/indian-express-malayalam/media/media_files/uploads/2023/03/black-hair.jpg)
പ്രതീകാത്മക ചിത്രം
മുടി തിളങ്ങുന്നതും സിൽക്കിയും നീളമുള്ളതും താരൻ ഇല്ലാത്തതുമാക്കാൻ ഇവ ഉപയോഗിക്കൂ. ഈ തരത്തിലുള്ള പരസ്യങ്ങൾ നമ്മൾ നിത്യവും കേൾക്കുന്നതാണ്. ഇത്തരം പല ഉൽപന്നങ്ങളും വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാൽ ചർമ്മം പോലെതന്നെ നിങ്ങളുടെ മുടിക്കും സ്നേഹവും പരിചരണവും അതിന്റെ തരത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങളും ആവശ്യമാണ്.
അതുപോലെ, കൈയിൽ കിട്ടുന്നതെന്തും മുടിയിൽ ഉപയോഗിക്കാൻ വരട്ടെ. അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. മുടിയിൽ കെരാറ്റിൻ എന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അത് രോമകൂപങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും പുതിയ രോമകോശങ്ങൾ രൂപം കൊള്ളുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ, പഴയ കോശങ്ങൾ ക്രമേണ ചർമ്മത്തിൽ നിന്ന് പുറത്തേക്ക് തള്ളപ്പെടുകയും പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഒരു രോമകൂപം പ്രതിമാസം ഒരു സെന്റീമീറ്റർ എന്ന തോതിൽ വളരുന്നു.
അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഓരോ വ്യക്തിയുടെയും തലയോട്ടിയിൽ 100,000 മുതൽ 150,000 വരെ രോമകൂപങ്ങൾ ഉണ്ട്. പ്രതിദിനം 50 മുതൽ 100 ​​വരെ മുടി കൊഴിയുന്നത് സാധാരണമാണ്. എന്നാൽ മരുന്നുകളുടെ പാർശ്വഫലങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, സമ്മർദ്ദം എന്നിങ്ങനെ മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുന്ന വിവിധ ഘടകങ്ങളുണ്ട്.
“കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അവയിൽ ദോഷം വരുത്തുന്ന രാസവസ്തുക്കൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കാം. പല ഉൽപ്പന്നങ്ങളും മുടികൊഴിച്ചിൽ നിന്ന് ഉടനടി ആശ്വാസം നൽകുന്നു എന്ന് അവകാശപ്പെടുന്നു. എന്നാൽ അത്തരം ഫലങ്ങൾ താൽക്കാലികമാണ്, മുടി കൊഴിച്ചിൽ കൂടുതൽ വഷളാകാനും സാധ്യതയുണ്ട്. പകരം പ്രകൃതിദത്ത ചേരുവകൾ അടങ്ങിയതും പാർശ്വഫലങ്ങളില്ലാത്തതുമായ പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കാമെന്നും ദ എസ്തറ്റിക് ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് റിങ്കി കപൂർ പറഞ്ഞു.
ഷെഫ് മേഘ്‌ന കാംദാറിന്റെ പ്രകൃതിദത്ത ഷാംപൂ നിങ്ങൾക്ക് സിൽക്കിയും മിനുസമാർന്ന മുടി നൽകുന്നു. “എന്റെ മുത്തശ്ശിക്ക് നീണ്ട സിൽക്ക് മുടി ഉണ്ടായിരുന്നു. ഇത് മുത്തശ്ശി എൻ്റെ അമ്മയെയും പഠിപ്പിച്ചു. അമ്മ അത് എന്റെയും സഹോദരിയുടെയും മുടിയിൽ പുരട്ടുമായിരുന്നു. വർഷങ്ങളായി കടയിൽ നിന്ന് വാങ്ങുന്ന ഷാംപൂവിന് പകരം ഈ പ്രകൃതിദത്ത ഷാംപൂവാണ് ഉപയോഗിച്ചിരുന്നത്,” മേഘ്‌ന പങ്കുവെച്ചു.
ചേരുവകൾ
- 100 ഗ്രാം റീത്ത (സോപ്പ്നട്ട്)
- 20 ഗ്രാം ശിക്കാക്കായ് കായ്കൾ
- 20 ഗ്രാം ഉണങ്ങിയ നെല്ലിക്ക
- 2 കപ്പ് വെള്ളം (തിളപ്പിച്ച ശേഷം ഒരു കപ്പ് ആകും)
രീതി
- ആദ്യം റീത്ത, ശിക്കാക്കായ് എന്നിവയിൽ നിന്ന് വിത്തുകൾ നീക്കം ചെയ്യുക.
- അതിനുശേഷം ഒരു പാനിൽ 2 കപ്പ് വെള്ളം എടുക്കുക.
- വെളളം, റീത്ത, ശിക്കാക്കൈ,നെല്ലിക്ക എന്നിവ വെള്ളത്തിൽ ചേർത്ത് വെള്ളം പകുതിയാകുന്നതുവരെ തിളപ്പിക്കുക.
- തണുപ്പിക്കുക.
- റീത്തയുടെ മുഴുവൻ പൾപ്പും പിഴിഞ്ഞ് എടുക്കുക.
- ഒരു ​​മീഡിയം സ്‌ട്രൈനർ ഉപയോഗിക്കുക (നല്ല സ്‌ട്രൈനർ അല്ല) ഷാംപൂ അരിച്ചെടുക്കുക, അങ്ങനെ നിങ്ങൾക്ക് കട്ടിയുള്ള ഷാംപൂവിന്റെ പൾപ്പി മിശ്രിതം ലഭിക്കും.
- കുപ്പിയിൽ സൂക്ഷിക്കാം
ശ്രദ്ധിക്കുക
- ഇത് 100% പ്രകൃതിദത്ത ഷാംപൂ ആണ്. അതിനാൽ കടയിൽ നിന്ന് വാങ്ങുന്ന കെമിക്കൽ ഷാംപൂകളുടെ അതേ അളവിൽ നുര ഉണ്ടാക്കില്ല.
- ഉപയോഗിക്കുന്നതിന് മുമ്പ് ഹെയർ ഓയിൽ പുരട്ടുന്നത് നല്ലതാണ്. ചില ആളുകൾക്ക് ഈ ഷാംപൂ ഉപയോഗിച്ചതിന് ശേഷം മുടി അൽപ്പം വരണ്ടതാക്കും.
- ഉപയോഗിക്കുമ്പോൾ കണ്ണിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക
ആനുകൂല്യങ്ങൾ
ചേരുവകളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും സംസാരിച്ച റിങ്കി, സോപ്പ് നട്ട് എന്നറിയപ്പെടുന്ന റീത്ത ഒരു ആയുർവേദ മുടി സംരക്ഷണ ഘടകമാണെന്ന് പറഞ്ഞു. “ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ സ്വഭാവമുള്ള റീത്ത എല്ലാ ദിവസവും ഉപയോഗിക്കാവുന്ന മുടിക്ക് മൃദുവായ ക്ലെൻസറായി പ്രവർത്തിക്കുന്നു."
ഗുണങ്ങൾ
*മുടി തിളക്കവുമുള്ളതാക്കുന്നു
*മുടിയുടെ നരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു
*മികച്ച മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു
*താരൻ അകറ്റുന്നു
*തലയോട്ടിയിലെ പേൻ നശിപ്പിക്കാൻ സഹായിക്കുന്നു
മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും നീളമുള്ളതും ആരോഗ്യമുള്ളതുമായ മുടി പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കുന്ന ഒരു ജനപ്രിയ പരമ്പരാഗത മരുന്നാണ് ഷിക്കാക്കായ് (സോപ്പ് പോഡ്) എന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.
“ഇതിൽ ആന്റിഓക്‌സിഡന്റുകൾ, സാപ്പോണിൻ, വിറ്റാമിൻ എ, സി, ഡി, എഫ്, കെ എന്നിവയാൽ സമ്പന്നമാണ്. ഇത് മുടിക്ക് ആവശ്യമായ ആരോഗ്യ അവശ്യവസ്തുക്കളിൽ ഭൂരിഭാഗവും നൽകുന്നു. ഇത് തലയോട്ടിയിലെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യുന്നുവെങ്കിലും തലയോട്ടിയിലെ സ്വാഭാവിക പിഎച്ച്, എണ്ണ സന്തുലിതാവസ്ഥ നിലനിർത്തുന്നു, ”വിദഗ്ധ കൂട്ടിച്ചേർത്തു.
നെല്ലിക്ക സംബന്ധിച്ചിടത്തോളം, ഈ മുടി സംരക്ഷണ ഘടകം കട്ടിയുള്ളതും തിളക്കമുള്ളതും നീളമുള്ളതുമായ മുടി നൽകുമെന്ന് റിങ്കി പറഞ്ഞു. വിറ്റാമിൻ എ, സി, ടാന്നിസ്, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായതും പാർശ്വഫലങ്ങളൊന്നും ഇല്ലാത്തതുമായ ശക്തമായ ആയുർവേദ ചികിത്സയാണിത്. ഇത് സ്വാഭാവിക ഈർപ്പം നിലനിർത്താനും സഹായിക്കുന്നു, അങ്ങനെ മുടിയുടെ പോഷിപ്പിക്കുന്ന ഏജന്റായി മാറുന്നു," വിദഗ്ധ ഇന്ത്യൻ എക്സ്പ്രസ്ഡോട്ട് കോമിനോട് പറഞ്ഞു.
നെല്ലിക്ക മുടിയിൽ നേരിട്ട് പുരട്ടാം, മാത്രമല്ല നമ്മുടെ ഭക്ഷണത്തിൽ പോലും ഉൾപ്പെടുത്താം. “നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് മുടിയുടെ അകാല നര തടയാനും ജീവിത ചക്രം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് മുടിയെ ശക്തിപ്പെടുത്തുകയും സ്വാഭാവിക ആരോഗ്യവും തിളക്കവും നൽകുകയും ചെയ്യുന്നു," റിങ്കി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us