/indian-express-malayalam/media/media_files/2025/09/27/get-rid-of-facial-hair-fi-2025-09-27-13-39-01.jpg)
/indian-express-malayalam/media/media_files/2025/09/27/get-rid-of-facial-hair-1-2025-09-27-13-39-11.jpg)
മുഖത്തെ രോമം പല പെൺകുട്ടികളുടെയും സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്നതാണ്. അത് കളയാൻ ചിലർ ചികിത്സകൾ തേടാറുണ്ട്. എന്നാൽ പ്രകൃതിദത്ത വഴികളിലൂടെയും മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ കഴിയും.
/indian-express-malayalam/media/media_files/2025/09/27/get-rid-of-facial-hair-2-2025-09-27-13-39-11.jpg)
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് കാപ്പി സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?. ആന്റിഓക്സിഡന്റുകളും നേരിയ എക്സ്ഫോളിയേറ്റിങ് ഗുണങ്ങളും കൊണ്ട് നിറഞ്ഞ കാപ്പി പലവിധ സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിച്ചുവരുന്നുണ്ട്.
/indian-express-malayalam/media/media_files/2025/09/27/get-rid-of-facial-hair-3-2025-09-27-13-39-11.jpg)
പതിവായി പ്രയോഗിക്കുന്നത് രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും മുടിയുടെ വളർച്ച കുറയ്ക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/09/27/get-rid-of-facial-hair-4-2025-09-27-13-39-11.jpg)
ചേരുവകൾ
കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ, കടലമാവ് - 1 ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ, പാൽ അല്ലെങ്കിൽ തൈര് - 1-2 ടേബിൾസ്പൂൺ, തേൻ (ആവശ്യമെങ്കിൽ മാത്രം) - 1 ടീസ്പൂൺ
/indian-express-malayalam/media/media_files/2025/09/27/get-rid-of-facial-hair-5-2025-09-27-13-39-11.jpg)
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് കാപ്പിപ്പൊടി, കടലമാവ്, മഞ്ഞൾ എന്നിവ എടുക്കുക. ഇതിലേക്ക് പാലോ തൈരോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. വരണ്ട ചർമ്മമുള്ളവർ കുറച്ച് തേൻ കൂടി ചേർക്കുക. അതിനുശേഷം മുഖത്ത് രോമമുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക. 15-20 മിനിറ്റിനുശേഷം പായ്ക്ക് ഉണങ്ങി കഴിയുമ്പോൾ പതിയെ കൈകൾ ഉപയോഗിച്ച് തിരുമ്മുക. ഏതാനും മിനിറ്റ് അങ്ങനെ ചെയ്തശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക. അതിനുശേഷം മോയ്സ്ചറൈസറോ കറ്റാർവാഴ ജെല്ലോ പുരട്ടുക. ആഴ്ചയിൽ ഒരിക്കൽ ഈ ഫെയ്സ്മാസ്ക് പുരട്ടുക. 3-4 തവണകൾക്കുള്ളിൽതന്നെ നല്ല മാറ്റം കാണാനാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.