/indian-express-malayalam/media/media_files/2025/01/06/w4jRvQfwDgFLdSRF5OxB.jpg)
ചുണ്ട് വരണ്ടു പോകുന്നതു തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന വിദ്യകൾ | ചിത്രം: ഫ്രീപിക്
ചുണ്ട് വരണ്ടു പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. മുഖത്തിന് എത്ര തന്നെ പരിചരണം നൽകിയാലും നിറം മങ്ങിയ വരണ്ട ചുണ്ടുകളാണ് ഉള്ളതെങ്കിൽ ക്ഷീണതമായ മുഖമായിരിക്കും ഫലം. തണുപ്പ്കാലത്താണ് ചുണ്ടുകളുടെ പരിചരണത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത്. അമിതമായി വരണ്ടുപോകുന്നതും വിണ്ടുകീറുന്നതും തടയേണ്ടതുണ്ട്. മറ്റിടങ്ങളിലേതിനേക്കാൾ നേർത്ത ചർമ്മമാണ് ചുണ്ടുകൾക്കുള്ളത്. അതിനാൽ ഏറെ ശ്രദ്ധയോടെ വേണം പരിചരണം.
ലിപ് ബാമിൻ്റെ ഉപയോഗം ഒരു പരിധി വരെ താത്കാലികമായി ചുണ്ട് വരണ്ടുപോകുന്നതു തടയാൻ സാഹിയിക്കും. ഇതിനൊപ്പം വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾക്കൂടി ഉണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
കറ്റാർവാഴ
കറ്റാർവാഴയുടെ ജെൽ പ്രത്യേകം എടുത്ത് ചുണ്ടുകളിൽ പുരട്ടുന്നത് വിണ്ടുകീറൽ തടയാൻ സഹായിക്കും.
കാപ്പിപ്പൊടി തേൻ
കാപ്പിപ്പൊടിയിലേക്ക് കുറച്ച് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചുണ്ടിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം.
ബ്രൗൺ ഷുഗറും തേനും
ബ്രൗൺ ഷുഗറും തേനും ഒരുമിച്ചു ചേർത്തിളക്കി യോജിപ്പിക്കുക. അത് ചുണ്ടിൽ പുരട്ടി അഞ്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യൂ. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.
വെളിച്ചെണ്ണ തേൻ
വെളിച്ചെണ്ണയും തേനും ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ചുണ്ടിൽ പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ചുണ്ടിൻ്റെ വരൾച്ച കുറയാൻ ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/01/06/LNSpzTSdZbVFfAYx7tTR.jpg)
പഞ്ചസാര ഒലിവ് എണ്ണ
ഒരു ബൗളിലേയ്ക്ക് 2 ടേബിൾസ്പൂൺ പഞ്ചസാര, 1/2 ടീസ്പൂൺ തേൻ, 1 ടേബിൾസ്പൂൺ ഒലിവ് എണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. അതിലേയ്ക്ക് രണ്ട് തുള്ളി എസെൻഷ്യൽ ഓയിൽ കൂടി ചേർക്കാം. ഇത് ചുണ്ടിൽ പുരട്ടി 3 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ശേഷം ലിപ് ബാം പുരട്ടുക.
പാൽപ്പൊടി നാരങ്ങാനീര്
അൽപ്പം പാൽപ്പാടയിലേക്ക്, നാരങ്ങാ നീരും ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പായി ഇത് ചുണ്ടിൽ പുരട്ടാം. ചുണ്ടിൻ്റെ നിറം വർധിപ്പിക്കുന്നതിന് സഹായിക്കും.
ബദാം എണ്ണ
ഒരു ടീസ്പൂൺ ബദാം എണ്ണയിലേക്ക് അര ടീസ്പൂൺ ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളിൽ പുരട്ടുക.
വെള്ളരി നീര് റോസ് വാട്ടർ
ദിവസവും രാവിലെയും, രാത്രി ഉറങ്ങുന്നതിന് മുമ്പും വെള്ളരിക്ക നീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം നൽകുകയും വരൾച്ച തടയാനും സഹായിക്കും.
നെയ്യ്
നെയ്യ് ഉപയോഗിച്ച് മൃദുവായി ചുണ്ടുകൾ മസാജ് ചെയ്യുന്നത് വരൾച്ച തടയാൻ സഹായിച്ചേക്കാം. ഇതുപോലെ തന്നെ വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us