/indian-express-malayalam/media/media_files/uploads/2023/01/skin-beauty.jpg)
പ്രതീകാത്മക ചിത്രം
മൺസൂൺ, മിക്കവരും ആസ്വദിക്കുന്ന ഒരു സീസണാണ്. ഇത് കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം നൽകുന്നു, വറുത്തതും പൊരിച്ചെടുത്തതുമായ ചൂടുള്ള ഭക്ഷണവും നന്നായി ആസ്വദിക്കാൻ സാധിക്കും. വായു ശുദ്ധവും നല്ല ഗന്ധവും നൽകുന്നു.
നനഞ്ഞ കാലാവസ്ഥ നിരവധി രോഗങ്ങളുടെയും ചർമ്മപ്രശ്നങ്ങളുടെയും പര്യായമാണ്. ഇത് പല ചർമ്മ തരങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.
എന്നാൽ വിഷമിക്കേണ്ട, മഴക്കാലത്ത് നിങ്ങളുടെ ചർമ്മം ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിൽക്കാൻ ഡെർമറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തൽ ഗുപ്തയു ചില ഫലപ്രദമായ നുറുങ്ങുകൾ പങ്കുവയ്ക്കുന്നു.
“ഉയർന്ന ഈർപ്പവും കാലാവസ്ഥാ വ്യതിയാനവും കാരണം മൺസൂൺ ചർമ്മത്തിനിൽ കഠിനമായിരിക്കും,”വിദഗ്ധ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു: “നിങ്ങൾക്കും നിങ്ങളുടെ ചർമ്മത്തിനും മൺസൂൺ എളുപ്പമാക്കാൻ, മഴക്കാലത്ത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ചില ചർമ്മസംരക്ഷണ ടിപ്‌സുകൾ എന്റെ പക്കലുണ്ട്.”
ഡോ.ഗീതികയുടെ നിർദേശങ്ങൾ ഇവയാണ്
ചർമ്മത്തെ ശുദ്ധീകരിക്കുക: നിങ്ങളുടെ മുഖത്തം മലിനീകരണം ഒഴിവാക്കാൻ ദിവസത്തിൽ രണ്ടുതവണയെങ്കിലും ഫെയ്സ് വാഷ് ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുക. അതിനുശേഷം ടോണറും ഉപയോഗിക്കാം.
ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ ഇല്ലാതാക്കാം: മൃദുവായ എക്സ്ഫോളിയേറ്ററുകൾ ഉപയോഗിച്ച് ചർമ്മത്തിലെ മൃതകോശങ്ങളും അധിക സെബവും ഒഴിവാക്കാം. നിങ്ങൾക്ക് ഗ്രാനേറ്റഡ്, കെമിക്കൽ എക്‌സ്‌ഫോളിയേറ്ററുകൾ തിരഞ്ഞെടുക്കാം.
സൺസ്‌ക്രീൻ ഒഴിവാക്കരുത്: മൺസൂണിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനാൽ സൺസ്‌ക്രീൻ ഒഴിവാക്കരുത്. ദീർഘകാല ഇഫക്റ്റുകൾ ആസ്വദിക്കാൻ ജലത്തെ പ്രതിരോധിക്കുന്ന സൺസ്ക്രീൻ തിരഞ്ഞെടുക്കുക.
ജലാംശം: മഴക്കാലത്തും നിങ്ങൾ നന്നായി വിയർക്കാൻ സാധ്യതയുണ്ട്. അതിനാൽ ചർമ്മത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കുക, രാവിലെ ഹൈലൂറോണിക് ആസിഡ് ഉപയോഗിക്കുക, കാരണം ഇത് ഭാരം കുറഞ്ഞതാണ്. ഉടനടി ജലാംശം നൽകുന്നു.
മോയ്സ്ചറൈസർ ഒരിക്കലും ഒഴിവാക്കരുത്: അതിന്റെ ആവശ്യമില്ലെന്ന് തോന്നിയാലും മോയ്സ്ചറൈസർ ഒഴിവാക്കരുത്. ജെൽ, ജലം അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസറുകൾ തിരഞ്ഞെടുക്കുക.
മഴക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്നതിനാൽ “പരുത്തിയും പ്രകൃതിദത്ത തുണിത്തരങ്ങളും പോലുള്ള വാട്ടർ റെസിസ്റ്റന്റ് തുണിത്തരങ്ങൾ”ധരിക്കാനും വിദഗ്ധ നിർദ്ദേശിച്ചു. "ബാക്ടീരിയൽ അണുബാധ തടയുന്നതിന് ചർമ്മം ഡ്രൈയായി സൂക്ഷിക്കുക, കുളിച്ചതിന് ശേഷം ആന്റി ഫംഗൽ പൗഡർ ഉപയോഗിക്കുക."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.