/indian-express-malayalam/media/media_files/uploads/2023/07/Sunny-Leone.jpg)
സണ്ണി ലിയോൺ / ഇൻസ്റ്റഗ്രാം
ദിവസത്തിൽ എപ്പോഴും താൻ ചെയ്യാൻ ഇഷ്ടപ്പെടുന്നൊരു കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സണ്ണി ലിയോൺ. മറ്റൊന്നുമല്ല, സ്കേറ്റിങ്. ദുബായിൽ എത്തിയപ്പോൾ സ്കേറ്റിങ് ചെയ്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താണ് സണ്ണി താൻ ഏറെ ഇഷ്ടപ്പെടുന്നൊരു കാര്യത്തെക്കുറിച്ച് പറഞ്ഞത്.
സ്കേറ്റിങ് ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നതിനെക്കുറിച്ച് വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്. സ്കേറ്റിങ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച മാർഗമാണെന്ന് മുംബൈ ആസ്ഥാനമായുള്ള ഫിറ്റ്നസ് വിദഗ്ധനായ നിതേഷ് യാദവ് പറഞ്ഞു. ഹൃദയം രക്തം പമ്പ് ചെയ്യുന്നതിലൂടെയും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഇതൊരു എയറോബിക് വ്യായാമമാണെന്ന് യാദവ് പറഞ്ഞു.
My favorite thing to do ever!! #dubai🇦🇪 pic.twitter.com/q5eKEskais
— Sunny Leone (@SunnyLeone) July 16, 2023
രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയിലും സ്കേറ്റിങ് സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽസിലെ ഡോ.സുധീർ കുമാർ അഭിപ്രായപ്പെട്ടു. ഇവയെല്ലാം ഹൃദയ സംബന്ധമായ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കാലുകൾ, ഇടുപ്പ്, പുറം എന്നിവയിലെ പേശികളെ സ്കേറ്റിങ് ശക്തിപ്പെടുത്തുന്നു. ഐസ് സ്കേറ്റിങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സ്റ്റാമിന വർധിപ്പിക്കുന്നതു മുതൽ ശരീരത്തിലെ എല്ലാ പേശി ഗ്രൂപ്പുകളും പ്രവർത്തിക്കുന്നതുവരെ തുടങ്ങി ഐസ് സ്കേറ്റിങ് ഒരു മികച്ച ശാരീരിക പ്രവർത്തനമാണെന്ന് യാദവ് വ്യക്തമാക്കി.
സ്കേറ്റിങ് പേശികളുടെ ശക്തി മെച്ചപ്പെടുത്തുകയും സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും സ്കേറ്റിങ് നല്ലതാണെന്ന് ഡോ.കുമാർ പറഞ്ഞു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനോ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോ ഒരാൾ നല്ലൊരു എയറോബിക് വ്യായാമം തേടുകയാണെങ്കിൽ സ്കേറ്റിങ് അനുയോജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്കേറ്റിങ് പേശികളെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു. ശാന്തമായ മനസോടെ നന്നായി ഉറങ്ങാൻ സഹായിക്കുമെന്നും ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മുംബൈയിലെ സ്‌കേറ്റ്‌ലൈഫ് സ്‌കേറ്റിങ് അക്കാദമി ഉടമ സന്തോഷ് മിശ്ര പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.