scorecardresearch
Latest News

ഈന്തപ്പഴം, ഉണക്കമുന്തിരി, ബദാം മതി; മുടികൊഴിച്ചിൽ തുരത്താം

മുടികൊഴിച്ചിൽ സാധാരണമായ ഒന്നാണ് എന്നാൽ അധികമായാൽ ശ്രദ്ധിക്കണം

hairfall, hair, ie malayalam,hair loss, hair loss causes, biotin hair loss, does stress cause hair loss, vitamins for hair growthdandruff
പ്രതീകാത്മക ചിത്രം

തിരക്കേറിയ ജീവിത ശൈലിയുള്ളതു കൊണ്ട് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ അനുഭവിക്കാത്തവർ കുറവായിരിക്കും. ചില സാഹചര്യങ്ങൾ കൊണ്ട് സ്വന്തം ശരീരവും ചർമവും പരിപാലിക്കാൻ സമയം കണ്ടെത്തുകയും ബുദ്ധിമുട്ടേറിയ കാര്യമാണ്. ആയുർവേദ ഡോക്ടറായ വൈശാലി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ എങ്ങനെ മുട്ടികൊഴിച്ചിലിലെ തുരത്താമെന്നും മുടിയ്ക്ക് വേണ്ടവിധത്തിലുള്ള ആരോഗ്യം നൽകേണ്ടതെങ്ങനെയെന്നും പറയുകയാണ്.

“ദിവസം ഒന്നോ രണ്ടോ മുടിയിഴകൾ കൊഴിയുന്നത് വളരെ സാധാരണമായൊരു കാര്യമാണ്. എന്നാൽ മുടിയുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൃത്യമായ പരിപാലനം നൽകണം” വൈശാലി പറയുന്നു.

  1. ഹെയർ മാസ്ക്ക്:

മുടിയുടെ ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഹെയർ മാസ്ക്ക്

  • നെല്ലിക്ക:ആന്റി ഓക്സിഡന്റസ്, വൈറ്റമിൻ സി, അയൺ
  • ബ്രിംഗരാജ : മുടിയ്ക്ക് ആരോഗ്യഗുണം നൽകുന്നു
  • മുലേതി: മുടി വളരാൻ സഹായിക്കുന്നു
  • ത്രിഫല: തലയോട്ടിയിൽ ഈർപ്പം നിലനിർത്തും

വെള്ളത്തിനു പകരം തൈര് ഉപയോഗിച്ച് മാസ്ക്ക് തയാറാക്കിയെടുക്കാം

2. മുടിയുടെ വേരിലെ ആരോഗ്യം നിലനിർത്തുക. മുടിയിഴകളുടെ കട്ടി കുറയുകയാണെങ്കിൽ വേരുകൾക്ക് കരുത്ത് കുറവാണെന്നാണ് അതിനർത്ഥം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ഹെയർ മസാജിനോട് സമാനമായ ട്രീറ്റ്‌മെന്റുകളും വ്യായാമങ്ങളും ആരോഗ്യ പരിപാലനത്തിനൊപ്പം ചെയ്യേണ്ടതുണ്ട്.

3. മുടിയ്ക്കു പോഷകഗുണം നൽകുക

  • പ്രോട്ടീൻ അധികമായ ഭക്ഷണം
  • ഈന്തപഴം
  • ഉണക്കമുന്തിരി
  • തൊലികളഞ്ഞ ബദാം
  • ആൽമണ്ട്
  • എള്ള്
  • തേങ്ങ, ശർക്കര

“നിങ്ങൾക്കു മുടികൊഴിച്ചിലുണ്ടെങ്കിൽ അതിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കാൻ ശ്രമിക്കുക. തൈറോയിഡ്, പിസിഒസ്, ഹോർമോണൽ ഇമ്പാലൻസ്, അയൺ കുറവ്, ഹീമോഗ്ലോബിന്റെ കുറവ് അങ്ങനെയുള്ള പ്രശ്നങ്ങളും ഇതിനു കാരണമായി മാറാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രോട്ടീൻ അധികമായി കഴിക്കുക. മുടിയുടെ വളർച്ചയ്ക്കു സഹായിക്കുന്നത് പ്രോട്ടീനാണ്. അതുകൊണ്ട് അയൺ, പ്രോട്ടീൻ അധികമുള്ള വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. തേങ്ങ, നെല്ലിക്ക എന്നിവയും ഗുണം ചെയ്യും” ആയുർവേദ വിദഗ്ധയായ കരീഷ്മ ഷാ പറയുന്നു.

ജീവിതത്തിലുണ്ടാകുന്ന സ്ട്രെസും മുടികൊഴിച്ചിലിനു കാരണമാകാമെന്ന് ഹാർവാഡ് യൂണിവേഴ്സിറ്റി പറയുന്നു. ഹെൽത്ത‌ലൈൻ പറയുന്നതനുസരിച്ച് അലോവര, വെളിച്ചെണ്ണ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Tips and natural remedies to tackle hair fall