/indian-express-malayalam/media/media_files/2025/11/06/get-rid-of-dandruff-fi-2025-11-06-15-28-40.jpg)
താരനകറ്റാൻ വെളുത്തുള്ളി ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
തലയോട്ടിയെയും മുടിയെയും ഒരുപോലെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് താരൻ. പലപ്പോഴും ഇത് ചൊറിച്ചിലിനും, മുടികൊഴിച്ചിലിനും, ആത്മവിശ്വാസം കുറയുന്നതിനും കാരണമാകാറുണ്ട്. വിപണിയിൽ ലഭിക്കുന്ന ഷാംപൂകളും ലേപനങ്ങളും താൽക്കാലിക ആശ്വാസം നൽകുമ്പോൾ, ഈ പ്രശ്‌നത്തിന് ശാശ്വതവും പ്രകൃതിദത്തവുമായ ഒരു പരിഹാരം തേടുന്നവരാണ് നമ്മളിൽ പലരും.
Also Read: തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മത്തിന് ഫെയ്സ് ജെൽ തയ്യാറാക്കാം വീട്ടിൽ
അടുക്കളയിലെ ഒരു സാധാരണ ചേരുവയാണെങ്കിലും, ശക്തമായ ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. താരന് കാരണമാകുന്ന ഫംഗസുകളെ ചെറുക്കാൻ വെളുത്തുള്ളിക്ക് അവിശ്വസനീയമായ കഴിവുണ്ട്. മാത്രമല്ല, ഇതിലെ സൾഫർ പോലുള്ള ഘടകങ്ങൾ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Also Read: കിടക്കുന്നതിനു മുമ്പ് ഇത് ഉപയോഗിച്ച് മുഖം കഴുകൂ, ഒറ്റ ഉപയോഗത്തിൽ മാറ്റം അറിയാം
വെളുത്തുള്ളി
അഞ്ചോ ആറോ വെളുത്തുള്ളി അരച്ചെടുക്കാം. അതിലേയ്ക്ക് രണ്ട് സ്പൂണ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. അരമണിക്കൂർ കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
ഒലിവ് ഓയിൽ
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി അൽപം ഒലിവ് ഏയിൽ തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. രാവിലെ ഉണർന്നാൽ ഉടൻ കഴുകി കളയാം. ശേഷം ചീപ്പ് ഉപയോഗിച്ച് പേനിനെ ചീകി കളയാം.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഈ എണ്ണ രണ്ട് തുള്ളി പുരട്ടൂ, ചർമ്മം തിളക്കമുള്ളതാകും
ആപ്പിൾ സിഡാർ വിനാഗിരി
അൽപം വെളിച്ചെണ്ണയിൽ ആപ്പിൾ സിഡാർ വിനാഗിരി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 7 മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
വെളിച്ചെണ്ണ
കർപ്പൂരത്തിന് നല്ലൊരു സുഗന്ധമുണ്ട്. ഇത് പേൻ പോലെയുള്ള പാരസൈറ്റുകളെ ഒഴിവാക്കുന്നതിന് നല്ലതാണ്. ഇത് വെളിച്ചെണ്ണയിലേയ്ക്കു ചേർക്കുമ്പോൾ ഓറിക് ആസിഡിൻ്റ സാന്നിധ്യം കൊണ്ട് പേൻ ശല്യം കുറയ്ക്കാൻ സഹായിക്കുന്നു.
Also Read: ഒരു സ്പൂൺ പാൽ മതി, ഇനി പോക്കറ്റ് കാലിയാക്കുന്ന ക്ലെൻസറുകൾ വേണ്ട
ടീ ട്രീ ഓയിൽ
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി അൽപം ഒലിവ് ഏയിൽ തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. രാവിലെ ഉണർന്നാൽ ഉടൻ കഴുകി കളയാം. ശേഷം ചീപ്പ് ഉപയോഗിച്ച് പേനിനെ ചീക് കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പാർലറിൽ പോയി പോക്കറ്റ് കാലിയാക്കേണ്ട, മുടി കറുപ്പിക്കാൻ ഇനി ഒരു നുള്ള് മഞ്ഞൾപ്പൊടി മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us