scorecardresearch

ആഘോഷങ്ങളിൽ തിളങ്ങാൻ ഇനി പാർലറിലേയ്ക്ക് പോകേണ്ട, കടലമാവ് ഒരു സ്പൂൺ മതി

രാസവസ്തുക്കൾ കലരാത്ത നാടൻ വിദ്യകൾ ചർമ്മത്തിന് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കില്ല, ഇത് പരീക്ഷിച്ചു നോക്കൂ

രാസവസ്തുക്കൾ കലരാത്ത നാടൻ വിദ്യകൾ ചർമ്മത്തിന് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കില്ല, ഇത് പരീക്ഷിച്ചു നോക്കൂ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Facial At Home

തിളക്കമുള്ള ചർമ്മം നേടാൻ ഒരു വീട്ടുവിദ്യ | ചിത്രം: ഫ്രീപിക്

വിപണിയിൽ ഇന്ന് ഒട്ടനവധി സൗന്ദര്യവർദ്ധക വസ്തുക്കളും വിലകൂടിയ ഫേഷ്യൽ പാക്കേജുകളും ലഭ്യമാണെങ്കിലും, നമ്മുടെ പൂർവ്വികർ പകർന്നുനൽകിയ പ്രകൃതിദത്തമായ കൂട്ടുകൾക്ക് എന്നും സവിശേഷമായ സ്ഥാനമുണ്ട്. രാസവസ്തുക്കൾ കലരാത്ത നാടൻ വിദ്യകൾ ചർമ്മത്തിന് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ പരമ്പരാഗത സൗന്ദര്യക്കൂട്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'കടലമാവ്'. ഇനി പോക്കറ്റ് കാലിയാക്കുന്ന ഫേഷ്യലോ ബ്ലീച്ചോ ഇല്ലാതെ ഞൊടിയിടയിൽ തെളിച്ചവും തിളക്കവുമുള്ള ചർമ്മം നേടാം:

Advertisment

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം

മഞ്ഞൾ-കടലമാവ് 

മഞ്ഞൾ, ചന്ദനപ്പൊടി, കടലമാവ്, പാല് അല്ലെങ്കിൽ റോസ് വാട്ടർ എന്നിവ ഇളക്കി യോജിപ്പിച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിലെ നിറവ്യത്യാസം മാറ്റി സ്വർണ്ണനിറത്തിലുള്ള തിളക്കം നൽകുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കാം.

റോസാപ്പൂവ്-പാൽ കടലമാവ് 

ഫ്രഷ് റോസാപ്പൂ ഇതളുകളിലേയ്ക്ക് പാൽ, ഓട്‌സ്, തേൻ, ഏലക്ക പൊടിച്ചത് എന്നിവ ചേർത്ത് അരച്ചെടുക്കാം.ഇത് മുഖത്ത് പുരട്ടാം. പാല് ചർമ്മത്തിന് നിറം നൽകുമ്പോൾ, റോസാപ്പൂവ് ചർമ്മത്തെ ശാന്തമാക്കുന്നു. ഓട്‌സ് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

വേപ്പ്-തുളസി കടലമാവ് 

വേപ്പിലപ്പൊടിച്ചതിലേയ്ക്ക്  തുളസി അരച്ചത് കടലമാവ് റോസ് വാട്ടർ എന്നിവ ഇളക്കി യോജിപ്പിക്കാം. ശേഷം മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.മുഖത്തെ ചുവന്ന പാടുകളും മുഖക്കുരുവും മാറ്റാൻ ഈ കൂട്ട് സഹായിക്കും. എണ്ണമയമുള്ള ചർമ്മക്കാർക്ക് ഇത് വളരെ ഫലപ്രദമാണ്.

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

കുങ്കുമപ്പൂവ് കടലമാവ്

പാലിൽ കുതിർത്ത കുങ്കുമപ്പൂവിലേയ്ക്ക് അരിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അൽപം പാൽ ഒഴിച് പേസ്റ്റ് പരുവത്തിലാക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറ്റാനും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും ഇത് മികച്ചതാണ്.

കടലമാവ്-പാൽപ്പാട 

കടലമാവിലേയ്ക്ക് പാൽപ്പാട ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ക്ലെൻസ് ചെയ്ത മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും ചർമ്മം വെണ്ണ പോലെ മൃദുവാകാനും ഇത് സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: വെറുതെ കളയരുത്, ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിന് നിരവധി ഉപയോഗങ്ങളുണ്ട്

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: