scorecardresearch
Latest News

തിളക്കമുള്ള ചർമ്മമാണോ ലക്ഷ്യം; ചർമ്മസംരക്ഷണത്തിലെ ഈ 5 കാര്യങ്ങൾ ഒഴിവാക്കുക

ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ തെറ്റായ ഉപയോഗം, അവയുടെ കാര്യക്ഷമത കുറയ്ക്കുക മാത്രമല്ല ചർമ്മത്തിന് ദോഷകരമാകുകയും ചെയ്യും

skincare, skincare tips, skincare mistakes, how to take care of skin, healthy skin
പ്രതീകാത്മക ചിത്രം

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മമെങ്കിലും പലരും അത് പരിപാലിക്കുന്നതിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. മറ്റു പല അവയവങ്ങളെപോലെ ചർമ്മത്തിനും പരിചരണവും ശ്രദ്ധയും ആവശ്യമാണ്. കൂടാതെ എല്ലാ ദിവസവും ശരിയായ ദിനചര്യയും പാലിക്കണം.

എന്നിരുന്നാലും, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും അതിന്റെ പൂർണ്ണ ശേഷി കൈവരിക്കുന്നതിനും ഉൽപ്പന്നങ്ങൾ കൂടുതായി ഉപയോഗിക്കാൻ പാടില്ല. പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്ന ചർമ്മസംരക്ഷണ വ്യവസ്ഥയെക്കുറിച്ചും ജാഗ്രത പാലിക്കണം.

എന്ത് ചർമ്മസംരക്ഷണ തെറ്റുകളാണ് ഒഴിവാക്കേണ്ടത് ? സെറ്റാഫിലിന്റെ സെൻസിറ്റീവ് സ്കിൻ കെയർ വിദഗ്ധരുടെ ടീം ആരോഗ്യമുള്ള ചർമ്മം നേടുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന ചില തെറ്റുകളെക്കുറിച്ച് പങ്കുവെച്ചു.

മുഖത്ത് സ്പർശിക്കുക: അറിഞ്ഞോ അറിയാതെയോ നമ്മൾ ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്നു. അതും വൃത്തിഹീനമായ കൈകൾ കൊണ്ട്. അങ്ങനെ ചെയ്യുമ്പോൾ പല അണുക്കളും മുഖത്ത് എത്തുന്നു. ഇത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. മുഖത്ത് നിരന്തരം സ്പർശിക്കുന്നത് ചർമ്മത്തിന് ശരിയായ അളവിൽ ഈർപ്പം ലഭിക്കുന്നത് തടയാം. ഇത് മുഖക്കുരുവിനും മറ്റു കാരണമായേക്കാം.

സുരക്ഷിതമല്ലാത്ത സൂര്യപ്രകാശം: നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് സൺസ്‌ക്രീൻ ഇല്ലാതെ പുറത്തേക്ക് പോകുന്നതാണ്. പുറത്ത് മേഘാവൃതമായിരിക്കുമ്പോഴോ വീട്ടിലായിരിക്കുമ്പോഴോ സൺസ്‌ക്രീൻ അവഗണിക്കുന്നു. കാലക്രമേണ സൂര്യാഘാതം അടിഞ്ഞുകൂടുകയും ഒടുവിൽ അത് വ്യക്തമാകും. സൂര്യന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന്, ചർമ്മം പിഗ്മെന്റേഷന് കാരണമാകുന്ന മെലാനിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു.

വളരെയധികം എക്സ്ഫോളിയേഷൻ : ഇടയ്ക്കിടെ എക്സ്ഫോളിയേറ്റ് ചെയ്യുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ മോശമാക്കുന്നു. വരൾച്ച, വീക്കം, മുഖം പൊള്ളുക എന്നിവയാണ് ചില പാർശ്വഫലങ്ങൾ. ഇവയിൽനിന്ന് ചർമ്മത്തെ രക്ഷിക്കാൻ ആഴ്ചയിൽ ഒരിക്കൽ മാത്രം എക്സ്ഫോളിയേറ്റ് ചെയ്യുക.

മുഖം ആവശ്യത്തിലധികം കഴുകുക: എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ, അതിനു ശുദ്ധീകരണം ആവശ്യമാണെന്ന് നിങ്ങൾ കരുതിയേക്കാം. എന്നാൽ ദിവസത്തിൽ രണ്ടുതവണയിൽ കൂടുതൽ മുഖം കഴുകരുത്. കാരണം അത് ചെയ്യുന്നത് മുഖത്തെ വരണ്ടതാക്കുന്നു. മുഖത്തെ എല്ലാ ഈർപ്പവും എണ്ണയും നീക്കം ചെയ്യുമ്പോൾ, ചർമ്മം അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നു. അതിന്റെ സെബം ഉൽപ്പാദനം കൂട്ടുകയും അത് കൂടുതൽ എണ്ണയ്ക്കും മുഖക്കുരുവിനും കാരണമാകുന്നു.

ഉൽപ്പന്നങ്ങൾ തെറ്റായി ഉപയോഗിക്കുന്നത്: ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ തെറ്റായ ഉപയോഗം അവയുടെ കാര്യക്ഷമത കുറയ്ക്കുക മാത്രമല്ല, ചർമ്മത്തിന് ദോഷകരമാകുകയും ചെയ്യുന്നു. ഏറ്റവും കനം കുറഞ്ഞ സ്ഥിരതയുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ ആദ്യം ഉപയോഗിക്കുക. സൺസ്‌ക്രീനിനു ശേഷം മോയ്‌സ്ചറൈസർ പുരട്ടുകയാണെങ്കിൽ, സൺസ്‌ക്രീൻ നഷ്ടമാകുകയും ഇത് യുവി രശ്മികൾ ഏൽക്കുന്നതിനും കാരണമാകുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Time to stop these 5 skincare mistakes