scorecardresearch

മുടി പരിപാലിക്കാൻ മൂന്ന് എളുപ്പ വഴികൾ

പരസ്യങ്ങളിൽ കാണുന്ന ഉൽപന്നങ്ങൾ എല്ലാം മുടിയിൽ പരീക്ഷിക്കാൻ വരട്ടെ. ഇവയെല്ലാം മുടിയ്ക്ക് ആവശ്യമാണോയെന്നറിയാം

hair growth, relation between hair growth and haircut, split ends and hair growth, , trimming, hair growth, hair growth and trimming
പ്രതീകാത്മക ചിത്രം

മുടി സംരക്ഷണം ഒരു യാത്രയ്ക്ക് തുല്യമാണ്. അതിന് പരിശ്രമവും അർപ്പണബോധവും സ്ഥിരതയും അത്യാവശ്യമാണ്. ആരോഗ്യകരവും മുടിയ്ക്ക് ശുദ്ധമായ ഭക്ഷണക്രമവും വ്യായാമവും ആവശ്യമാണ്. മുടി സംരക്ഷണ ദിനചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

സങ്കീർണ്ണവും സമയമെടുക്കുന്നതുമായ ഒരു ദിനചര്യയ്ക്ക് എല്ലാവർക്കും സമയം ലഭിക്കില്ല. എന്നിരുന്നാലും, നിങ്ങൾക്ക് ഫലപ്രദമായ ഒരു ദിനചര്യ ആരംഭിക്കാനും നേട്ടങ്ങൾ കൈവരിക്കാനും കഴിയുന്ന ചില വഴികളുണ്ട്. കൂടുതൽ അറിയാം.

മാർക്കറ്റിംഗ് ഗിമ്മിക്കുകളും പരസ്യങ്ങളും നിങ്ങളുടെ പക്കൽ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉണ്ടെന്ന് ഉറപ്പാക്കുന്നു. എന്നാൽ അവയെല്ലാം വാങ്ങുന്നത് നല്ലതാണോ? ഇവയെല്ലാം മുടിയ്ക്ക് ആവശ്യമാണോ? തീർച്ചയായും അല്ല, കാരണം നിങ്ങളുടെ മുടിക്ക് കുറച്ച് ഉൽപ്പന്നങ്ങളും സമർപ്പിത ദിനചര്യയും മാത്രമേ ആവശ്യമുള്ളൂ.

മുടിയുടെ ഗുണനിലവാരം ജനിതക, ഹോർമോൺ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉൽപ്പന്നങ്ങൾ പുറമേ പുരട്ടുന്നത് നിങ്ങൾക്ക് മികച്ച ഫലങ്ങൾ നൽകിയേക്കില്ല. മുടി, തലയോട്ടി എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകളുണ്ടെങ്കിൽ പുതിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുക. എല്ലാവരുടെയും മുടി വ്യത്യസ്‌തമാണെന്ന് ഓർക്കുക. ഓരാൾക്ക് പ്രവർത്തിച്ചത് നിങ്ങളുടെ മുടിയിലും അതേ ഫലം നൽകണമെന്നില്ല.

മൃദുവായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക

സൂര്യപ്രകാശം, ഹീറ്റ് സ്‌റ്റൈലിംഗ്, കളറിങ്ങ് മുതലായവ ഉപയോഗിച്ച് നിങ്ങളുടെ മുടി ഇതിനകം തന്നെ എല്ലാ ദിവസവും വളരെയധികം പ്രശ്നങ്ങളിലൂടെയാകാം കടന്നു പോകുന്നത്. നിങ്ങളുടെ ദിനചര്യയുടെ ഒരു പ്രധാന ഭാഗം സംരക്ഷണവും വീണ്ടെടുക്കലുമാണ്. ഹീറ്റ് സ്‌റ്റൈലിങ്ങിന് മുമ്പ്, മുടിയിരകളെ സംരക്ഷിക്കാൻ ഹീറ്റ് പ്രൊട്ടക്റ്റന്റ് ക്രീമോ ന്യൂറിഷിംഗ് സെറമോ പുരട്ടുന്നത് ഉറപ്പാക്കുക.

മൃദുവായ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകുക, ഇടയ്ക്കിടെ എയർ-ഡ്രൈ ചെയ്യുന്നത് ഉറപ്പാക്കുക. മോയ്സ്ചറൈസിംഗ് ഹെയർ മാസ്കുകളും ചൂടുള്ള ഓയിൽ മസാജും ഉപയോഗിക്കാം. എന്നാൽ നിങ്ങളുടെ തലയോട്ടിയിൽ പ്രതിപ്രവർത്തിക്കുന്ന ഉൽപ്പന്നങ്ങളോ ചേരുവകളോ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, സ്ക്രഞ്ചീസ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.

സാറ്റിൻ തലയിണകവർ ഉപയോഗിക്കുക

മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള ഒരു പ്രതിവിധിയാണ് തലയിണകവർ ഉപയോഗിക്കുന്നത്. സാറ്റിൻ ഒരു മൃദുവായ വസ്തുവായതിനാൽ, സാധാരണ കോട്ടൺ, റയോൺ അല്ലെങ്കിൽ മിക്സഡ് പോളി തുണിത്തരങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ മുടിയിഴകളെ നശിപ്പിക്കില്ല. ചെറുതും എന്നാൽ വളരെ ഫലപ്രദവുമായ മാറ്റം ഇതിലൂടെ ഉണ്ടാകുന്നു. സാറ്റിൻ തലയിണ കവർ ഉപയോഗിക്കുന്നത്, ഉറങ്ങുമ്പോൾ നിങ്ങളുടെ മുടി കൊഴിയുന്നത് തടയുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Three simple ways to take better care of your hair