പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യത്തോടെ തായ്‍വാന്‍ സ്വദേശിനിയായ ഇന്റീരിയര്‍ ഡിസൈനര്‍ സോഷ്യല്‍മീഡിയയില്‍ പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ലൂര്‍ സൂ എന്ന 42കാരിയാണ് തന്റെ സൗന്ദര്യം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ താരമായി മാറിയത്. ലൂറിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ 18കാരിയാണെന്ന് തോന്നുമെങ്കിലും വയസ് 42 കഴിഞ്ഞെന്ന് തിരിച്ചറിയുമ്പോള്‍ നിങ്ങളും അതിശയപ്പെടും.

ചര്‍മ്മത്തില്‍ യാതൊരുവിധ പാടുകളോ ചുളിവുകളോ ഇല്ല എന്നതാണ് ഈ 42കാരിയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നത്. ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ ലൂറിനോട് ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിച്ചും സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍ രംഗത്തെത്തി. എന്നാല്‍ ധാരാളെ വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു.

മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്ക്രീനുകളും ശ്രദ്ധയോടെ ഉപയോഗിക്കും. ഇത് കൂടാതെ ഭക്ഷണത്തിലും ലൂര്‍ ശ്രദ്ധിക്കുന്നുണ്ട്. ധാരാളം വെളളം കുടിക്കുക, എണ്ണ കൂടുതലുളള ഭക്ഷണം ഒഴിവാക്കുക, വഴുവഴുപ്പുളള ഭക്ഷണം ഒഴിവാക്കുക, പഞ്ചസാര അധികമുളള പാനീയങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ലൂര്‍ മറ്റുളളവര്‍ക്ക് ഉപദേശമായി നല്‍കുന്നത്. താന്‍ എന്നും നന്നായി കട്ടന്‍ ചായ കുടിക്കുന്ന ആളാണെന്നും ലൂര്‍ പറയുന്നു. കട്ടന്‍ ചായ കുടിച്ചാല്‍ നിറം മങ്ങുമെന്ന ധാരണയെ ഖണ്ഡിക്കുന്നതാണ് ലൂറിന്റെ രീതി. കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊളളിക്കാറുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ