ആരോഗ്യമുള്ളതും മനോഹരവുമായ മുടി ലഭിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ആഗ്രഹിച്ച ഫലം ലഭിക്കാൻ പലരും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. മുടിയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അറ്റം പിളരുന്നതും പൊട്ടിപോകുന്നതും. അത് ഒഴിവാക്കാൻ ചില ടിപ്സ് ഇതാ.
മുടിയുടെ അറ്റം പൊട്ടുന്നതും പിളരുന്നതുമായി പ്രശ്നങ്ങൾ നിയന്ത്രിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധയും പരിശീലകയുമായ സിമ്രുൺ ചോപ്ര പറയുന്നു.
“മുടിയുടെ അറ്റം പിളരാതെ ഇടതൂർന്നതും ആരോഗ്യകരവുമാക്കാൻ ഈ വിദ്യകൾ സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ മുടി ഇടയ്ക്കിടെ മുറിക്കേണ്ടതില്ല, അവരെ വളരാൻ അനുവദിക്കുകയും ചെയ്യുന്നു,” സിമ്രുൺ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
സീറം അല്ലെങ്കിൽ ഓയിൽ: എല്ലാ രാത്രിയും പിളർന്ന അറ്റത്ത് ചെറിയ അളവിൽ സെറം അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടുക.
അമിതമായി മുടി ചീകുന്നത് നിർത്തുക: അമിതമായി മുടി ചീകുന്നത് മുടി പൊട്ടുന്നതിന് കാരണമാകുന്നു. അതുകൊണ്ട് അങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക.
“കഴുകിയ ശേഷം മുടി ചീകുന്നത് ഒഴിവാക്കുക, കാരണം ഇത് വളരെയധികം ഘർഷണത്തിനും മുടി പൊട്ടിക്കുന്നതിനും അറ്റം പിളരുന്നതിനും കാരണമാകും. ഞാൻ മുടിയിലെ അധിക വെള്ളം ഒപ്പിയെടുത്തശേഷം, നേർത്ത കോട്ടൺ ടവലിൽ പൊതിയുന്നു,” സിമ്രുൺ പറയുന്നു.
നനഞ്ഞ മുടിയിൽ ചൂട് ഉപയോഗിക്കരുത്: മുടി ഉണങ്ങാൻ കോൾഡ് എയർ ഡ്രൈ ഉപയോഗിക്കുക. അങ്ങനെ 70% നനവ് മാറ്റുകയും ഹീറ്റ് പ്രോട്ടക്റ്റൻഡ് ഉപയോഗിക്കുകയും ചെയ്യുക.
നനഞ്ഞ മുടിയുമായി ഉറങ്ങരുത്: നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ നനഞ്ഞ മുടിയുമായി ഉറങ്ങരുത്. നനഞ്ഞ മുടിയിൽ ചീകുകയോ സ്റ്റൈൽ ചെയ്യാനോ പാടില്ല.
ഇറുകിയ ഹെയർസ്റ്റൈലുകൾ ഒഴിവാക്കാനും വിദഗ്ധ നിർദ്ദേശിച്ചു. അത്തരം ഹെയർസ്റ്റൈലുകൾ പലപ്പോഴും മുടി പിന്നോട്ട് വലിക്കുകയും ഫോളിക്കിളുകളെ നശിപ്പിക്കുകയും ദുർബലമാക്കുകയും ചെയ്യുന്നു. “ഹെയർ വാഷ് ചെയ്യുന്നതിന് മുമ്പ് എല്ലാ കെട്ടുകളും ചീകി നീക്കം ചെയ്യണം.”
“നുറുങ്ങുകൾ ബാഹ്യമായ പൊട്ടൽ കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ മുടിയുടെ വളർച്ചയും ആരോഗ്യവും ഉള്ളിൽ നിന്നാണ്. നിങ്ങളുടെ മുടി വളരണമെങ്കിൽ ആദ്യം ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.