scorecardresearch
Latest News

ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

ചർമ്മം അറിഞ്ഞുകഴിഞ്ഞാൽ, മാർക്കറ്റിങ് തന്ത്രങ്ങളിൽ വീഴാതെ ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കുന്നത് എളുപ്പമാകും

ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

വിവിധ തരത്തിലും വിലയിലുമുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ കൊണ്ട് വിപണികൾ നിറഞ്ഞിരിക്കുന്നു. അതിനാൽ ശരിയായ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പലർക്കും ആശങ്കയുണ്ട്. ചർമ്മത്തിന്റെ ആവശ്യകതകൾ മനസിലാക്കി വേണം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്ന് പറയുകയാണ് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ.വിനിത വർഗീസ് പണിക്കർ. നമ്മുടെ ചർമ്മം അറിഞ്ഞുകഴിഞ്ഞാൽ, മാർക്കറ്റിങ് തന്ത്രങ്ങളിൽ വീഴാതെ ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കുന്നത് എളുപ്പമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ഒരു പുതിയ ഉൽപ്പന്നം പരീക്ഷിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്താൻ എപ്പോഴും നിർദേശിക്കാറുണ്ട്. “ഉൽപ്പന്നം ഉപയോഗിക്കാൻ സുരക്ഷിതമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ 24 മണിക്കൂറോളം കൈത്തണ്ടയിലോ ചെവിക്ക് പിന്നിലോ പരിശോധന നടത്താം. എന്തെങ്കിലും ചൊറിച്ചിലോ ചുവപ്പോ അനുഭവപ്പെടുകയാണെങ്കിൽ, ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്തുക,” ഡോക്ടർ പറഞ്ഞു.

ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

  1. പ്രായം

സാധാരണയായി, 25 വയസ്സിന് താഴെയുള്ളവർക്ക് എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മമുണ്ട്. സുഷിരങ്ങൾ അടയുന്നതും മുഖക്കുരുവിന് കാരണമാകുന്നതുമായ എണ്ണമയമുള്ളതും ഗ്രേസിയുമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. 25 നും 35 നും ഇടയിൽ പ്രായമുള്ള ആളുകൾക്കും എണ്ണമയമുള്ളതും വരണ്ടതുമായ ചർമ്മമുണ്ട്. 30 വയസ്സിനു ശേഷം, ചർമ്മം വരണ്ടുപോകാൻ തുടങ്ങുന്നു, അതിനാൽ സെറാമൈഡുകൾ, മിനറൽ ഓയിൽ, പാരഫിൻ, വാക്സ് തുടങ്ങിയ ചേരുവകൾ അടങ്ങിയ കൂടുതൽ ജലാംശം ഉള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.

  1. ചർമ്മ തരം

ശരിയായ ചർമ്മ സംരക്ഷണ ഉൽപ്പന്നം തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ ചർമ്മത്തിന്റെ തരം അറിയേണ്ടത് പ്രധാനമാണ്. അതിന് ഒരു ഡെർമറ്റോളജിസ്റ്റ് നിങ്ങളെ സഹായിക്കും. ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ചർമ്മത്തിന്റെ തരം തിരിച്ചറിയാൻ ഇന്ന് വളരെ എളുപ്പമാണ്.

  1. ചർമ്മത്തിന്റെ തരം മാറുമെന്ന് ഓർമ്മിക്കുക

ഒരു വ്യക്തിയുടെ ചർമ്മത്തിന്റെ തരം കാലത്തിനനുസരിച്ച് മാറുന്നു. കൂടാതെ, ഹോർമോണുകൾ, ജോലിസ്ഥലം പോലെയുള്ള ബാഹ്യ ഘടകങ്ങൾ, തണുപ്പ്/ചൂട്, മലിനീകരണം മുതലായവ ഒരു വ്യക്തിയുടെ ചർമ്മത്തെ ബാധിക്കും.

  1. പി.എച്ച്

സാധാരണ ചർമ്മത്തിന്റെ പി.എച്ച്. 5.5 ആണ്. പിഎച്ച് കുറവോ കൂടുതലോ ഉള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കണം. 7 നും 11 നും ഇടയിൽ pH അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ ക്ഷാരവും ചർമ്മത്തിന് ദോഷകരവുമാണ്. ആൽക്കലൈൻ ഉള്ള സോപ്പ് ഉപയോഗിക്കരുത്.

  1. ചേരുവകൾ പരിശോധിക്കുക

ഇക്കാലത്ത് സൺസ്‌ക്രീനിൽ വെളുപ്പിക്കുന്നതും തിളക്കം നൽകുന്നതുമായ ഘടകങ്ങൾ മാത്രമേ ഉള്ളൂ. ഈ ഏജന്റുകൾ ചർമ്മത്തെ നന്നാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനേക്കാൾ നശിപ്പിക്കും. ആന്റി ഏജിങ് ഘടകങ്ങളും മൈക്രോ ന്യൂട്രിയന്റുകളും ഉള്ള വിറ്റാമിൻ സി നോക്കേണ്ടത് വളരെ പ്രധാനമാണ്.

  1. ഒഴിവാക്കേണ്ട ചേരുവകൾ

സുഗന്ധം/പെർഫ്യൂം: സുഗന്ധദ്രവ്യങ്ങൾ ചേർക്കുന്നത് ചർമ്മ അലർജിക്കും പ്രകോപിപ്പിക്കലിനും കാരണമാകും.
സൾഫേറ്റുകൾ: അവ ബോഡി വാഷ്, ഷാംപൂ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്ന ശുദ്ധീകരണ ഏജന്റുകളാണ്. സൾഫേറ്റുകൾ ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവിക എണ്ണയെ നശിപ്പിക്കും.
പാരബെൻസ്: ബാക്ടീരിയയുടെ വളർച്ച തടയുന്നതിനുള്ള ഒരു പ്രിസർവേറ്റീവായി പാരബെൻസ് സാധാരണയായി ഉപയോഗിക്കുന്നു. അവ അലർജിക്ക് കാരണമാകും.

Read More: പ്രായത്തെ വെല്ലുന്ന ചർമ്മം സ്വന്തമാക്കാം, ഈ മാജിക്ക് ഫെയ്സ് പാക്ക് ഉപയോഗിക്കൂ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Things to keep in mind when buying skincare products