scorecardresearch

മുഖം തിളങ്ങണോ? ഫേഷ്യൽ മാസ്കിൽ ഈ രണ്ടു ചേരുവകൾ ചേർക്കൂ

തേനിന് ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, കൂടാതെ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്

skincare, beauty, ie malayalam

ഫേഷ്യൽ മാസ്കുകൾ എല്ലായ്പ്പോഴും വീട്ടിൽ തയ്യാറാക്കുന്നതാണ് നല്ലത്. വീട്ടിൽ ശരിയായ രീതിയിൽ ഫെയ്സ് മാസ്ക് തയ്യാറാക്കിയാൽ ചർമ്മത്തിൽ നന്നായി പ്രവർത്തിക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഗീതിക മിത്തൽ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മുഖം പെട്ടെന്ന് തിളങ്ങാൻ രണ്ട് ചേരുവകളുള്ള മാസ്‌കിന്റെ പാചകക്കുറിപ്പും അവർ ഷെയർ ചെയ്തിട്ടുണ്ട്.

“ഈ ഫെയ്‌സ് മാസ്‌ക് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സ്വാഭാവികമായും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു,” അവർ എഴുതി.

ചേരുവകൾ

ഒരു ടീസ്പൂൺ- കാപ്പി പൊടി
ഒരു ടേബിൾസ്പൂൺ- അസംസ്കൃത തേൻ

തയ്യാറാക്കുന്ന വിധം

ഇവ രണ്ടും നന്നായി മിക്സ് ചെയ്തശേഷം മുഖം മുഴുവൻ പുരട്ടുക

“കാപ്പിയിൽ ആന്റിഓക്‌സിഡന്റും ആന്റി-ഏജിങ് പ്രോപ്പർട്ടികളും ഉണ്ട്. ഇത് ഇരുണ്ട പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ, പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു, മുഖക്കുരു പാടുകൾ കുറയ്ക്കുന്നു,” കാപ്പിയുടെ ഗുണങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു. തിളക്കം നൽകാനും അൾട്രാ വയലറ്റ് കിരണങ്ങളാൽ കേടായ ചർമ്മത്തിലും ഇത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

”ഇതിന് ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, കൂടാതെ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ബാക്ടീരിയകളെ നിയന്ത്രിക്കാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ ഗ്ലൂക്കോണിക് ആസിഡും മറ്റ് ആൽഫ-ഹൈഡ്രോക്സി ആസിഡുകളും ഉണ്ട്, ഇത് ചർമ്മത്തെ മൃദുവായി എക്സ്ഫോളിയേറ്റ് ചെയ്യുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, തേൻ മുറിവ് ഉണക്കുന്നു,” ചർമ്മത്തിൽ അസംസ്‌കൃത തേനിന്റെ ഗുണങ്ങളെക്കുറിച്ച് ഡോ.ഗീതിക വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: This two ingredient facial mask gives an instant brightening effect