/indian-express-malayalam/media/media_files/2025/12/19/acne-removal-fi-2025-12-19-17-40-35.jpg)
മഞ്ഞൾപ്പൊടിക്ക് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിൻ്റെ സാന്നിധ്യം ചർമ്മാരോഗ്യത്തിന് പലപ്പോഴും ദോഷകരമാകാറുണ്ട്. മുഖക്കുരു, അമിതമായ സെബം ഉത്പാദനം എന്നിവ ഈ സമയം അനുഭവപ്പെട്ടേക്കാം. ഓരോ കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന ധാരാളം ചർമ്മ പരിചരണ ഉത്പന്നങ്ങൾ വിപണയിൽ ലഭ്യമാണ്. എന്നാൽ മികച്ച ഫലം ലഭ്യമാക്കുന്നതിന് അതിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാകാം.
Also Read: കൈമുട്ടിലെ കറുപ്പ് നിറം ഞൊടിയിടയിൽ അകറ്റാം, പൊടിക്കൈ അടുക്കളയിലുണ്ട്
സ്ഥിരമായി ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ചില ചർമ്മ പ്രശ്നങ്ങൾ രൂക്ഷമായേക്കും. പകരം പ്രകൃതിദത്തമായ പരിചരണ രീതികൾ തിരഞ്ഞെടുക്കാം. മഞ്ഞൾപ്പൊടി ഇത്തരത്തിൽ ഉപയോഗിക്കാവുന്ന ഒരു മികച്ച ചേരുവയാണ്.
Also Read: ഉറങ്ങുന്നതിനു മുമ്പ് ഇതൊരു സ്പൂൺ കണ്ണിനടിയിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയുണ്ട്
ചേരുവകൾ
- ആര്യവേപ്പ് പൊടിച്ചത്- 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- തേൻ- 1 ടേബിൾസ്പൂൺ
- റോസ് വാട്ടർ- 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ആര്യവേപ്പില പൊടിച്ചതും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേനും, റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ആവശ്യാനുസരണം ഉപയോഗിക്കാം.
Also Read: ചുളിവുകളും പാടുകളുമില്ലാത്ത ചർമ്മം സ്വന്തമാക്കാം; ഈ പോഷകങ്ങൾ ഉറപ്പാക്കൂ
ഉപയോഗിക്കേണ്ട വിധം
ക്ലെൻസ് ചെയ്ത മുഖത്ത് വിരലുകൾ ഉപയോഗിച്ച് ഈ മിശ്രിതം പുരട്ടാം. മുഖത്തും കഴുത്തിലും ഇത് പുരട്ടാം. 5 മിനുറ്റ് മൃദുവായി മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കാം. വേപ്പിലയ്ക്കും ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. അതിനാൽ മുഖക്കുരുവും അതിൻ്റെ പാടുകളും അതിവേഗം നീക്കം ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ചുളിവുകളും പാടുകളുമില്ലാത്ത ചർമ്മം സ്വന്തമാക്കാം; ഈ പോഷകങ്ങൾ ഉറപ്പാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us