/indian-express-malayalam/media/media_files/2025/11/22/skin-care-with-cinnamon-fi-2025-11-22-14-58-53.jpg)
ഇനി മുഖക്കുരു വരുമെന്ന് പേടിവേണ്ട | ചിത്രം: ഫ്രീപിക്
കറികളുടെ മണവും രുചിയും മാത്രമല്ല സൗന്ദര്യം വർധിപ്പിക്കുന്നതിനും കറുവാപ്പട്ട ഗുണപ്രദമാണ്. ചർമ്മ സംരക്ഷണത്തിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് കറുവാപ്പട്ട. പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളിൽ പലതിലും ചേരുവയായി ഇത് കാണാറുണ്ട്. ആൻ്റി ബാക്ടീരിയൽ ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളാൽ സമ്പന്നമാണ് കറുവാപ്പട്ട. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് സഹായിച്ചേക്കും.
ടാൻ അകറ്റാൻ
കറുവാപ്പട്ട പൊടിച്ചെടുത്തതിലേക്ക് അൽപ്പം നാരങ്ങാ നീര് ചേർക്കാം. അത് തൈരിൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം ഇളംചൂടുള്ള വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കളയാം.
Also Read: ഒരു സ്പൂൺ കാപ്പിപ്പൊടി മതി, ഞൊടിയിടയിൽ തിളക്കമുള്ള ചർമ്മം നേടാം
തലമുടി വളർച്ചയ്ക്ക്
ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതിലേക്ക് ഒരു ടീസ്പൂൺ തേൻ, ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. തലയോട്ടിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അകറ്റാൻ ഈ ഹെയർപാക്ക് സഹായിക്കും.
ചുവപ്പ് പാടുകൾ
ഒരു ടേബിൾസ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ ചുവന്ന പാടുകൾ കാണുന്ന ഭാഗങ്ങളിൽ പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
Also Read: ചർമ്മം പഞ്ഞിപോലെ സോഫ്റ്റാകും, ഇത് ഒരു തുള്ളി പുരട്ടി നോക്കൂ
ചർമ്മം തിളങ്ങാൻ
അര ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതിലേക്ക് അൽപ്പം നാരങ്ങാ നീരും, കട്ടത്തൈരും, അരച്ചെടുത്ത പഴവും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
മുഖത്തെ ചുളിവുകൾ അകറ്റാൻ
രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണയിലേക്ക് ഒരു സ്പൂൺ കറുവാപ്പട്ട പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. കണ്ണിനു ചുറ്റമുള്ള ഭാഗങ്ങൾ ഒഴിവാക്കി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
Also Read: ഉറങ്ങുന്നതിനു മുമ്പ് ദിവസവും ഈ സെറം പുരട്ടൂ, കണ്ണാടി പോലെ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം
മുഖക്കുരുവും കറുത്തപാടുകളും അകറ്റാൻ
മൂന്ന് ടേബിൾസ്പൂൺ തേനിൽ ഒരു ടേബിൾസ്പൂൺ കറുവാപ്പട്ട പൊടിച്ചത് ചേർക്കാം. അതിലേക്ക് നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ഇത് മുഖത്ത് പുരട്ടാം. രാവിലെ ഉണർന്നാലുടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കിടക്കുന്നതിനു മുമ്പ് മുഖം കഴുകാൻ ഇതുപയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us