/indian-express-malayalam/media/media_files/uploads/2019/03/Navi-featured.jpg)
ഇന്‍സ്റ്റഗ്രാമിലെ ജനപ്രിയ പ്രൊഫൈലുകളില്‍ ഒന്നാണ് നവി ഇന്ദ്രന്‍ പിള്ളൈ. വൈഷ്ണവി ഭുവനേന്ദ്രന്‍ എന്ന ധീരയായ പെണ്‍കുട്ടിയുടേതാണ് ഈ പ്രൊഫൈല്‍. നവി എന്നു തന്നെ വിളിക്കാം നമുക്കവളെ. അര്‍ബുദത്തോട് പോരാടി തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നായി നേടുന്ന തിരക്കിലാണ് നവി ഇപ്പോള്‍.
'ദി ബോള്‍ഡ് ഇന്ത്യന്‍ ബ്രൈഡ്' എന്ന പേരില്‍ അടുത്തിടെ നവി നടത്തിയ ഒരു ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ വംശജയായ നവി മലേഷ്യയിലാണ് ജീവിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയേയും പോലെ വിവാഹ ദിവസത്തെക്കുറിച്ച് നവിയ്ക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങള്‍.
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
'അര്‍ബുദ ചികിത്സ ഞങ്ങള്‍ക്ക് ഒരുപാട് പരിധികള്‍ തീര്‍ത്തു. ഞങ്ങളുടെ സൗന്ദര്യത്തെ കവര്‍ന്നെടുക്കുകയും ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്തു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വിവാഹ ദിവസത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നമുക്കൊക്കെ ഉണ്ടായിരുന്നിരിക്കും. ആ ദിവസം എങ്ങനെ അണിഞ്ഞൊരുങ്ങാം എന്നതിനെ കുറിച്ചൊക്കെ,' തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൊന്നില്‍ അവര്‍ കുറിച്ചു.
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
'എന്നാല്‍ അര്‍ബുദം ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നിന്നും ഞങ്ങളെ പിന്നോട്ട് വലിച്ചു. അര്‍ബുദത്തെ അതിജീവിച്ച പലരും തങ്ങളുടെ വിവാഹം നീട്ടി വയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ പോലും ചെയ്തിട്ടുണ്ട്,' നവിയുടെ വാക്കുകള്‍.
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
സ്തനാര്‍ബുദമായിരുന്നു നവിയ്ക്ക്. ചികിത്സകള്‍ക്കു ശേഷം പൂര്‍ണമായും രോഗവിമുക്തയായി എന്നു കരുതിയിരിക്കുമ്പോഴാണ് 2018ല്‍ വീണ്ടും രോഗം തിരിച്ചു വരുന്നത്. അത് കരളിലേക്കും നട്ടെല്ലിലേക്കും പടര്‍ന്നു. തുടര്‍ച്ചയായ കീമോതെറാപ്പിയ്ക്കു ശേഷം ഒടുവില്‍ നവി തന്നെ വിജയിച്ചു.
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
View this post on InstagramA post shared by Navi Indran Pillai (@naviindranpillai) on
പലരേയും പോലെ ആത്മവിശ്വാസം നഷ്ടപ്പെട്ട് നവിയും ഇരുന്നിട്ടുണ്ട്. എന്നാല്‍ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും പിന്തുണയോടെ നവി തിരിച്ചു വന്നു. 'കാന്‍സര്‍ നല്ലതോ ചീത്തയോ ആയ പല തരത്തിലും നമ്മെ ബാധിച്ചേക്കാം. പക്ഷെ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ അതിനെ നമ്മള്‍ അനുവദിക്കരുത്,' നവി എഴുതുന്നു.
ഇത്തരം ഒരു ഫോട്ടോ ഷൂട്ടിനായി നവിയെ അണിയിച്ചൊരുക്കിയത് ബ്ലഷ്, ബ്യൂട്ടി ആന്‍ഡ് ബിയോണ്ട് ആണ്. ഏറെ വെല്ലുവിളികള്‍ നേരിട്ടെങ്കിലും നവിയുടെ ആഗ്രഹം പോലെ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ സാധിച്ചെന്ന ആത്മവിശ്വാസം അവര്‍ക്കുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us