/indian-express-malayalam/media/media_files/2025/12/04/pink-lips-fi-1-2025-12-04-16-13-29.jpg)
പിങ്ക് ഗ്ലോ ഉള്ള ചുണ്ടുകൾ നേടാം | ചിത്രം: ഫ്രീപിക്
ചുണ്ടുകളുടെ ഭംഗി നമ്മുടെ മുഖസൗന്ദര്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ, വരണ്ട കാലാവസ്ഥ, നിർജ്ജലീകരണം, സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിത ഉപയോഗം തുടങ്ങിയ കാരണങ്ങളാൽ ചുണ്ടുകൾ പലപ്പോഴും വരണ്ടുണങ്ങി, നിറം മങ്ങി, വിണ്ടുകീറിയ അവസ്ഥയിലാകാം. ചുണ്ടുകൾക്ക് ആരോഗ്യവും ആകർഷകമായ പിങ്ക് നിറവും തിളക്കവും ലഭിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ലിപ് സ്ക്രബ് ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യുന്നത്.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് സ്ഥിരമായി ഇങ്ങനെ ചെയ്യൂ, ഗുണങ്ങൾ ഏറെയാണ്
വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പകരം, നമ്മുടെ അടുക്കളയിലുള്ള ചേരുവകൾ ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ ലിപ് സ്ക്രബ് ഉണ്ടാക്കാൻ സാധിക്കും. പഞ്ചസാര, തേൻ, വെളിച്ചെണ്ണ, കാപ്പിപ്പൊടി തുടങ്ങിയ സാധാരണ ചേരുവകൾ മതി മൃതകോശങ്ങളെ നീക്കം ചെയ്യാനും ചുണ്ടുകൾക്ക് ആവശ്യമായ ഈർപ്പം നൽകാനും. മൃദുലമായ ചുണ്ടുകൾ ലഭിക്കുന്നതിന് ഇത് സഹായിക്കുകയും, ചുണ്ടുകളിലെ രക്തയോട്ടം വർധിപ്പിച്ച് സ്വാഭാവികമായ പിങ്ക് നിറം നൽകുകയും ചെയ്യുന്നു. ഈ ലേഖനത്തിൽ, തിളക്കമുള്ളതും മൃദുവായതുമായ ചുണ്ടുകൾ നേടാൻ സഹായിക്കും.
Also Read: ഇത് കുടിച്ച് ദിവസം തുടങ്ങൂ, യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം
ചേരുവകൾ
- പിങ്ക് സോൾട്ട്
- റോസ് വാട്ടർ
- ഗ്ലിസറിൻ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഒരു സ്പൂൺ പിങ്ക് സോൾട്ടെടുക്കാം. അതിലേയ്ക്ക് റോസ് വാട്ടറും, ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിക്കാം.
Also Read: സോപ്പോ ഫെയ്സ് വാഷോ വേണ്ട, ഇത് ഒരു സ്പൂൺ ഉപയോഗിച്ച് മുഖം കഴുകൂ
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കിയ മിശ്രിതം വിരലുകൾ ഉപയോഗിച്ച് ചുണ്ടിൽ പുരട്ടാം. ശേഷം മൃദുവായി മസാജ് ചെയ്യാം. അഞ്ച് മിനിറ്റ് മസാജ് ചെയ്തതിനു ശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചു കളയാം.
ഗുണങ്ങൾ
ഇത് ചുണ്ടിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് പിഗ്മൻ്റേഷൻ കുറയ്ക്കും. ഒപ്പം ചുണ്ടിൽ ഈർപ്പം നിലനിർത്തി അമിതമായി വരണ്ടു പോകന്നതു തടയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: മങ്ങിയ ചർമ്മത്തിന് തിളക്കം നൽകാം; ഒരു സ്പൂൺ തേനിലേയ്ക്ക് ഈ പൊടി ചേർത്തു പുരട്ടൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us