scorecardresearch
Latest News

നഖങ്ങൾക്കും ഇനി പരിചരണമാവാം;ഇതാ ചില വഴികൾ

ആരോഗ്യപൂർണമായ നഖങ്ങൾ നമ്മുടെ കൈകൾക്കും കാലുകൾക്കും ഭംഗി മാത്രമല്ല നൽകുന്നത് മറിച്ചു ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ അവ സൂചിപ്പിക്കുന്നു.

നഖങ്ങൾക്കും ഇനി പരിചരണമാവാം;ഇതാ ചില വഴികൾ

ചര്‍മ്മത്തെയും മുടിയെയും പോലെ തന്നെ വേണ്ടത്ര പരിചരണം നഖങ്ങൾക്കു ലഭിക്കാറുണ്ടോ? കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരുന്ന നഖങ്ങൾക്കു വേണ്ടത്ര പരിചരണം ലഭിക്കാറില്ലയെന്നതാണ് വാസ്തവം. ആരോഗ്യപൂർണമായ നഖങ്ങൾ നമ്മുടെ കൈകൾക്കും കാലുകൾക്കും ഭംഗി മാത്രമല്ല നൽകുന്നത് മറിച്ചു ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ അവ സൂചിപ്പിക്കുന്നു.

“ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രോടീൻറെ അളവിലുണ്ടാകുന്ന കുറവ് നഖങ്ങൾ ദുര്‍ബലമാകുന്നതിനും പെട്ടെന്നു പൊട്ടിപോകുന്നതിനുമുള്ള സാധ്യത കൂട്ടുന്നു.കൂടാതെ വിറ്റാമിന്‍ ബി,റിബോഫ്‌ലാവിന്‍,നിയാസിൻ,ബയോട്ടിൻ, വിറ്റാമിന്‍ ബി 12 ,വിറ്റമിൻ സി,വിറ്റാമിൻ എ,സിങ്ക്,മഗ്നീഷ്യം,കാൽഷ്യം,സെലീനിയം തുടങ്ങിയ സൂക്ഷ്മപോഷകങ്ങളുടെ കുറവും നഖങ്ങൾ ദുര്‍ബലമാകുന്നതിനു കാരണമാകാം” സൗന്ദര്യ ശാസ്ത്രവിദഗ്ധയായ ഡോക്ടർ ശ്രദ്ധ ദേശ്പാണ്ഡെ പറഞ്ഞു.

സൂക്ഷ്മപോഷകങ്ങളുടെ അപര്യാപ്തത നഖങ്ങൾ പൊട്ടിപോകുന്നതിനും വിലങ്ങനെ ദന്തുരങ്ങൾ രൂപപ്പെടാനും, നിറവ്യത്യാസം ഉണ്ടാകാനും, പാടുകൾ രൂപപ്പെടുന്നതിനും ഇതു കാരണമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നതുവഴി ഇവയില്‍ നിന്നു രക്ഷ നേടാന്‍
സാധിക്കും.പച്ചക്കറികൾ ,ധാന്യങ്ങൾ ,ചെറുവിത്തുകൾ ,ഞാവല്പഴം,സ്ട്രോബെറി,പേരക്ക,നെല്ലിക്ക തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ കൂടാതെ പ്രോട്ടീന്റെ കലവറയായ മുട്ട,മാംസ്യങ്ങൾ,ബദാം,വാൽനട്,സൂര്യകാന്തിയുടെ വിത്ത് മുതലായവയും ആരോഗ്യപൂർണമായ നഖങ്ങക്കു ആവശ്യമാണ്. ഡോക്ടർ ദി ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.

“കൂടാതെ ഉറങ്ങുന്നതിനും എഴുന്നേല്‍ക്കുന്നതിനും കൃത്യമായ സമയക്രമം പാലിക്കുന്നതിനോടൊപ്പം സമയം തെറ്റിയുള്ള ആഹാരക്രമവും ഉപേക്ഷിക്കുന്നത് നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉപ്പ് ,രാസപദാർത്ഥങ്ങൾ എന്നിവയടങ്ങിയ’ജങ്ക് ഫുഡ്’ ഒഴിവാക്കുക”. ഡോക്ടർ കൂട്ടിച്ചേർത്തു.

ത്വക് രോഗ വിദഗ്ധയായ ഡോക്ടർ ജയശ്രീ ശരദ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച കുറിപ്പിൽ ആരോഗ്യമുള്ള നഖങ്ങളുടെ പരിപാലനത്തിനായി ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്‌.

നഖം കടിക്കുന്ന ശീലം നിര്‍ത്തുക. ഇതു അണുബാധ ഉണ്ടാകുന്നതിനു കാരണമാവുകയും അതുവഴിനഖത്തിന്റെ ചുറ്റുമുള്ള തൊലി വലിഞ്ഞു തൂങ്ങാനും കാരണമാകുന്നു. നഖത്തിന്റെ തൊലിയുൾപ്പെടെ മുറിച്ചെടുക്കുന്നതു ഫങ്കസ് അണുബാധക്കോ ബാക്ടീരിയ അണുബാധയോ ഉണ്ടാവാൻ കാരണമായേക്കാം. തൊലി വലിഞ്ഞുതൂങ്ങിക്കിടക്കുന്നതു വരണ്ട ചര്‍മ്മത്തിന്റെ ലക്ഷണമാണ്.ഇത് പരിഹരിക്കാൻ നഖത്തിന് ചുറ്റുമുള്ള തൊലി ഈർപ്പമുള്ളതാക്കി വയ്ക്കാൻ ശ്രമിക്കുക. സ്ഥിരമായി സോപ്പും ഡിറ്റർജന്റുകളും ഉപയോഗിക്കുന്നത് ചർമം വരളാനും നഖങ്ങള്‍ നേർത്തതാവാനും കാരണമാകും. നഖങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഒരു ഉപകരണമായി ഉപയോഗിക്കുമ്പോൾ അവ പൊട്ടിപ്പോകാനും വളർച്ച തടസപ്പെടാനും കാരണമായേക്കാം.

നിരന്തരമായി നഖത്തിന് ചുറ്റുമുള്ള തൊലി വൃത്തിയാക്കുന്നതും അമിതമായി നഖങ്ങൾ ഉരച്ചു വൃത്തിയാക്കുന്നതും ഒഴിവാക്കുന്നതിനോടൊപ്പം ശ്രദ്ധയോടെ ജെൽ അടങ്ങിയ നെയിൽ പോളിഷ് ശ്രദ്ധയോടെ ഉപയോഗിക്കാനും ഡോക്ടർ ശ്രദ്ധ പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Things you should not do if you want healthy nails