ഭൂമി ഉരുണ്ടതാണ്. അതിൽ ഒരു തർക്കവുമില്ല. ഭൂമി പരന്നതാണെന്ന് ആരെങ്കിലും വാദിച്ചാലും അല്ലെന്നു ശാസ്ത്രീയമായി തെളിയിക്കാൻ വ്യക്തവും ശക്തവുമായ തെളിവുകളുണ്ട്. ഉരുണ്ടിരിക്കുന്ന ഭൂമിയെ നഗ്നനേത്രങ്ങൾ കൊണ്ടു കണ്ട ബഹിരാകാശ സഞ്ചാരികൾ ജീവിച്ചിരിക്കുന്നുണ്ട്. ഭൂമിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളും ബഹിരാകാശവാഹനങ്ങളുമൊക്കെ ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കാൻ എത്ര ചിത്രങ്ങൾ വേണമെങ്കിലും തരും, വേണമെങ്കിൽ ലൈവായി കാണിച്ചുതരും. എന്നിട്ടും ഭൂമി പരന്നതാണെന്ന വാദം ഉയര്‍ത്തുന്നവരെ സങ്കടത്തിലാക്കാന്‍ പോന്ന മറ്റൊരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

റെഡിറ്റ് ഉപയോക്താവായ ഒരാളുടെ സെല്‍ഫിയാണ് ഭൂമി ഉരുണ്ടതാണെന്ന വാദത്തെ വീണ്ടും ഊട്ടിയുറപ്പിക്കുന്നത്. എവറസ്റ്റ് കൊടുമുടിക്ക് മുകളില്‍ നിന്നും എടുത്ത ചിത്രത്തില്‍ ഭൂമിയുടെ വക്രാകൃതി വ്യക്തമാണ്. ഭൂമി പരന്നതാണെന്ന് പറയുന്നവര്‍ക്കുളള മറുപടി എന്ന് പറഞ്ഞാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സമുദ്രോപരിതലത്തില്‍ നിന്നും 8,848 മീറ്റര്‍ ഉയരത്തിലുളള എവറസ്റ്റ് കൊടുമുടി ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്.

തറയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ഭൂമി പരന്നതായാണ് അനുഭവപ്പെടുന്നത്. ഭൂമി ഒരു ഡിസ്ക് ആയും സൂര്യനും നക്ഷത്രങ്ങളും നൂറ് കണക്കിന് കിലോമീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്നതായും ആണ് റോബോത്താം അനുമാനിച്ചത്. Flat Earth Society യുടെ വിശ്വാസ പ്രകാരം ഭൂഗുരുത്വം എന്നത് ഒരു മിഥ്യയാണ്, ശൂന്യാകാശ പരിപാടി ഒരു തട്ടിപ്പാണ്.

ലളിതമായ നിരീക്ഷണങ്ങളില്‍ നിന്ന് തന്നെ ഭൂമിയുടെ ആകൃതി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതാണ്. അതിനെ പിന്‍തുണക്കുന്ന ധാരാളം തെളിവുകള്‍ പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഭൂഗുരുത്വം, സമയക്രമം, ജിപിഎസ്, ആകാശയാത്ര, സൌരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ടെലസ്കോപ്പ് ചിത്രങ്ങള്‍, ഇതെല്ലാം ഭൂമി ഉരുണ്ടതാണെന്ന് വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ