/indian-express-malayalam/media/media_files/uploads/2023/05/skin-2.jpg)
പ്രതീകാത്മക ചിത്രം
ചർമ്മസംരക്ഷണ ദിനചര്യകളിലെ പ്രധാന ഘടകമാണ് വിറ്റാമിൻ സി. ഇത് വളരെ ജനപ്രിയമാണെന്ന് മാത്രമല്ല. എല്ലാവരുടെയും ചർമ്മസംരക്ഷണ ദിനചര്യകളിൽ ഉണ്ടായിരിക്കേണ്ട ഒരു അവശ്യ ഘടകമാണ്, ഡെർമറ്റോളജിസ്റ്റ് ഡോ. ഗുർവീൻ വാരിച്ച് പറയുന്നു.
വിറ്റാമിൻ സി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് സ്വാഭാവിക പുനരുജ്ജീവനത്തെ സഹായിക്കുകയും ചർമ്മത്തിന്റെ പുതുക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, പരുക്കൻ വരകളും ചുളിവുകളും മെച്ചപ്പെടുത്തി ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു.
വിറ്റാമിൻ കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ഹൈപ്പർപിഗ്മെന്റേഷൻ മങ്ങുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണിന് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും സഹായിക്കും.
എന്നാൽ നിങ്ങളുടെ വിറ്റാമിൻ സി സെറത്തിൽ നിന്ന് ഈ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണോ? വിറ്റാമിൻ സി സെറമിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ. കിരൺ സേത്തി പറയുന്നു.
വിറ്റാമിൻ സി സെറത്തിന്റെ പിഎച്ച്
വിദഗ്‌ദ്ധരുടെ അഭിപ്രായത്തിൽ, സെറമിന്റെ പിഎച്ച് ആണ് ഏറ്റവും പ്രധാനപ്പെട്ട നിർണ്ണായക ഘടകം. അതിനാൽ, പിച്ച് 3-3.5 അല്ലെങ്കിൽ 2.5 മുതൽ 3.5 വരെ ആണെങ്കിൽ, നിങ്ങളുടെ വിറ്റാമിൻ സി പ്രവർത്തിക്കും. എന്നിരുന്നാലും, പിഎച്ച് ഉയർന്നതാണെങ്കിൽ വിറ്റാമിൻ സി പ്രവർത്തിക്കില്ല.
സെറം പാക്കേജിംഗ്
നിങ്ങളുടെ വിറ്റാമിൻ സിയുടെ കുപ്പി ഇരുണ്ടതാണോ എന്നതാണ് ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. "വെളിച്ചത്തിൽ നിർജ്ജീവമാകാതിരിക്കാൻ മിക്ക വിറ്റാമിൻ സിയും ഇരുണ്ട കുപ്പിയിലാണ് ലഭ്യമാകുന്നത്," ഡോ. കിരൺ പറഞ്ഞു. അതിനാൽ, ഒരു വിറ്റാമിൻ സി സെറം വാങ്ങുമ്പോൾ പാക്കേജിങ് പരിഗണിക്കുന്നത് ഉറപ്പാക്കുക.
സെറം രൂപീകരണം
ശ്രദ്ധിക്കേണ്ട മൂന്നാമത്തേത് ഫോർമുലേഷനാണിത്. വിറ്റാമിൻ സി അസ്ഥിരമാക്കുകയാണെങ്കിൽ, അത് മറ്റ് ഘടകങ്ങളെയും അസ്ഥിരപ്പെടുത്തും. അതിനാൽ, വിറ്റാമിൻ സി ഒരിക്കലും ഒരു കെമിക്കൽ സൺസ്ക്രീൻ ഏജന്റിനൊപ്പം ഉപയോഗിക്കരുത്.
വിറ്റാമിൻ സി ഫലപ്രദമാണോ എന്നറിയാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ചർമ്മത്തിലെ വ്യത്യാസം ശ്രദ്ധിക്കുക എന്നതാണ്. “നിങ്ങൾ ഒരു മാസത്തേക്ക് സെറം ഉപയോഗിക്കുകയും ചർമ്മത്തിന് തിളക്കം കൂടുതയും സൂര്യനോടുള്ള സംവേദനക്ഷമത കുറഞ്ഞതുമാണെന്ന് കണ്ടെത്തുകയും ചെയ്താൽ വിറ്റാമിൻ സി പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം,”ഡോ. കിരൺ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.