/indian-express-malayalam/media/media_files/2025/09/12/glowing-clean-skin-with-elachi-water-fi-2025-09-12-13-09-36.jpg)
തിളക്കമുള്ള ചർമ്മത്തിന് ദിവസവും ഇത് കുടിക്കൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/12/glowing-clean-skin-with-elachi-water-1-2025-09-12-13-09-46.jpg)
തെളിച്ചമുള്ളതും ഭംഗിയുള്ളതുമായ ചർമ്മത്തിന് ഏലയ്ക്ക വെള്ളം ഏറെ ഗുണപ്രദമാണ്. വളരെ ചെറുതെങ്കിലും വെള്ളത്തിൽ കലർത്തുമ്പോൾ ഇതിന് ഏറെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/09/12/glowing-clean-skin-with-elachi-water-2-2025-09-12-13-09-46.jpg)
വീക്കം, ദഹനാരോഗ്യം എന്നിവയ്ക്ക് ഏലയ്ക്ക ഏറെ ഗുണപ്രദമാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റ് ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ ഏലയ്ക്കക്കുണ്ട്. അത് മുഖക്കുരു, പാടുകൾ, അകാല വാർധക്യ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കും എന്ന് ചില പഠനങ്ങൾ പറയുന്നു. ദൈനംദിന ജീവിതശൈലിയിൽ ഏലയ്ക്ക ഉൾപ്പെടുത്തുന്നതിലൂടെ സുന്ദരമായ ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാം.
/indian-express-malayalam/media/media_files/2025/09/12/glowing-clean-skin-with-elachi-water-3-2025-09-12-13-09-46.jpg)
ചേരുവകൾ
ഏലയ്ക്ക- 3 , വെള്ളം- 1 ലിറ്റർ, നാരങ്ങ, ഈന്തപ്പഴം
/indian-express-malayalam/media/media_files/2025/09/12/glowing-clean-skin-with-elachi-water-4-2025-09-12-13-09-46.jpg)
തയ്യാറാക്കുന്ന വിധം
ഏലയ്ക്ക പൊടിച്ചെടുക്കാം. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് തിളപ്പിക്കാം. അതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതു ചേർക്കാം. 10 മുതൽ 15 മിനിറ്റു വരെ തിളപ്പിക്കുക. വെള്ളത്തിൻ്റെ നിറം മാറി വരുമ്പോൾ അടുപ്പണയക്കാം. വെള്ളം അരിച്ചെടുക്കുക. അതിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞതും ഒരു ടീസ്പൂൺ ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്തതും ചേർത്തിളക്കാം. അതിരാവിലെ ഇത് കുടിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/09/12/glowing-clean-skin-with-elachi-water-5-2025-09-12-13-09-46.jpg)
ഏലയ്ക്ക വെള്ളത്തിൻ്റെ മറ്റ് ഗുണങ്ങൾ
ഏലയ്ക്ക ചേർത്ത് തിളപ്പിച്ച വെള്ളം ചർമ്മത്തിന് മാത്രമല്ല വായ്നാറ്റം അകറ്റുന്നതിനും സഹായിക്കും. ഇത് പല്ലിൽ അടിഞ്ഞു കൂടിയിരിക്കുന്ന ബാക്ടീരിയകൾ മറ്റ് അണുക്കൾ എന്നിവയെ തുരത്തുന്നു. ശരീരത്തിൻ്റെ ആരോഗ്യത്തിനും ഏലയ്ക്ക വെള്ളം ഗുണപ്രദമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകി ദഹനപ്രക്രിയ സുഗമമാക്കും. ഇതിലൂടെ ശരിയായ രീതിയിൽ പോഷകങ്ങളുടെ ആഗിരണവും സംഭവിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.