/indian-express-malayalam/media/media_files/2026/02/03/milk-facial-2026-02-03-10-22-36.jpg)
ചർമ്മ സംരക്ഷണത്തിന് പാൽ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/04/milk-for-face-care-fi-2025-10-04-10-16-41.jpg)
വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടമാണ് പാൽ. അത് മുഖക്കുരുവിൻ്റെ സാധ്യതകൾ കുറയ്ക്കുന്നതിന് ഗുണകരമാണ്. മുഖക്കുരുവിൻ അൽപം പാൽ പുരട്ടുന്നത് ഒരു താത്കാലിക ആശ്വാസമായിരിക്കും.
/indian-express-malayalam/media/media_files/2025/10/10/facial-at-home-with-milk-1-2025-10-10-15-09-10.jpg)
പാൽ അടങ്ങിയ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ കടയിൽ നിന്നും വാങ്ങുന്നതിനും പകരം അത് വീട്ടിൽ തന്നെ സ്വയം തയ്യാറാക്കി ഉപയോഗിച്ചാലോ?
/indian-express-malayalam/media/media_files/2025/07/04/benefits-of-using-milk-for-skin-care-5-2025-07-04-10-51-51.jpg)
ചേരുവകൾ
പാൽ, ഗ്ലിസറിൻ
/indian-express-malayalam/media/media_files/2025/07/04/benefits-of-using-milk-for-skin-care-4-2025-07-04-10-51-51.jpg)
ഉപയോഗിക്കേണ്ട വിധം
രണ്ട് അല്ലെങ്കിൽ മൂന്ന് ടേബിൾസ്പൂൺ പച്ചപ്പാൽ ഒരു ബൗളിലെടുക്കാം. അതിലേയ്ക്ക് അര ടേബിൾസ്പൂൺ ഗ്ലിസറിൻ ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം മുഖത്തും ചുണ്ടിലും പുരട്ടാം. ശേഷം 20 മുതൽ 30 മിനിറ്റു വരെ വിശ്രമിക്കാം. മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
/indian-express-malayalam/media/media_files/2025/07/04/benefits-of-using-milk-for-skin-care-3-2025-07-04-10-51-51.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പാൽ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. എന്തെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ഇത് ശീലമാക്കാം. ചർമ്മാരോഗ്യവുമായി ബന്ധമെപ്പട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us