Latest News

നിങ്ങളെ വേദനിപ്പിച്ച വ്യക്തിയോട് ക്ഷമിക്കുന്നതിനുള്ള മൂന്ന് വഴികൾ

നമ്മളോട് തെറ്റ് ചെയ്തവർക്ക് അവരുടേതായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടെന്ന് മനസിലാക്കുക

health, mental health, ie malayalam

നിങ്ങളെ വേദനിപ്പിച്ച, നിങ്ങളെ കരയിപ്പിച്ച വ്യക്തിയോട് പൂർണമായും ക്ഷമിക്കാൻ കഴിയുമോ?. പ്രിയപ്പെട്ടവരാൽ വഞ്ചിക്കപ്പെടുന്നതിൽപരം വേദന മറ്റൊന്നുമില്ല. ആ ആഘാതത്തിൽ നിന്ന് മുന്നോട്ട് പോകുന്നത് അങ്ങേയറ്റം വെല്ലുവിളിയാണ്. അവരോടുള്ള ദേഷ്യവും വിദ്വേഷവും മുറുകെ പിടിക്കണോ അതോ എല്ലാം മറക്കണോ എന്നൊരു തർക്കമുണ്ട്.

വേദനിപ്പിച്ചവരോട് ക്ഷമിച്ച് ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയുമെന്നാണ് പ്രഭാഷകയും എഴുത്തുകാരിയുമായ ദേവിന കൗർ പറയുന്നത്. നിങ്ങൾ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ വ്യക്തിയോട് ക്ഷമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ഒരാളോട് ക്ഷമിക്കുന്നത് നിങ്ങൾക്കും അവർക്കും പ്രയോജനകരമാണെന്ന് കൗർ പറയുന്നു.

“ഇത് നിങ്ങളുടെ വൈകാരിക ഉത്തരവാദിത്തവും പക്വതയും കാണിക്കുന്നു, കൂടാതെ പശ്ചാത്താപമില്ലാതെ ജീവിക്കാനും നിങ്ങളെ അനുവദിക്കുന്നു. ആ വ്യക്തിക്ക് അവരുടെ തെറ്റുകൾ തിരിച്ചറിയാനും ഭാവിയിൽ നന്നായി ജീവിക്കാനും അത് സഹായിക്കും,” കൗർ പറഞ്ഞു.

ഒരു വ്യക്തിയോട് ക്ഷമിക്കുന്നതിനുളള മൂന്നു വഴികൾ

നിങ്ങൾ ആരാണെന്ന് തിരിച്ചറിയുകയും സ്വയം അംഗീകരിക്കുകയും ചെയ്യുക

നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്താണെന്നും അറിയുമ്പോൾ, നിങ്ങളെങ്ങനെയാണ് പെരുമാറുന്നതെന്ന് മനസ്സിലാക്കാൻ എളുപ്പമായിരിക്കും. ‘ഞാൻ എന്താണ് അർഹിക്കുന്നത്?’, ‘മറ്റുള്ളവരിൽനിന്നും ഞാൻ എന്താണ് പ്രതീക്ഷിക്കുന്നത്?’ എന്ന് സ്വയം ചോദിക്കുക.

ഓർക്കുക, നിങ്ങൾ ഒരിക്കലും നിങ്ങളുടെ ശത്രു അല്ല. നിങ്ങളുടെ മൂല്യം അറിയുക, നല്ല ബന്ധങ്ങൾ കെട്ടിപ്പടുത്തുക, അതിലൂടെ ലഭിക്കുന്ന പോസിറ്റിവിറ്റി നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റുന്നുവെന്ന് കാണുക. നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമ്പോൾ, നിങ്ങളോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കാനോ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അവരെ കൂടെ കൂട്ടാനോ അല്ലെങ്കിൽ അവർക്കൊപ്പമുള്ള നല്ല ഓർമ്മകൾ മാത്രം അവശേഷിപ്പിച്ച് നിങ്ങളെ ഉപേക്ഷിച്ചു പോയെന്ന് മനസിലാക്കുകയോ ചെയ്യാം.

മറ്റുള്ളവർക്കും പ്രയാസങ്ങളുണ്ടെന്ന് മനസിലാക്കുക

നമ്മളോട് തെറ്റ് ചെയ്തവർക്ക് അവരുടേതായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്. സ്നേഹത്തോടെ, കരുതലോടെ, അനുകമ്പയോടെ അവരെ സമീപിക്കുക. നിങ്ങൾക്ക് ഒരാളോട് ക്ഷമിക്കാൻ കഴിയുമ്പോൾ, അവരുടെ പോരാട്ടങ്ങളിൽ അവരെ സഹായിക്കാൻ കഴിയും. ദയയോടെ അവരെ സമീപിക്കുക, അത് നിങ്ങൾ രണ്ടുപേർക്കും ഒരു പുതിയ തുടക്കമാകാം.

പ്രൊഫഷണൽ സഹായം തേടുക

ജീവിതം ബുദ്ധിമുട്ടേറിയതാകുമ്പോൾ, ട്രാക്കിൽ നിന്ന് വീഴാൻ എളുപ്പമാണ്. നിങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക. ആരെങ്കിലും നിങ്ങളിൽ വരുത്തിയ മുറിവ് താങ്ങാനാവാത്തതാണെങ്കിൽ, പ്രൊഫഷണൽ സഹായം തേടുക. അതിനുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്, നിങ്ങൾക്ക് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക.

Read More: മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Three ways in which you can forgive the person who hurt you

Next Story
ഭർത്താവിന് നിങ്ങൾ വിലപ്പെട്ട വ്യക്തിയാണോയെന്നു മനസ്സിലാക്കാൻ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കൂmarriage, husband, wife
The moderation of comments is automated and not cleared manually by malayalam.indianexpress.com