/indian-express-malayalam/media/media_files/2024/12/28/LrddzoFKiiIrQlhSdzct.jpg)
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ ഉപയോഗിക്കേണ്ട ചേരുവകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/28/tips-to-get-rid-of-eye-bags-1.jpg)
മുട്ടയുടെ വെള്ള
ബൗളിലേയ്ക്ക് മുട്ടയുടെ വെള്ള എടുത്ത് ഉടയ്ക്കാം. അത് ഒരു പഞ്ഞി ഉപയോഗിച്ച് വീക്കമുള്ള ഭാഗത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2024/12/28/tips-to-get-rid-of-eye-bags-2.jpg)
ഗ്രീൻ ടീ ബാഗ്
ഒരു കപ്പ് വെള്ളത്തിലേയ്ക്ക് രണ്ട് ടീ ബാഗ് കുതിർക്കാൻ വയ്ക്കാം. അത് 6 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം. ശേഷം ഈ ടീ ബാഗുകൾ കണ്ണിനു മുകളിലായി വച്ച് വിശ്രമിക്കാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
/indian-express-malayalam/media/media_files/2024/12/28/tips-to-get-rid-of-eye-bags-3.jpg)
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയോ ഗ്രേറ്റ് ചെയ്തോ എടുക്കാം. അത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം. തണുത്തതിനു ശേഷം അതിൽ നിന്നും അൽപം എടുത്ത് കണ്ണിനു മുകളിൽ വയ്ക്കാം. 15 മിനിറ്റിനു ശേഷം മാറ്റി തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
/indian-express-malayalam/media/media_files/2024/12/28/tips-to-get-rid-of-eye-bags-4.jpg)
കറ്റാർവാഴ
കറ്റാർവാഴയിൽ നിന്നും ആവശ്യമായ ജെല്ലെടുക്കാം. അത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം കണ്ണിനു ചുറ്റും പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2024/12/28/tips-to-get-rid-of-eye-bags-5.jpg)
വെളിച്ചെണ്ണ
ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് ലാവൻഡർ ഓയിൽ ചേർത്തിളക്കാം. അത് വിരലുകൾ ഉപയോഗിച്ച് കണ്ണിനു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us