scorecardresearch

നിറം മങ്ങിയ വെളുത്ത വസ്ത്രങ്ങൾ ഇനി പുതുപുത്തനായിരിക്കും, ഇതാ പൊടിക്കൈ

ബ്ലീച്ചോ കടുപ്പമേറിയ രാസവസ്തുക്കളോ ഉപയോഗിക്കുന്നതെ തന്നെ നിറം മങ്ങിയ വെളുത്ത വസ്ത്രങ്ങൾ പുതുപുത്തനാക്കാം

ബ്ലീച്ചോ കടുപ്പമേറിയ രാസവസ്തുക്കളോ ഉപയോഗിക്കുന്നതെ തന്നെ നിറം മങ്ങിയ വെളുത്ത വസ്ത്രങ്ങൾ പുതുപുത്തനാക്കാം

author-image
Lifestyle Desk
New Update
Tough Stains From Clothes FI

വെളുത്ത വസ്ത്രങ്ങൾ പുതുപുത്തനായിരിക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

വെള്ള വസ്ത്രങ്ങൾ ഓരോ തവണ അലക്കുമ്പോഴും വളരെ സാവധാനത്തിലാണ് അവയുടെ തിളക്കം നഷ്ടപ്പെടുന്നത്. വസ്ത്രങ്ങളിലെ അഴുക്കിനേക്കാൾ ഉപരിയായി സോപ്പിന്റെ അവശിഷ്ടങ്ങൾ, ശരീരത്തിലെ എണ്ണമയം, കഠിനജലത്തിലെ ലവണങ്ങൾ എന്നിവയാണ് വെളുത്ത വസ്ത്രങ്ങളെ മങ്ങിക്കുന്നത്. ഇത് പരിഹരിക്കാൻ ബ്ലീച്ചോ കടുപ്പമേറിയ രാസവസ്തുക്കളോ ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. പകരം പണ്ടുകാലം മുതലേ ആളുകൾ പിന്തുടരുന്ന ലളിതമായ ചില വിദ്യകൾ നോക്കാം.

Advertisment

ബേക്കിംഗ് സോഡ 

വസ്ത്രങ്ങൾ മങ്ങിയതായി തോന്നുന്നുണ്ടെങ്കിൽ അലക്കുന്ന വെള്ളത്തിൽ അര കപ്പ് ബേക്കിംഗ് സോഡ ചേർക്കാം. ഇത് നാരുകൾക്കിടയിലുള്ള അഴുക്കിനെ ഇളക്കിമാറ്റാൻ സഹായിക്കും. അധികം അഴുക്കുള്ള വസ്ത്രങ്ങളാണെങ്കിൽ കുറച്ചു മണിക്കൂർ ബേക്കിംഗ് സോഡ കലക്കിയ ചെറുചൂടുവെള്ളത്തിൽ കുതിർത്തുവെച്ച ശേഷം അലക്കാം.

Also Read: ഒരു മുറി നാരങ്ങ മതി, വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കറ ഞൊടിയിടയിൽ നീക്കം ചെയ്യാം

വിനാഗിരി

വസ്ത്രങ്ങൾക്ക് മഞ്ഞനിറത്തിന് പകരം ഒരു ചാരനിറം വരികയാണെങ്കിൽ അതിനർത്ഥം സോപ്പിന്റെ അംശം വസ്ത്രത്തിൽ തങ്ങിനിൽക്കുന്നു എന്നാണ്. ഇത് മാറ്റാൻ അലക്കി കഴിഞ്ഞ ശേഷം വസ്ത്രങ്ങൾ അവസാനമായി കഴുകുന്ന വെള്ളത്തിൽ അല്പം വിനാഗിരി ചേർക്കാം. വിനാഗിരിയും സോപ്പും കൂടി ഒന്നിച്ച് ചേർക്കാതിരിക്കാൻ ശ്രദ്ധിക്കാം.

നാരങ്ങാനീര് 

വസ്ത്രങ്ങളിലെ മഞ്ഞനിറം മാറ്റാൻ നാരങ്ങാനീര് മികച്ചതാണ്. ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് വസ്ത്രങ്ങൾ കുതിർത്തുവെച്ച ശേഷം അലക്കാം. ഇതിനുശേഷം വെയിലത്തിട്ട് ഉണക്കുന്നത് കൂടുതൽ തിളക്കം നൽകും.

Also Read: കല്ലുപ്പ് കൈയ്യിലുണ്ടോ? എങ്കിൽ വീടിനകം സുഗന്ധപൂരിതമാക്കാൻ ഒരു വിദ്യയുണ്ട്

സൂര്യപ്രകാശം

വെള്ള വസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കുന്നത് ഒരു സ്വാഭാവിക ബ്ലീച്ചിംഗ് പ്രഭാവം നൽകും. ബെഡ്ഷീറ്റുകൾ, ടവലുകൾ, കോട്ടൺ വസ്ത്രങ്ങൾ എന്നിവ വെയിലത്തിട്ട് ഉണക്കുന്നത് അവയ്ക്ക് കൂടുതൽ വെണ്മ നൽകാൻ സഹായിക്കും. എന്നാൽ മണിക്കൂറുകളോളം വെയിലത്ത് തന്നെ ഇടുന്നത് തുണിയുടെ ബലം കുറയ്ക്കാൻ കാരണമാകും.

ഹൈഡ്രജൻ പെറോക്സൈഡ് 

കൈക്കുഴികളിലും കോളറുകളിലുമുള്ള വിയർപ്പ് കറകൾ നീക്കം ചെയ്യാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. ഇത് നേരിട്ട് ഒഴിക്കാതെ വെള്ളത്തിൽ കലർത്തി കറയുള്ള ഭാഗത്ത് പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയാം.

Also Read: തുളസിയില ഒരുപിടി മതി, ഇനി മുറിക്കുള്ളിൽ ദിവസം മുഴുവൻ സുഗന്ധം നിൽക്കും

പാത്രം കഴുകുന്ന ലിക്വിഡ് 

ഭക്ഷണത്തിലെ എണ്ണമയം വെള്ള വസ്ത്രത്തിൽ പറ്റിയാൽ സാധാരണ സോപ്പിനേക്കാൾ നന്നായി അത് നീക്കം ചെയ്യാൻ പാത്രം കഴുകുന്ന ലിക്വിഡ് സഹായിക്കും. കറയുള്ള ഭാഗത്ത് ഒരു തുള്ളി ഒഴിച്ച് പതുക്കെ ഉരസിയ ശേഷം അലക്കാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • വെള്ള വസ്ത്രങ്ങൾ എപ്പോഴും തനിയെ അലക്കുക. മറ്റ് നിറമുള്ള വസ്ത്രങ്ങൾക്കൊപ്പം അലക്കുന്നത് വെള്ളയുടെ നിറം മങ്ങാൻ കാരണമാകും.
  • അമിതമായി സോപ്പ് ഉപയോഗിക്കരുത്. ഇത് വസ്ത്രങ്ങളിൽ സോപ്പിൻ്റെ അവശിഷ്ടങ്ങൾ തങ്ങിനിൽക്കാനും അഴുക്ക് കൂടുതൽ പിടിക്കാനും കാരണമാകും.
  • വിയർപ്പുള്ള വസ്ത്രങ്ങൾ അധികനേരം വയ്ക്കാതെ ഉടൻ തന്നെ അലക്കാം.

Read More: വിയർപ്പ് കറകളകറ്റി വസ്ത്രങ്ങൾക്ക് സുഗന്ധം നൽകാം, ഇങ്ങനെ ചെയ്തു നോക്കൂ

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: