scorecardresearch

പ്രായത്തിനനുസരിച്ച് ചർമ്മ പരിചരണം എങ്ങനെ വേണം?

പ്രായത്തിനനുസരിച്ച് ചർമ്മത്തിന് പ്രത്യേക പരിചരണം ആവശ്യമാണ്. അത് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് പരിചയപ്പെടാം

പ്രായത്തിനനുസരിച്ച് ചർമ്മത്തിന് പ്രത്യേക പരിചരണം ആവശ്യമാണ്. അത് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് പരിചയപ്പെടാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Skin Care

ചർമ്മത്തിന് ശരിയായ പരിചരണം ആവശ്യമാണ് | ചിത്രം: ഫ്രീപിക്

എല്ലാ പ്രായക്കാർക്കും ഒരേ സ്കിൻ കെയർ രീതികളിലൂടെ ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സാധിക്കുമോ? നമ്മൾ ഒത്തിരി ചിന്തിക്കാത്ത ഒരു കാര്യമാണിത്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പ്രത്യേക ചർമ്മസംരക്ഷണ ചേരുവകൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിവിധ പ്രായങ്ങളിൽ ഒരാൾ സ്വീകരിക്കേണ്ട പ്രത്യേക ചർമ്മസംരക്ഷണ മാർഗ്ഗങ്ങൾ താഴെ വിശദീകരിക്കുന്നു.

Advertisment

20-ാം വയസിൽ

"20 വയസ്സുള്ളവരുടെ ഏറ്റവും പ്രധാനപ്പെട്ട ചർമ്മസംരക്ഷണ ഘടകമാണ് സൺസ്ക്രീൻ. അകാല വാർദ്ധക്യത്തിന്റെ പ്രധാന കാരണം സൂര്യാഘാതമാണ്, അതിനാൽ ചെറുപ്പം മുതൽ ചർമ്മത്തെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്," ഡെർമറ്റോളജി കൺസൾട്ടന്റ് ഡോ സീമ ഒബ്റോയ് ലാൽ പറഞ്ഞു. മുപ്പതോ അതിൽ കൂടുതലോ ഉള്ള എസ്‌‌‌‌‌‌‌പിഎഫ് ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ ഉപയോഗിക്കണം, കൂടാതെ വെയിൽ കുറഞ്ഞ ദിവസമാണെങ്കിൽ പോലും സൺസ്‌ക്രീൻ ഉപയോഗിക്കണമെന്നാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്.

20 വയസ്സുള്ള ഒരാൾക്ക് നിർബന്ധമായും ആവശ്യമുള്ള മറ്റൊരു ഘടകമാണ് ഹൈലൂറോണിക് ആസിഡ്. "ഈ ജലാംശം നൽകുന്ന ഘടകം ചർമ്മത്തിലെ ഈർപ്പവും മൃദുത്വവും നിലനിർത്താൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ സ്വാഭാവിക ഘടകമാണ്, എന്നാൽ​ ഇത് കാലക്രമേണ കുറയുന്നു. ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ ജലാംശം നിലനിർത്താനും പ്രായമാകുന്നതിന്റെ ആദ്യകാല ലക്ഷണങ്ങൾ തടയാനും സഹായിക്കും," ഡെർമറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ.ഡി.എം മഹാജൻ വിശദീകരിച്ചു.

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

30-ാം വയസിൽ

നിങ്ങളുടെ 30-ാം വയസിൽ എത്തുമ്പോൾ, ചർമ്മം സ്വാഭാവികമായും കൊളാജനും ഇലാസ്റ്റിനും ഉത്പാദിപ്പിക്കുന്നത് കുറയുന്നു. പ്രോട്ടീനുകൾ നിങ്ങളുടെ ചർമ്മത്തെ ഉറച്ചതും തടിച്ചതുമാക്കി നിലനിർത്തുന്നു. ഇവിടെയാണ് റെറ്റിനോൾ വരുന്നത്. "കൊളാജൻ, ഇലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ റെറ്റിനോൾ സഹായിക്കും, ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു , ഇത് വരകളും ചുളിവുകളും കുറയ്ക്കുന്നു. മുഖക്കുരു, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ ചികിത്സിക്കുന്നതിനും ഇത് ഫലപ്രദമാണ്, " ഡോ ലാൽ പറയുന്നു. 

നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ചേർക്കേണ്ട മറ്റൊരു ഘടകമാണ് വിറ്റാമിൻ സി . "ഇത് ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തിന്റെ നിറം മാറ്റാനും ചർമ്മപ്രശ്നങ്ങളിൽനിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഈ ചേരുവ കൊളാജൻ സിന്തസിസിനെ ഉത്തേജിപ്പിക്കുന്നു ഇത് ഉറപ്പുള്ളതും കൂടുതൽ യുവത്വമുള്ളതുമായ ചർമ്മത്തിനു കാരണമാകുന്നു," ഡോ മഹാജൻ കൂട്ടിച്ചേർത്തു.

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

40-ാം വയസിൽ

നിങ്ങളുടെ 40-കളോട് അടുക്കുമ്പോൾ, നിങ്ങളുടെ ചർമ്മം 30-കളേക്കാൾ കുറവ് കൊളാജനും ഇലാസ്റ്റിനും ആണ് ഉത്പാദിപ്പിക്കുന്നത്. നേർത്ത വരകൾ, ചുളിവുകൾ, ചർമ്മം തൂങ്ങുന്നത് തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ ശ്രദ്ധേയമാവുകയും നിയാസിനാമൈഡ് നിങ്ങളുടെ ദിനചര്യയിൽ ശക്തമായി മാറുകയും ചെയ്യുന്നു. നിയാസിനാമൈഡ് വിറ്റാമിൻ ബി 3 യുടെ ഒരു രൂപമാണ്, ഇത് ചർമ്മത്തിന്റെ ബാര്യർ ശക്തിപ്പെടുത്താനും റെഡ്‌നെസ്സ്,  വീക്കം എന്നിവ കുറയ്ക്കാനും ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താനും സഹായിക്കുന്നു," ഡോ.ലാൽ പറയുന്നു. 

പെപ്റ്റൈഡുകൾക്കും ചർമ്മസംരക്ഷണത്തിൽ മികച്ച പങ്കുണ്ട്, നിങ്ങളുടെ 40-കളിലെ പ്രധാന ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇതിനു കഴിയുന്നു. "ഈ അമിനോ ആസിഡ് ശൃംഖലകൾ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു," ഡോ മഹാജൻ പറഞ്ഞു.

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം

50-ാം വയസിൽ

"സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഗ്രോത്ത് ഫാക്ടേഴ്സ് ഉൾപ്പെടുത്തുന്നത് കൊളാജന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കും, ഇത് ചർമ്മത്തിന്റെ ദൃഢതയ്ക്കും ഇലാസ്തികതയ്ക്കും സഹായകമാണ്." അതുകൊണ്ട് ഈ പ്രായത്തിലുള്ളവർ നിങ്ങളുടെ ദിനചര്യയിൽ ഗ്രോത്ത് ഫാക്ടോഴ്സ്  ഉൾപ്പെടുത്താനാണ് ഡോക്ടർ മഹാജൻ ഉപദേശിക്കുന്നത്.

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ചർമ്മസംരക്ഷണ ഘടകങ്ങളും നിർണായക ഘടകങ്ങളാണ്. " ഗ്രീൻ ടീ എക്സ്‌ട്രാക്റ്റ്, റെസ്‌വെറാട്രോൾ തുടങ്ങിയ ഘടകങ്ങൾക്ക്, പ്രായമാകലിനെ ത്വരിതപ്പെടുത്തുന്ന ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും," ഡോ. മഹാജൻ പറയുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ, ഒരു പുതിയ ചർമ്മസംരക്ഷണ ദിനചര്യ ആരംഭിക്കുമ്പോൾ ക്ഷമയുണ്ടാകണമെന്നത് പ്രധാനമാണ്, ഫലം കണ്ടുതുടങ്ങാൻ നിരവധി ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: വെറുതെ കളയരുത്, ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിന് നിരവധി ഉപയോഗങ്ങളുണ്ട്

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: