scorecardresearch

മങ്ങിയ ചർമ്മത്തിന് തിളക്കം നൽകാം; ഒരു സ്പൂൺ തേനിലേയ്ക്ക് ഈ പൊടി ചേർത്തു പുരട്ടൂ

ചർമ്മം മങ്ങിയതും നിറം കുറഞ്ഞതുമായി തോന്നുമ്പോൾ ഇത് ഉപയോഗിക്കൂ, ഇൻസ്റ്റൻ്റ് ഗ്ലോ നേടാം

ചർമ്മം മങ്ങിയതും നിറം കുറഞ്ഞതുമായി തോന്നുമ്പോൾ ഇത് ഉപയോഗിക്കൂ, ഇൻസ്റ്റൻ്റ് ഗ്ലോ നേടാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Instant Glowing Skin FI

തിളക്കമുള്ള ചർമ്മത്തിന് പൊടിക്കൈ | ചിത്രം: ഫ്രീപിക്

നമ്മുടെ ചർമ്മത്തിന്റെ ഉപരിതലത്തിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുമ്പോൾ ചർമ്മം മങ്ങിയതും നിറം കുറഞ്ഞതുമായി തോന്നാം. ഈ മൃതകോശങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയയാണ് എക്സ്ഫോളിയേഷൻ. ശക്തമായ സ്ക്രബറുകൾ ഉപയോഗിച്ച് എക്സ്ഫോളിയേഷൻ ചെയ്യുമ്പോൾ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, മൃദുലമായ എക്സ്ഫോളിയേഷൻ വഴി, ചർമ്മത്തിന് ഒരു കേടുപാടും വരുത്താതെ അടിയിലുള്ള പുതിയതും ആരോഗ്യകരവുമായ ചർമ്മത്തെ പുറത്തുകൊണ്ടുവരാൻ സാധിക്കും. ഈ പുതിയ ചർമ്മമാണ് സ്വാഭാവികമായ തിളക്കം നൽകുന്നത്.

Advertisment

Also Read: ടാനകറ്റാൻ ഒരു രഹസ്യക്കൂട്ട്, ഈ 2 ചേരുവകൾ മാത്രം മതി

ഇതിനായി നമുക്ക് വീട്ടിൽ തന്നെ ലഭ്യമായ രണ്ട് ചേരുവകൾ മതി, അരിപ്പൊടിയും തേനും. 

Also Read: വരണ്ട ചർമ്മത്തിനു വിട പറയാം, ഇനി ദിവസവും ഇതിലൊന്ന് കഴിക്കൂ

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ശുദ്ധമായ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് റോസ് വാട്ടർ കൂടി ചേർക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.അല്ലെങ്കിൽ പാൽ ഉപയോഗിക്കാവുന്നതാണ്. ഈ മാസ്ക് മുഖത്തും കഴുത്തിലും നന്നായി പുരട്ടാം. ഏകദേശം 10 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതിന് മുമ്പ്, വിരൽത്തുമ്പുകൾ ഉപയോഗിച്ച് വളരെ മൃദുവായി വട്ടത്തിൽ മസാജ് ചെയ്യാം. ശേഷം മുഖം കഴുകാം. 

Also Read: കിടക്കുന്നതിനു മുമ്പ് ഈ എണ്ണ ചുണ്ടിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

Advertisment

ഗുണങ്ങൾ

  • അരിപ്പൊടി: പ്രകൃതിദത്തമായ ഈ സ്ക്രബ് ചർമ്മത്തിലെ മാലിന്യങ്ങളെയും മൃതകോശങ്ങളെയും നീക്കി പിഗ്മൻ്റേഷൻ കുറയ്ക്കും. ഇതിലെ ഘടകങ്ങൾ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
  • തേൻ: തേൻ ഒരു പ്രകൃതിദത്ത മോയ്സ്ച്യുറൈസറാണ്. ഇതിലെ ആൻ്റിഓക്സിഡന്റുകൾ ചർമ്മത്തെ പോഷിപ്പിക്കുകയും സോഫ്റ്റാക്കുകയും ചെയ്യും. 
  • ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് തൽക്ഷണമായ തിളക്കവും ആരോഗ്യവും നൽകും.
  • ഇത് ഉപയോഗിക്കുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് ചെയ്ത് അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ മറക്കരുത്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: സോപ്പോ ഫെയ്സ് വാഷോ വേണ്ട, ഇത് ഒരു സ്പൂൺ ഉപയോഗിച്ച് മുഖം കഴുകൂ

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: