scorecardresearch

മുറിയുടെ രൂപം മാറ്റാൻ നിമിഷങ്ങൾ മതി; ഈ എഐ ടൂൾ പരീക്ഷിക്കൂ

നിമിഷ നേരങ്ങൾക്കുള്ളിൽ മുറികൾ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന എഐയായ റൂം ജിപിടി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്

നിമിഷ നേരങ്ങൾക്കുള്ളിൽ മുറികൾ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന എഐയായ റൂം ജിപിടി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്

author-image
Lifestyle Desk
New Update
Living Room, AI, RoomGPT

ലിവിങ്ങ് റൂം

പുതിയ വീട്ടിലേക്ക് താമസം മാറാൻ തയാറെടുക്കുകയാണോ നിങ്ങൾ? എന്നാൽ പിന്നെ വീട്ടിന്റെ ഡിസൈൻ, തീം, നിറം, അലങ്കാരങ്ങൾക്കായുള്ള ചിന്തകൾ അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചോർത്ത് കൺഫ്യൂഷനിലുമായിരിക്കും. നിങ്ങളുടെ ഇൻസ്റ്റഗ്രാം, പിൻറ്ററസ്റ്റ് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിറയുന്ന ഡിസൈനുകൾ നിങ്ങളെ സംശയത്തിലാക്കും. ഒരുപാട് ഡിസൈനുകൾ കാണുമ്പോൾ അതിൽ ഏതു തിരഞ്ഞെടുക്കണം എന്നതായിരിക്കും ചിന്ത. നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ വീട് ഡിസൈൻ ചെയ്യാമെന്ന് പറഞ്ഞാലോ? അത്ഭുതം തോന്നുന്നുണ്ടല്ലേ എന്നാൽ ഇത് സത്യമാണ്.

Advertisment

ശാസ്ത്രത്തിന്റെ മികവ് തെളിയുക്കും വിധത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ജീവിതത്തെ വ്യത്യസ്തമായ രീതികളിൽ സ്വാധീനിക്കുന്നുണ്ട്. നേരത്തെ നമുക്ക് ബുദ്ധിമുട്ടേറിയതെന്നു തോന്നിയ കാര്യങ്ങൾ ഇപ്പോൾ നിഷ്പ്രയാസം ചെയ്യാനാകും. ഇന്റീരിയർ ഡിസൈനിങ്ങ് എന്ന മേഖലയിലും ഇതു പ്രാവർത്തികമാണ്. നിമിഷ നേരങ്ങൾക്കുള്ളിൽ മുറികൾ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന എഐയായ റൂം ജിപിടി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്. "തികച്ചും സൗജന്യമായി ഇത് സ്വന്തമാക്കാം" എഐ ടൂൾ നിർമാതാവ് ഹസ്സൻ എൽ ഖാരി ട്വിറ്ററിൽ കുറിച്ചു.

നിങ്ങൾ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന റൂമിന്റെ ചിത്രമെടുത്ത് റൂം ജിപിടിയിൽ അപ്പ്ലോഡ് ചെയ്താൽ ഉപഭോക്താവിന്റെ താത്പര്യത്തിനനുസരിച്ച് ഡിസൈൻ തിരഞ്ഞെടുക്കാം.

എഐ ടൂൾ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:

Advertisment
  • roomgpt.io എന്ന സൈറ്റ് തുറക്കുക
  • generate your dream room എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് റൂമിന്റെ തീം തിരഞ്ഞെടുക്കാം
  • ശേഷം ഏതു രീതിയിലുള്ള റൂം ആണ് വേണ്ടതെന്ന് സെലക്റ്റ് ചെയ്യുക
  • ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന റൂമിന്റെ ഫൊട്ടൊ അപ്പ്ലോഡ് ചെയ്യാം
  • നിമിഷങ്ങൾക്കകം പുതിയ ഡിസൈനോട് കൂടിയ റൂം നിങ്ങൾക്കു കാണാനാകും
publive-image
റൂം ജിപിടി ഉപയോദിച്ച് ഡിസൈൻ ചെയ്‌ത മിനിമൽ ബെഡ്റൂം

മോഡേൺ, ന്യൂട്രൽ, മോണോക്രൊമാറ്റിക്, കോമ്പ്ലിമെന്ററി, അനലോഗസ്, വാം,കൂൾ, പേസ്റ്റൽ, ബ്ലാക് ആൻഡ് വൈറ്റ്, എർത്തി, വിന്റ്റേജ്, മിനിമലിസ്റ്റ്, സ്കാൻഡിനേവിയൻ, ബൊഹീമിയൻ തുടങ്ങി വ്യത്യസ്തമായ തീമുകളിലുള്ള ഡിസൈനുകൾ എഐ ടൂളിൽ ലഭ്യമാണ്. ലിവിങ്ങ് റൂം, ഡൈനിങ്ങ് റൂം, ബെഡ് റൂം, ബാത്ത് റൂം, ഓഫീസ്, കിച്ചൻ, ഗെയ്മിങ്ങ് റൂം, ഗസ്റ്റ് റൂം, ലോണ്ട്രി റൂം, ഹോം തീയേറ്റർ തുടങ്ങിയ റൂം ഓപ്ഷനുകളും അതിലുണ്ട്.

മാർച്ച് നാലിന് ലോഞ്ച് ചെയ്ത ടൂൾ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 400,000 ഡിസൈനുകളാണ് ഒരുക്കിയതെന്ന് ഖാരി പറയുന്നു.

ഇന്റീരിയർ ഡിസൈനിങ്ങ് എന്ന എഐ സേവനം ആദ്യമായി ഒരുക്കിയ ആപ്പ് അല്ല റൂം ജിപിടി.ഹോംസ്റ്റോറി എആർ, ഇന്റീരിയർ എഐ, ലീപ്പർർ തുടങ്ങിയ അനവധി ആപ്പുകൾ ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിട്ടുണ്ട്.

Home Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: