മുഖക്കുരുവിന് സാധ്യത കൂടുതലുളള ചർമ്മക്കാർക്ക് മുഖസംരക്ഷണം അത്ര എളുപ്പമല്ല. സെൻസിറ്റീവ് ചർമ്മമുളളവരാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. ഭക്ഷണപാനീയങ്ങൾ മുതൽ നിങ്ങളുടെ മുഖത്ത് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾവരെ. ചർമ്മ പ്രശ്നങ്ങൾക്ക് ഓർഗാനിക് ഹോംമെയ്ഡ് പരിഹാരങ്ങൾ പോലെ മറ്റൊന്നുമില്ല. രാസവസ്തുക്കളിൽ നിന്ന് മുക്തമായ അവ ഉടനടി ഫലം നൽകില്ല, പക്ഷേ അവയുടെ ഫലങ്ങൾ ദീർഘകാലമാണ്.
മുഖക്കുരു കുറയ്ക്കുന്നതിനും മുഖക്കുരു മൂലമുളള പാടുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന ഫെയ്സ് പായ്ക്ക് നോക്കാം. ഒരു ടീസ്പൂൺ തേനിൽ മഞ്ഞൾപ്പൊടിയും തൈരും ചേർക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിനുശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക. തുണിയിൽ ഒരു ഐസ് ക്യൂബ് എടുത്ത് മുഖത്ത് തടവാവുന്നതാണ്. നല്ല റിസൾട്ടിനായി ആഴ്ചയിൽ രണ്ടുതവണ ഈ പായ്ക്ക് ഉപയോഗിക്കുക.
Read More: മുഖക്കുരു ഇല്ലാത്ത ചർമ്മത്തിനായി ഈ 5 ഭക്ഷണങ്ങൾ കഴിക്കൂ
ഇത് സുഷിരങ്ങൾ അടയ്ക്കാൻ സഹായിക്കുന്നു, കൂടാതെ ചുവപ്പും വീക്കവും കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണിത്. മഞ്ഞൾ, തേൻ എന്നിവയിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൂടാതെ, മഞ്ഞൾപ്പൊടി മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കുകയും തേൻ ചർമ്മത്തെ ഹൈപ്പർപിഗ്മെന്റേഷനിൽ നിന്ന് സുഖപ്പെടുത്തുകയും ചെയ്യുന്നു. തൈര് തിളങ്ങുന്ന ചർമ്മം നൽകുകയും ബ്രേക്ക്ഔട്ടുകൾ കാരണം ചർമ്മത്തിന് ഉണ്ടാകുന്ന ഇറിറ്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു.