മുടി വെട്ടാനും അങ്ങനെ പല വിധത്തിലുള്ള കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണ് അതുകൊണ്ട് പലരും സലൂണിൽ പോകുകയാണ് പതിവ്. അവിടെ ചെല്ലുമ്പോൾ അവർ ഓഫർ ചെയ്യുന്ന വിവിധ തരത്തിലുള്ള ചർമ്മം, മുടി എന്നിവയുടെ ട്രീറ്റ്‌മെന്റുകളും മറ്റും തിരഞ്ഞെടുക്കുന്നു. പക്ഷെ നിങ്ങളിൽ എത്ര പേർക്കറിയാം ഇത്തരത്തിലുള്ള ചില ട്രീറ്റ്‌മെന്റുകൾ സലൂണിൽ ചെയ്യാൻ പാടില്ലെന്നത്.അതു നിങ്ങളുടെ ചർമ്മം, മുടി എന്നിവയ്ക്ക് ദോഷം ചെയ്യുന്നതാണ്.
ചർമ്മ സംരക്ഷണ വിദഗ്ധയായ ഡോക്‌ടർ അഞ്ചൽ സലൂണിൽ എന്തെക്കെയാണ് ചെയ്യാൻ പാടില്ലാത്തതെന്നുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പറയുന്നു.
- ഫേഷ്യൽ വാക്‌സിങ്ങ്
“മുഖത്തെ രോമം നീക്കം ചെയ്യാനുള്ള ഏറ്റവും തെറ്റായ മാർഗം” എന്നാണ് വിദഗ്ധർ ഫേഷ്യൽ വാക്‌സിങ്ങിനെ വിശേഷിപ്പിക്കുന്നത്.” മുഖത്ത് ചുവന്ന മുഴകൾ, മുഖക്കുരു എന്നീ അവസ്ഥയിലേക്ക് ഇതു നയിക്കുന്നു.” ആവർത്തിച്ചുള്ള വാക്സിങ്ങ് ചിലപ്പോൾ ചർമ്മം ഇരുണ്ടതാക്കാനും കാരണമാകും.രോമം നീക്കം ചെയ്യുന്നതിനുള്ള മികച്ച രീതികളായ ഷേവിങ്ങ് അല്ലെങ്കിൽ ലേസർ ഹെയർ റിഡക്ഷൻ ചെയ്യുന്നതാണ് രോമം നീക്കം ചെയ്യാനുള്ള മികച്ച രീതിയെന്നാണ് ഡോക്ടർ പറയുന്നത്.
- കെമിക്കൽ പീലിങ്ങ്
ചർമ്മത്തിന്റെ മുകളിലുള്ള പാളികൾ നീക്കം ചെയ്യുന്നതിനായി കെമിക്കലുകൾ പ്രയോഗിക്കുന്ന ഒരു പ്രക്രിയയാണ് കെമിക്കൽ പീൽ. ഒരു ഡെർമറ്റോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രമെ ഇത്തരത്തിലുള്ള പ്രക്രിയകൾ ചെയ്യുവാൻ പാടുള്ളൂ. എന്നാൽ അധികം വീര്യമില്ലാത്ത കെമിക്കലുകൾ ഉപയോഗിച്ചുള്ള പീലിങ്ങ് ചെയ്യാവുന്നതാണ്.“മിക്ക കേസുകളും വളരെ സിമ്പിളായിരിക്കാം , എന്നാൽ ഏതെങ്കിലും രീതിയിൽ പൊള്ളലേറ്റാൽ, അത് കൈകാര്യം ചെയ്യാൻ ഒരു വിദഗ്ധന്റെ ആവശ്യമുണ്ട്,” അവർ കൂട്ടിച്ചേർത്തു.
- കോമഡോൺ എക്‌സ്ട്രാക്ഷൻ
മുഖക്കുരു നീക്കം ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു രീതിയാണ്
കോമഡോൺ എക്‌സ്ട്രാക്ഷൻ. ഇതുവഴി ചർമ്മത്തിലെ ബ്ലാക്ക്ഹെഡുകൾ നീക്കം ചെയ്യാവുന്നതാണ്. വലിയതോ ആഴമേറിയതോ ആയ കോമഡോണുകൾ (സുഷിരങ്ങൾ) വേർതിരിച്ചെടുക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- കുത്തിവയ്പ്പുകൾ
സൂചി ഉപയോഗിച്ചുള്ള ഒരു കാര്യവും പാർലറിൽ ചെയ്യാൻ പാടില്ലെന്ന് വിദഗ്ധർ പറയുന്നു.മൈക്രോനീഡ്‌ലിംഗ്, മെസോതെറാപ്പി, ബോട്ടുലിനം ടോക്‌സിൻ തുടങ്ങിയ ചികിത്സകൾ പാർലറിൽ വച്ച് ചെയ്യരുതെന്നാണ് ഡോക്ടർ പറയുന്നത്. ഇവ ചെയ്യുന്നതിന് മുൻകരുതലും അതു പോലെ തന്നെ ഉപയോഗിക്കുന്ന സാധനങ്ങൾ കൃത്യമായി ഡിസ്പോസ് ചെയ്യുകയും ആവശ്യമാണ്.