യാത്രകൾ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ യാത്ര ചെയ്യുമ്പോഴും ചർമ സംരക്ഷണം എന്നത് ഒഴുവാക്കരുത്. ബാഗു പാക്ക് ചെയ്യുന്ന സമയത്ത് വസ്ത്രങ്ങൾക്കൊപ്പം തന്നെ ബാഗിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ചർമ സംരക്ഷണത്തിനുള്ള ഉത്പന്നങ്ങൾ. ഒരുപാട് ഉത്പന്നങ്ങൾ നിങ്ങളുടെ ചർമ സംരക്ഷണത്തിന് ഗുണം ചെയ്യുമെങ്കിലും പ്രധാനമായ മൂന്ന് കാര്യങ്ങളാണ് കയ്യിൽ എപ്പോഴും കരുതേണ്ടത്. ചർമ സംരക്ഷണ വിദഗ്ധയായ ഡോക്ടർ കിരൺ സേതി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ ഉത്പന്നങ്ങളെ കുറിച്ച് പറയുന്നത്.
Sunblock:സൺബ്ലോക്ക്
ആരോഗ്യപൂർവ്വമായ ചർമം നേടുവാൻ ഏറ്റവും കൂടുതലായി സഹായിക്കുന്ന ഉത്പന്നമാണ് സൺസ്ക്രീൻ. അൾട്രാവൈലറ്റ് രശ്മികൾ നിറഞ്ഞ സൂര്യ പ്രകാശത്തിൽ നിന്ന് അവ സംരക്ഷണം നൽകുന്നു. ചർമത്തിൽ മെലാമിന്റെ അളവ് വർധിപ്പിക്കുന്നതുൾപ്പെടെ അനവധി ചർമ പ്രശ്നങ്ങൾക്കും ഇതു കാരണമാകുന്നു.
അതുകൊണ്ട്, ചർമ സംരക്ഷണം ഏതുവിധേനയും ഉറപ്പു നൽകുന്ന ഉത്പന്നങ്ങൾ പുറത്തു പോകുമ്പോൾ കൊണ്ടുപോകത്തത് ബുദ്ധിപരമായ കാര്യമല്ല. “നിങ്ങൾ ബീച്ചിലോ അങ്ങനെ എവിടെയുമാകട്ടെ, സൺസ്ക്രീൻ എന്നത് നിർബന്ധമായ ഒന്നാണ്” ഡോക്ടർ കിരൺ പറയുന്നു.
നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം, തിളക്കം എന്നിവ നിലനിർത്താനായി സൺസ്ക്രീൻ ഉപയോഗിക്കാം. “ഏതു ഉത്പന്നമില്ലാതെയാണ് നിങ്ങൾക്ക് ജീവിക്കാനാകാത്തത് എന്ന് ഒരാളോട് ചോദിച്ചാൽ, സൺസ്ക്രീൻ എന്നായിരിക്കും അവരുടെ മറുപടി” ഡോക്ടർ കൂട്ടിച്ചേർത്തു.
Hydrating mask: ഹൈഡ്രേറ്റിങ്ങ് മാസ്ക്ക്
യാത്ര ചെയ്യുന്ന സമയങ്ങളിൽ ഹൈഡ്രേറ്റിങ്ങ് മാസ്ക്ക് കരുതുന്നതും നല്ലതെന്ന് പറയുകയാണ് ഡോക്ടർ കിരൺ. വായു, കാലാവസ്ഥയിലെ മാറ്റങ്ങൾ, സൂര്യ രശ്മികൾ, വരണ്ട ചർമ്മം എന്നിവയിൽ നിന്ന് രക്ഷ നേടാൻ ഹൈഡ്രേറ്റിങ്ങ് മാസ്ക്ക് കയ്യിൽ കരുതുക. കാറ്റ് വളരെ ശക്തിയായി മുഖത്തേൽക്കുന്നതു കൊണ്ട് ചർമ്മം വരണ്ടു പോകാൻ സാധ്യതയുണ്ട്.
Moisturiser: മോയ്സ്ചറൈസർ
ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ നല്ലൊരും മോയ്സ്ചറൈസറും അത്യാവശ്യമാണ്. വരണ്ട ചർമ്മത്തിനുള്ള പ്രതിവിധിയാണ് മോയ്സചറൈസറിന്റെ ഉപയോഗം. യാത്ര ചെയ്യുന്ന വാഹനത്തിനകത്ത് കയറുന്നതിനു മുൻപ് മോയ്സ്ചറൈസർ പുരട്ടാൻ ശ്രദ്ധിക്കുക.