മുടിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ഒരു വ്യവസായി മരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുംബൈ ആസ്ഥാനമായുള്ള വ്യവസായി ശ്രാവണ്‍ കുമാര്‍ ചൗധരിയെ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവന് ഭീഷണിയായ ഒരുതരം അലര്‍ജി ബാധിക്കുകയായിരുന്നു. മുടി കൊഴിച്ചില്‍ നേരിടുന്നവര്‍ മുടി മാറ്റിവയ്ക്കുന്നത് ഇന്നത്തെ കാലത്ത് സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു.
എന്നിരുന്നാലും ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് വിധേയരാകും മുമ്പേ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അംഗീകരിക്കപ്പെട്ട ക്ലിനിക്കുകളെയോ പ്രഗല്ഭരായ ഡോക്ടര്‍മാരെയോ ആയിരിക്കണം നിങ്ങള്‍ ആശ്രയിക്കേണ്ടത്. കൃത്യമായി അന്വേഷിച്ച് വിവരങ്ങള്‍ അറിയണം.
വ്യത്യസ്തമായ രോമകൂപങ്ങള്‍ രൂപപ്പെടാം. അത് മുടി എരിഞ്ഞു പോകുകയോ അണുബാധയ്ക്ക് കാരണമാകുകയോ ചെയ്യുന്ന ഒരു ചര്‍മ്മാവസ്ഥയാണ്.
മുടി വളരാനായി പല ഡോക്ടര്‍മാരും മൈനോക്സൈഡില് എന്ന മരുന്ന് നിർദേശിക്കും. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
ശസ്ത്രക്രിയയ്ക്ക് ശേഷം ആ ഭാഗങ്ങളില്‍ രക്തസ്രാവം, അണുബാധ, മരവിപ്പ്, സ്പര്‍ശന ശേഷി നഷ്ടപ്പെടല്‍, കണ്ണിനു ചുറ്റും പരുക്ക് എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. ചികിത്സയ്ക്ക് ശേഷം വീണ്ടെടുക്കല്‍ വേളയില്‍ ഈ കാര്യങ്ങള്‍ പരിഗണിക്കേണ്ടതാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടോ മൂന്നോ ആഴ്ചകള്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടാം. എന്നാല്‍ പേടിക്കേണ്ടതില്ല. പുതിയ മുടി വളരുന്നതിനുള്ള ഇടമൊരുക്കുകയാണത്. കൂടാതെ ചിലരില്‍ ശസ്ത്രക്രിയ കഴിഞ്ഞ് എട്ടോ പന്ത്രണ്ടോ മാസങ്ങള്‍ക്ക് ശേഷമാണ് മുടി വളര്‍ന്നു തുടങ്ങുന്നത്.