scorecardresearch
Latest News

കണ്‍മഷി പടരാതിരിക്കാന്‍ ഇതാ മൂന്നു വഴികള്‍

കണ്‍മഷി പടരാതിരിക്കാനുളള ചില പൊടികൈകള്‍ പരിചയപ്പെടാം

കണ്‍മഷി പടരാതിരിക്കാന്‍ ഇതാ മൂന്നു വഴികള്‍

മുഖത്തെ മേക്കപ്പ് ലുക്ക് പൂര്‍ത്തിയാക്കുവാന്‍ കണ്‍മഷി ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ കണ്ണെഴുതി കുറച്ചു സമയങ്ങള്‍ക്കു ശേഷം ഇതു കണ്ണിനു ചുറ്റുമോ അല്ലെങ്കില്‍ മുഖത്തെ പല ഭാഗങ്ങളിലേയ്ക്കു പടരുന്നു. ഇനി അങ്ങനെ ഉണ്ടാകുമെന്ന പേടിവേണ്ട. അതിനായി കുറച്ചു പൊടികൈകള്‍ പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി ബ്‌ളോഗറായ കീര്‍ത്തി.

  • കണ്‍മഷി എഴുതിയതിനു ശേഷം അതിനു മുകളില്‍ ചെറുതായി പൗഡറിട്ടു കൊടുക്കുക. 2-3 മിനിട്ടുകള്‍ കഴിഞ്ഞ് ഇതു തുടച്ചു മാറ്റാവുന്നതാണ്.
  • കണ്ണെഴുതിയ ശേഷം ഐ ഷാഡോ കണ്‍മഷിയ്ക്കു മുകളില്‍ പുരട്ടി കൊടുക്കുക
  • കണ്‍മഷിയ്ക്കു മുകളിലായി ഐ ലൈനര്‍ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ ഒരുപരിധി വരെ കണ്‍മഷി പടരാതെ സൂക്ഷിക്കാം

കണ്ണെഴുതുന്ന ഭാഗത്തു എണ്ണമയമില്ലെന്നു ഉറപ്പു വരുത്തുക. പലവിധത്തിലുളള പൗഡറുകള്‍ ഉപയോഗിച്ച് കണ്ണിനു താഴെയുളള എണ്ണമയം ഇല്ലാതാക്കാവുന്നതാണ്.ഇത്തരത്തിലുളള പൊടികൈകള്‍ പ്രയോഗിച്ചാല്‍ നിങ്ങള്‍ക്കു കണ്‍മഷി പടരുന്നത് തടയാനാകും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Tips for avoiding kajal smudging beauty tips makeup