Latest News

കറ്റാർവാഴ ജെൽ ഉപയോഗിച്ച് മുഖക്കുരു എളുപ്പത്തിൽ മാറ്റാം

മുഖക്കുരു മോശമായ ചർമ്മസംരക്ഷണ ശീലങ്ങളുടെയും ഭക്ഷണരീതികളുടെയും ഫലമാണ്

aloe vera, beauty, ie malayalam

ലോകമെമ്പാടുമുള്ളവർ നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരപ്രായത്തിൽ മുഖക്കുരു ഉണ്ടാകുന്നത് സാധാരണമാണ്. പക്ഷേ, മുതിർന്നവരിൽ മുഖക്കുരു ഒരു പ്രശ്നമായി മാറുന്നു. ചിലരിൽ ഇത് വളരെ കൂടുതലായിരിക്കും. അങ്ങനെയുണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിച്ച് പരിശോധിക്കുന്നത് നല്ലതാണ്.

മുഖക്കുരു മോശമായ ചർമ്മസംരക്ഷണ ശീലങ്ങളുടെയും ഭക്ഷണരീതികളുടെയും ഫലമാണ്. ശുദ്ധമായ ഭക്ഷണം, ആവശ്യത്തിനു വെള്ളം കുടിക്കുക, ശരിയായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന സമതുലിതമായ ജീവിതശൈലി പിന്തുടരുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. കറ്റാർ വാഴ ജെൽ ഉപയോഗിച്ച് മുഖക്കുരു മാറ്റാനുള്ളൊരു എളുപ്പ വഴി പറഞ്ഞിരിക്കുകയാണ് ഗ്ലോ ആൻഡ് ഗ്രീൻ സ്ഥാപക രുചിത ആചാര്യ.

കറ്റാർ വാഴ ചെറിയ കഷ്ണമായി മുറിച്ച് അതിൽനിന്നും ജെൽ എടുത്ത് മുഖക്കുരുവിൽ പുരട്ടുക. അല്ലെങ്കിൽ കടകളിൽനിന്നും കറ്റാർ വാഴ ജെൽ വാങ്ങി ഉപയോഗിക്കുക (അതിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക). 10-15 ദിവസം ഇങ്ങനെ ചെയ്യുക. മുഖക്കുരു കുറയുന്നത് നിങ്ങൾക്ക് കാണാനാവും. കറ്റാർ വാഴയ്ക്ക് പാർശ്വഫലങ്ങളൊന്നും ഇല്ലെങ്കിലും നിങ്ങൾക്ക് അലർജിയില്ലെന്ന് ഉറപ്പാക്കണമെന്ന് അവർ നിർദേശിച്ചു.

Read More: കറ്റാർവാഴ ജെൽ സ്ഥിരമായി മുഖത്ത് പുരട്ടിയാലുള്ള ഗുണങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: This ayurvedic trick can cure your acne

Next Story
അമ്മയുടെ ദീർഘായുസ്സിന് അമ്മയോടൊത്ത് കൂടുതൽ സമയം ചെലവിടാംgrandparents, parents, relationship
The moderation of comments is automated and not cleared manually by malayalam.indianexpress.com