scorecardresearch

ഈ പൊടിക്കൈകൾ മതി, ഞൊടിയിടയിൽ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

പാർലറുകളിൽ പോകാനോ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാനോ സമയമില്ലാത്തവർക്കായി നമ്മുടെ അടുക്കളയിൽ തന്നെ ചില പ്രതിവിധികളുണ്ട്

പാർലറുകളിൽ പോകാനോ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാനോ സമയമില്ലാത്തവർക്കായി നമ്മുടെ അടുക്കളയിൽ തന്നെ ചില പ്രതിവിധികളുണ്ട്

author-image
Lifestyle Desk
New Update
Glowing Skin FI

തിളക്കമുള്ള ചർമ്മം ഇനി 5 മിനിറ്റിൽ നേടാം | ചിത്രം: ഫ്രീപിക്

തിളങ്ങുന്നതും മൃദുവായതുമായ ചർമ്മം എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഇതിനായി പാർലറുകളിൽ പോകാനോ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാനോ സമയമില്ലാത്തവർക്കായി നമ്മുടെ അടുക്കളയിൽ തന്നെ ചില പ്രതിവിധികളുണ്ട്. വെറും 15 മിനിറ്റിൽ തയ്യാറാക്കാവുന്ന, ഫലപ്രദമായ 5 ഫേസ് മാസ്കുകൾ പരിചയപ്പെടാം

Advertisment

പാല്പാടയും തേനും

ചർമ്മത്തിന് പെട്ടെന്ന് മൃദുത്വം നൽകാൻ ഏറ്റവും മികച്ചതാണ് പാല്പാട. പണ്ടുകാലം മുതലേ ചർമ്മ സംരക്ഷണത്തിന് ഇത് ഉപയോഗിച്ചു വരുന്നു. തേൻ ചർമ്മത്തിന് പ്രത്യേക തിളക്കം നൽകുന്നു. ഒരു ടേബിൾ സ്പൂൺ പാല്പാട ഒരു ടീസ്പൂൺ തേൻ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 10 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. വരണ്ട ചർമ്മത്തിന് ഇത് വളരെ ഗുണകരമാണ്.

കടലമാവ്, മഞ്ഞൾ, തൈര് 

ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും എണ്ണമയം നിയന്ത്രിക്കാനും ഈ കൂട്ട് സഹായിക്കും. ഒരു ടേബിൾ സ്പൂൺ കടലമാവ് ഒരു നുള്ള് മഞ്ഞൾ രണ്ട് ടീസ്പൂൺ തൈര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. 12-15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങി തുടങ്ങുമ്പോൾ കഴുകിക്കളയാം. ച

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

പഴവും പാലും

നന്നായി പഴുത്ത നേന്ത്രപ്പഴം ചർമ്മത്തിന് ഒരു മികച്ച പോഷകമാണ്. പകുതി നന്നായി പഴുത്ത പഴവും ഒരു ടേബിൾ സ്പൂൺ പാലും ഒരുമിച്ചു ചേർത്ത് മുഖത്ത് പുരട്ടാം. 10 മിനിറ്റിനുശേഷം കഴുകി കളയാം. ചർമ്മം കൂടുതൽ മൃദുവാകാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

കറ്റാർവാഴയും പനിനീരും

സെൻസിറ്റീവ് ആയ ചർമ്മമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ മാസ്ക് ആണിത്. രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ പനിനീരും ഒരുമിച്ചു ചേർത്ത് മുഖത്ത് പുരട്ടാം. 12-15 മിനിറ്റ് വിശ്രമിക്കാം, ശേഷം കഴുകിക്കളയാം. വെയിലേറ്റുണ്ടാകുന്ന പാടുകൾ മാറാനും ചർമ്മത്തിന് കുളിർമ്മ നൽകാനും ഇത് സഹായിക്കും.

ഓട്‌സും വെളിച്ചെണ്ണയും

ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും മൃദുത്വം നൽകാനും ഈ മാസ്ക് സഹായിക്കും. ഒരു ടേബിൾ സ്പൂൺ പൊടിച്ച ഓട്‌സ് ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മുഖത്ത് ഒരു മിനിറ്റ് പതുക്കെ മസാജ് ചെയ്യാം. ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ചർമ്മം പതുപതുത്തതാക്കാനും തിളക്കം ലഭിക്കാനും സഹായിക്കുന്നു.

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇത്തരം ചേരുവകൾ ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കരുത്. യാതൊരു വിധം അലർജിയോ അസ്വസ്ഥകളോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ഇവ സ്ഥിരമായി ഉപയോഗിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ഒരു മുറി ഉരുളക്കിഴങ്ങ് മതി, 2 ആഴ്ചയിൽ ചുണ്ടുകൾക്ക് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാം

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: