scorecardresearch

മുഖക്കുരു തടയാൻ ഇതാ ഒരു എളുപ്പവഴി

വീട്ടു മുറ്റത്ത് സാധാരണയായി കാണാറുളള തുളസി ഉപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കാമെന്നു പറയുകയാണ് ‘ ബ്യൂട്ടിഫൂള്‍ യൂ ടിപ്സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ്.

മുഖക്കുരു തടയാൻ ഇതാ ഒരു എളുപ്പവഴി

കാലങ്ങളായി പലരും നേരിടുന്നൊരു പ്രശ്‌നമാണ് ചര്‍മ്മത്തിലെ മുഖക്കുരു ശല്യം. ഒരുപാട് പൊടിക്കൈകള്‍ പരീക്ഷിച്ച് മടുത്തിട്ടുമുണ്ടാകും. വീട്ടു മുറ്റത്ത് സാധാരണയായി കാണാറുളള തുളസി ഉപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കാമെന്നു പറയുകയാണ് ‘ ബ്യൂട്ടിഫൂള്‍ യൂ ടിപ്സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ്.

തുളസിയെ ഔഷധഗുണമുളള സസ്യമായിട്ടാണ് കണ്ടുവരുന്നത്. തുളസിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, ഗാലിക്ക് ആസിഡ്, വൈറ്റമിന്‍ എ തുടങ്ങിയവയാണ് ഇതിനു ഔഷധഗുണം നല്‍കുന്നത്. മുഖക്കുരു ഇല്ലാതാക്കാന്‍ തുളസി ഏതു രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം.

  • ഒരു ചെറിയ പാത്രത്തില്‍ തുളസിയില മാത്രമായി അടര്‍ത്തിയെടുക്കുക
  • മിക്‌സി ഉപയോഗിച്ച് ഇത് പൊടിക്കുക
  • പൊടിച്ചുവച്ച തുളസിയിലേക്കു റോസ് വാട്ടര്‍ ഒഴിക്കുക
  • പിന്നീട് അരിപ്പ ഉപയോഗിച്ച് തുളസിയും വെളളവും വേര്‍തിരിച്ചെടുക്കുക

ഇങ്ങനെ വേര്‍തിരിച്ചെടുത്ത വെളളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ 15 ദിവസം കൊണ്ട് ഫലം കാണാന്‍ കഴിയുമെന്നാണ് ബ്യൂട്ടി ബ്‌ളോഗര്‍ പറയുന്നത്. ദിവസവും രണ്ടു നേരങ്ങളിലായി ഇതു ചെയ്യാവുന്നതാണ്.

മുഖക്കുരു ഇല്ലാതാക്കാന്‍ മാത്രമല്ല ചര്‍മ്മത്തില്‍ എണ്ണമയം നിലനിര്‍ത്താനും ഇതു സഹായിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Tips to get rid of pimples through home remedy

Best of Express