ഇന്‍സ്റ്റഗ്രാമിലെ ജനപ്രിയ പ്രൊഫൈലുകളില്‍ ഒന്നാണ് നവി ഇന്ദ്രന്‍ പിള്ളൈ. വൈഷ്ണവി ഭുവനേന്ദ്രന്‍ എന്ന ധീരയായ പെണ്‍കുട്ടിയുടേതാണ് ഈ പ്രൊഫൈല്‍. നവി എന്നു തന്നെ വിളിക്കാം നമുക്കവളെ. അര്‍ബുദത്തോട് പോരാടി തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നായി നേടുന്ന തിരക്കിലാണ് നവി ഇപ്പോള്‍.

‘ദി ബോള്‍ഡ് ഇന്ത്യന്‍ ബ്രൈഡ്’ എന്ന പേരില്‍ അടുത്തിടെ നവി നടത്തിയ ഒരു ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ വംശജയായ നവി മലേഷ്യയിലാണ് ജീവിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയേയും പോലെ വിവാഹ ദിവസത്തെക്കുറിച്ച് നവിയ്ക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങള്‍.

‘അര്‍ബുദ ചികിത്സ ഞങ്ങള്‍ക്ക് ഒരുപാട് പരിധികള്‍ തീര്‍ത്തു. ഞങ്ങളുടെ സൗന്ദര്യത്തെ കവര്‍ന്നെടുക്കുകയും ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്തു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വിവാഹ ദിവസത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നമുക്കൊക്കെ ഉണ്ടായിരുന്നിരിക്കും. ആ ദിവസം എങ്ങനെ അണിഞ്ഞൊരുങ്ങാം എന്നതിനെ കുറിച്ചൊക്കെ,’ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൊന്നില്‍ അവര്‍ കുറിച്ചു.

‘എന്നാല്‍ അര്‍ബുദം ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നിന്നും ഞങ്ങളെ പിന്നോട്ട് വലിച്ചു. അര്‍ബുദത്തെ അതിജീവിച്ച പലരും തങ്ങളുടെ വിവാഹം നീട്ടി വയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ പോലും ചെയ്തിട്ടുണ്ട്,’ നവിയുടെ വാക്കുകള്‍.

സ്തനാര്‍ബുദമായിരുന്നു നവിയ്ക്ക്. ചികിത്സകള്‍ക്കു ശേഷം പൂര്‍ണമായും രോഗവിമുക്തയായി എന്നു കരുതിയിരിക്കുമ്പോഴാണ് 2018ല്‍ വീണ്ടും രോഗം തിരിച്ചു വരുന്നത്. അത് കരളിലേക്കും നട്ടെല്ലിലേക്കും പടര്‍ന്നു. തുടര്‍ച്ചയായ കീമോതെറാപ്പിയ്ക്കു ശേഷം ഒടുവില്‍ നവി തന്നെ വിജയിച്ചു.

View this post on Instagram

Cancer treatments has given us alot of limitations, has robbed us from beauty and taken away our confidence. As a little girl, we have always dreamt of what our big day will be like and how we would look as a bride. But having cancer has stripped some of us from fulfilling these dreams. Alot of cancer survivors has postponed or even cancelled their big day. For me, as a cancer survivor, I dreamt the day I marry the love of my life. Dreamt, what it is like to look like a bride, to feel like a bride. Having gone through cancer treatments (chemotherapy, etc.), losing my hair was by far the hardest thing I ever had to go through. I felt that I was not beautiful enough to be loved and was not beautiful enough to look or ever feel like a bride. Hair, it is our 'crowning glory' and having that taken away from you is devastating. But we choose to accept what we have, appreciate what we are and welcome what is coming. So here it is, *Bold Indian Bride* ****************************************************** Bangles & Bridal Anklet : @desirec.my Silk Saree & Bridal Veil : @pattushastra Photography: @celesgrd Assisted by: @shi.vaa90 Make-up & Styling : @blushbeautybeyond Assisted by : @emmanuel_ravi98 Henna: @bdazzled_beauty #kissedbycancer #cancersucks #cancersurvivor #youngadultcancer #letsfcancer ** A huge thank you to the team. You guys made my dream come true. Not only I looked like a bride, I felt like a bride and it was all thanks to the wonderful team for bringing it to life. I am so grateful to have met such wonderful people. I am extremely blessed for the amount of love and support I have received. Scrolling through the pictures, tears rolled down because I got to have my dream come true and it is because you guys made it happen for me. I am extremely grateful. Thank you all so much. Lots of love, Navi

A post shared by Navi Indran Pillai (@naviindranpillai) on

View this post on Instagram

A dream come TRUE

A post shared by Navi Indran Pillai (@naviindranpillai) on

പലരേയും പോലെ ആത്മവിശ്വാസം നഷ്ടപ്പെട്ട് നവിയും ഇരുന്നിട്ടുണ്ട്. എന്നാല്‍ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും പിന്തുണയോടെ നവി തിരിച്ചു വന്നു. ‘കാന്‍സര്‍ നല്ലതോ ചീത്തയോ ആയ പല തരത്തിലും നമ്മെ ബാധിച്ചേക്കാം. പക്ഷെ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ അതിനെ നമ്മള്‍ അനുവദിക്കരുത്,’ നവി എഴുതുന്നു.

ഇത്തരം ഒരു ഫോട്ടോ ഷൂട്ടിനായി നവിയെ അണിയിച്ചൊരുക്കിയത് ബ്ലഷ്, ബ്യൂട്ടി ആന്‍ഡ് ബിയോണ്ട് ആണ്. ഏറെ വെല്ലുവിളികള്‍ നേരിട്ടെങ്കിലും നവിയുടെ ആഗ്രഹം പോലെ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ സാധിച്ചെന്ന ആത്മവിശ്വാസം അവര്‍ക്കുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook