scorecardresearch
Latest News

കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കാന്‍ 5 വഴികള്‍

കണ്ണിനടിയിലെ കറുപ്പ് മാറ്റുന്നതിനുളള ചില പൊടികൈകള്‍ നിർദ്ദേശിക്കുകയാണ് ചര്‍മ്മരോഗ വിദഗ്ധയായ ഡോ.ഗീതിക

കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കാന്‍ 5 വഴികള്‍

ശരീരത്തിനും മനസ്സിനും പരിപാലനം നല്‍കുന്നതു പോലെ ചര്‍മ്മ പരിപാലനത്തിനും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുളള പ്രതിവിധികള്‍ പലപ്പോഴും നാം തിരക്കാറുള്ള ഒന്നാണ്. അതിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് എങ്ങനെ അകറ്റാമെന്നത്.

കണ്ണിനടിയിലെ കറുപ്പ് മാറ്റുന്നതിനുളള ചില പൊടികൈകള്‍ നിർദ്ദേശിക്കുകയാണ് ചര്‍മ്മരോഗ വിദഗ്ധയായ ഡോ.ഗീതിക.

1.പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ കണ്ണിനു താഴെ സണ്‍ സ്‌ക്രീം ഉപയോഗിക്കാന്‍ മറക്കരുത്. കാലാവസ്ഥ ഏതു തന്നെയായാലും ഇവ ചര്‍മ്മത്തില്‍ പുരട്ടുക. ഇതില്‍ അടങ്ങിയിരിക്കുന്ന എസ്പിഎഫ് ചര്‍മ്മസംരക്ഷണം ഉറപ്പു നല്‍കുന്നു.

2.ധാരാളം വെളളം കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തില്‍ ജലാംശം നിറഞ്ഞുനില്‍ക്കുന്നത് ചര്‍മ്മസംരക്ഷണത്തിനും സഹായിക്കും.മാത്രമല്ല മുഖത്തിനു തിളക്കവും സമ്മാനിക്കുന്നു.

3.പാക്കറ്റ് ഫുഡുകളോടുളള പ്രിയം കുറയ്ക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ വിഭവങ്ങള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ദോഷം ചെയ്യും. പാക്കറ്റ് ഫുഡിനോട് അകലം പാലിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിനും കണ്ണിനു ചുറ്റുമുളള കറുപ്പ് കുറയ്ക്കാനും പ്രയോജനപ്പെടും.

4. ഉറങ്ങുമ്പോള്‍ തല പൊക്കിവച്ച് കിടന്നുറങ്ങാന്‍ ശ്രമിക്കുക.ഇതു രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതു വഴി ഡാര്‍ക്ക് സര്‍ക്കിള്‍സ് കുറയ്ക്കും.

5.കണ്ണുകള്‍ ഇടയ്ക്കിടെ കൈകള്‍ ഉപയോഗിച്ചു തിരുമാതിരിക്കുക. രക്ത ധമനികള്‍ക്കു പൊട്ടല്‍ സംഭവിയ്ക്കാന്‍ ഇതു കാരണമായേക്കാം. ഇതു കണ്ണിനു താഴെ രക്തം തങ്ങി നില്‍ക്കാന്‍ വഴിവയ്ക്കുകയും അതുവഴി ചുറ്റും കറുപ്പു നിറം സൃഷ്ടിക്കുകയും ചെയ്യും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Tips to decrease dark circles