സാധാരണയായി കാണുന്ന ചർമ്മപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. പ്രത്യേകിച്ച് എണ്ണമയമുള്ളതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ളവർക്ക് മുഖക്കുരു സാധാരണമാണ്. മുഖക്കുരു അപ്രത്യക്ഷമാകുമെന്ന് ഉറപ്പു നൽകുന്ന നിരവധി ചികിത്സാരീതികളുണ്ട്. ചിട്ടയായ ജീവിതരീതിയിലൂടെ മുഖക്കുരു ഇല്ലാത്ത ചർമ്മം സാധ്യമാണെന്നാണ് ചർമ്മസംരക്ഷണ വിദഗ്‌ധർ പറയുന്നത്.
മുഖക്കുരു അത്ര ഗുരുതരമുള്ളതല്ലെങ്കിൽ ചില ശീലങ്ങളിലൂടെ അവയെ മറികടക്കാമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ജുഷ്യ സരിൻ പറഞ്ഞു. അവർ നിർദേശിച്ച് മൂന്നു ശീലങ്ങൾ താഴെ പറയുന്നവയാണ്.
- മാസ്ക്, ഹെൽമെറ്റ്, തൊപ്പി മുതലായവ ധരിക്കുമ്പോൾ മുഖക്കുരു കൂടുതൽ വഷളാകും. വിയർത്തു കഴിഞ്ഞാൽ എത്രയും വേഗം മുഖം കഴുകുക.
- വാഷ്‌ക്ലോത്ത്, സ്‌പോഞ്ച്, സ്‌ക്രബ് എന്നിവ ഉപയോഗിക്കുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. മുഖം വൃത്തിയാക്കാൻ ക്ലെൻസർ പ്രയോഗിക്കാൻ കൈകൾ മാത്രം ഉപയോഗിക്കുക.
- എണ്ണമയമുള്ള മുടിയുള്ളവരാണെങ്കിൽ പതിവായി ഷാംപൂ ചെയ്യുക. “ഇത് തലയോട്ടിയിലെ എണ്ണയെ മുഖത്തെ ചർമ്മത്തിൽ അടിഞ്ഞുകൂടി സുഷിരങ്ങൾ അടയുന്നത് തടയുന്നു,” ഡോ.സരിൻ പറഞ്ഞു.
മുഖക്കുരു വിട്ടുമാറാത്തവരാണെങ്കിൽ അതിനുള്ള കാരണം ആദ്യം മനസ്സിലാക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.
Read More: ഈ ദൈനംദിന ശീലങ്ങൾ മുഖക്കുരുവിന് കാരണമാകും