scorecardresearch

ഒരു മുറി തക്കാളി മതി, ടാൻ നീക്കി പാടുകൾ ഇല്ലാതാക്കാൻ ഇനി ബ്ലീച്ച് ചെയ്യേണ്ട

മുഖം പെട്ടെന്ന് ടാൻ ആകുകയും സ്വാഭാവിക നിറം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്, ഇതിലൂടെ മുഖത്തിൻ്റെ തിളക്കം നഷ്ടപ്പെട്ടേക്കാം. ഇവ പരിഹരിക്കാൻ ബ്ലീച്ചോ ഫേഷ്യലോ ചെയ്യുന്നതിനു പകരം അടുക്കളയിലുള്ള ഒരുഗ്രൻ രഹസ്യക്കൂട്ട് ഉപയോഗിക്കാം

മുഖം പെട്ടെന്ന് ടാൻ ആകുകയും സ്വാഭാവിക നിറം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്, ഇതിലൂടെ മുഖത്തിൻ്റെ തിളക്കം നഷ്ടപ്പെട്ടേക്കാം. ഇവ പരിഹരിക്കാൻ ബ്ലീച്ചോ ഫേഷ്യലോ ചെയ്യുന്നതിനു പകരം അടുക്കളയിലുള്ള ഒരുഗ്രൻ രഹസ്യക്കൂട്ട് ഉപയോഗിക്കാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Get Rid Of Tan FI

ടാൻ അകറ്റാൻ തക്കാളി | ചിത്രം: ഫ്രീപിക്

സൂര്യപ്രകാശം മൂലമുണ്ടാകുന്ന സൺടാൻ മുഖത്തെ കരിവാളിപ്പ് എന്നിവ മാറ്റി മുഖത്തിന് തിളക്കം നൽകാൻ രാസവസ്തുക്കൾ അടങ്ങിയ ക്രീമോ ഫേഷ്യലോ ആവശ്യമില്ല. നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ തക്കാളി എന്ന അത്ഭുത ഫലം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മുഖകാന്തി വീണ്ടെടുക്കാൻ സാധിക്കും. വിറ്റാമിൻ സി, ലൈക്കോപ്പിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ തക്കാളി, ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാനും തിളക്കം നൽകാനും മികച്ചതാണ്.

Advertisment

മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും തക്കാളി സഹായിക്കുന്നു എന്ന് ക്ലിനിക്കൽ കോസ്റ്റമറ്റോളജിസ്റ്റും ഡോക്ടറുമായ ദിവ്യ നായർ തൻ്റെ വീഡിയോയിലൂടെ പറയുന്നു. തക്കാളി കൊണ്ടുള്ള ഫലപ്രദമായ ചില ഫെയ്സ്പാക്കുകളും ഡോ. ദിവ്യ പരിചയപ്പെടുത്തുന്നുണ്ട്. 

Also Read:അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ, ഇനി നരച്ച മുടിയോട് വിട പറയാം

സൺ ടാൻ മാറ്റാൻ ലളിതമായ വിദ്യ

വെയിലത്ത് പോയി തിരിച്ചുവരുമ്പോൾ മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ തക്കാളി സ്ലൈസ് ചെയ്ത് മുഖത്ത് 2-3 മിനിറ്റ് മസാജ് ചെയ്യാം. ശേഷം 5 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് ദിവസവും ചെയ്യാവുന്നതാണ് .

തക്കാളി തേൻ പാക്ക്

തക്കാളി നീരും അല്പം തേനും ചേർത്ത് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടാം. 10 മിനിറ്റിനു ശേഷം ഇത് ഉണങ്ങുമ്പോൾ ഒരു ലെയർ കൂടി പുരട്ടാം. തക്കാളി കരിവാളിപ്പ് മാറ്റുമ്പോൾ തേൻ ചർമ്മത്തിന് ഈർപ്പം നൽകുന്നു.

Also Read: തിളങ്ങുന്ന ചർമ്മത്തിനായി ഐസ് വാട്ടർ തെറാപ്പി, 15 ദിവസം സ്ഥിരമായി ചെയ്താൽ എന്ത് സംഭവിക്കും?

തക്കാളി പഞ്ചസാര സ്ക്രബ്

തക്കാളി നീരിലേക്ക് ചെറിയ തരികളുള്ള പഞ്ചസാര ചേർത്ത് മുഖത്ത് വളരെ മൃദുവായി മസാജ് ചെയ്യാം. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ വളരെ മൃദുവായി മാത്രമേ ചെയ്യാവൂ.

കടലമാവ് പാൽ പാക്ക്

തക്കാളി നീര്, കടലമാവ് (അല്ലെങ്കിൽ പയർപൊടി/മുൾട്ടാനി മിട്ടി), അല്പം പാൽ എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വെക്കാം. ഉണങ്ങിത്തുടങ്ങുമ്പോൾ അല്പം വെള്ളം നനച്ച് 2 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

Also Read: പ്രായം തോൽക്കും സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഭാഗ്യശ്രീ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സെൻസിറ്റീവ് സ്കിൻ: പാക്ക് ഉപയോഗിക്കുമ്പോൾ നീറ്റലോ ചൊറിച്ചിലോ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ കഴുകിക്കളയാം.

കണ്ണുകൾക്ക് താഴെ: പാക്കുകൾ കണ്ണുകൾക്ക് താഴെ പുരട്ടാമെങ്കിലും അവിടെ വെച്ച് ഉണങ്ങി ഡ്രൈ ആകാൻ അനുവദിക്കരുത്.

കുരുക്കൾ ഉള്ളവർ: മുഖത്ത് വേദനയുള്ളതോ പഴുത്തതോ ആയ കുരുക്കൾ ഉണ്ടെങ്കിൽ മസാജ് ചെയ്യുന്നത് ഒഴിവാക്കാം, കാരണം ഇത് കുരുക്കൾ വർദ്ധിപ്പിക്കാൻ ഇടയാക്കും.

മോയ്സ്ച്യുറൈസർ: ഏത് പാക്ക് ഉപയോഗിച്ച ശേഷവും മുഖത്ത് ഒരു മോയ്സ്ച്യുറൈസർ പുരട്ടാൻ മറക്കരുത്.

ആഴ്ചയിൽ ഒരിക്കലോ രണ്ടാഴ്ചയിൽ ഒരിക്കലോ ഇത്തരം പാക്കുകൾ ഉപയോഗിക്കുന്നത് മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും.

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ഒരു തുള്ളി മതി, ഇത് കണ്ണിനടിയിൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ ഏറെയാണ്

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: