈ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: രാവിലെ ഉണർന്ന ഉടൻ ഇത് കുടിക്കൂ, യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us