ന്യൂയോര്‍ക്ക്: നമ്മള്‍ പല തരത്തിലുള്ള മസാജിങുകളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിത്തിരി വ്യത്യസ്തമാണ്. ന്യൂയോര്‍ക്കിലെ ഒരു മസാജിങ് പാര്‍ലറില്‍ നിന്ന് മസാജ് ചെയ്യാന്‍ പണമല്ല, മറിച്ച് അല്‍പ്പം കൂടുതല്‍ ധൈര്യമാണ് വേണ്ടത്. മസാജ് ചെയ്യുന്നതിന് എന്തിനാണ് ധൈര്യമെന്നല്ലേ. കാരണം ഇവിടെയെത്തുന്ന ആളുകളെ മസാജ് ചെയ്യുന്നത് മനുഷ്യരല്ല, മറിച്ച് പാമ്പുകളാണ്. അതും പെരുമ്പാമ്പ്. മസാജിങിനായെത്തിയ ഒരു യുവതിയെ പെരുമ്പാമ്പ് മസാജ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്തോനേഷ്യയിലും ഇസ്രയേലിലുമൊക്കെ പ്രചാരം നേടിയ മസാജിങ് ന്യൂയോര്‍ക്കിലും ജനപ്രിയമാവുകയാണ്. വിഷമില്ലാത്ത പാമ്പുകളെ ഉപയോഗിച്ചാണ് മസാജ് ചെയ്യിക്കുന്നത്. മാനസിക പിരിമുറുക്കവും ആയാസവും കുറയ്ക്കാന്‍ ഏറെ സഹായകമാണ് പാമ്പ് മസാജ് എന്നാണ് വിദഗ്ദരുടെ പക്ഷം. പാമ്പുകളെ ഒരിക്കലും നിര്‍ബന്ധപൂര്‍വ്വം മസാജ് ചെയ്യിപ്പിക്കുന്നില്ല എന്നതാണ് പ്രത്യേകത. ബിസി അഞ്ചാം നൂറ്റാണ്ട് മുതല്‍ പാമ്പുകളെ രോഗങ്ങള്‍ ഭേദമാക്കാന്‍ ഉപയോഗിക്കാറുണ്ട്. ഗ്രീക്ക് വിശ്വാസ പ്രകാരം ഔഷധത്തിന്റെ ദേവനായ അസ്ക്ലീപിയസ് പാമ്പുകളെ വിശുദ്ധമായാണ് കണ്ടിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ