scorecardresearch
Latest News

മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും കുറയ്ക്കാം; ചില ടിപ്‌സുകൾ

ഇടയ്ക്കിടെ മുടി ചീകുന്നത് നിർത്തുക

മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും കുറയ്ക്കാം; ചില ടിപ്‌സുകൾ

ആരോഗ്യമുള്ളതും മനോഹരവുമായ മുടിയാണ് ഏവരുടെയും ആഗ്രഹം. എന്നാൽ, പലർക്കും ഇത് ലഭിക്കാറില്ല. പലവിധ മുടി പ്രശ്നങ്ങളാൽ വലയുന്നവരാണ് ഒട്ടുമിക്കപേരും. മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും സാധാരണമായ പ്രശ്നങ്ങളിൽ ഒന്നാണ്. ഇവ കുറയ്ക്കാൻ ചില ടിപ്‌സുകൾ പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് സിമ്രൺ ചോപ്ര.

”മുടിയുടെ അറ്റം പിളരാതെ ഇടതൂർന്നതും ആരോഗ്യകരവുമാക്കാൻ ഈ ടിപ്സുകൾ സഹായിക്കും. കൂടാതെ, മുടി ഇടയ്ക്കിടെ മുറിക്കേണ്ടതില്ല, അവയെ വളരാൻ അനുവദിക്കാം,” അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

  • സെറം അല്ലെങ്കിൽ ഓയിൽ: എല്ലാ രാത്രിയും പിളർന്ന അറ്റങ്ങളിൽ ചെറിയ അളവിൽ സെറം അല്ലെങ്കിൽ വെളിച്ചെണ്ണ തേയ്ക്കുക.
  • ഇടയ്ക്കിടെ മുടി ചീകുന്നത് നിർത്തുക: അമിതമായി മുടി ചീകുന്നത് പൊട്ടുന്നതിന് കാരണമാകും. അതിനാൽ അങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക.
  • മുടി കഴുകിയ ശേഷം ബലമായി തോർത്തുന്നത് ഒഴിവാക്കുക. ഇത് വളരെയധികം ഘർഷണത്തിനും മുടി പൊട്ടുന്നതിനും അറ്റം പിളരുന്നതിനും കാരണമാകും. വെള്ളം പോകാനായി മുടി നേർത്ത കോട്ടൺ ടവലിൽ പൊതിയുക.
  • നനഞ്ഞ മുടിയിൽ ഹീറ്റ് ഉപയോഗിക്കരുത്: മുടി ഉണങ്ങാൻ ഹെയർ ഡ്രയർ പ്രയോഗിക്കുന്നതിന് മുമ്പ് മുടിയുടെ 70% സാധാരണ രീതിയിൽ ഉണക്കുക.
  • നനഞ്ഞ മുടിയോടുകൂടി ഉറങ്ങരുത്: നനഞ്ഞ മുടിയോടു കൂടി ഉറങ്ങിയാൽ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. നനഞ്ഞ മുടി ചികരുത്. നിങ്ങളുടെ മുടി കുറഞ്ഞത് 70% ഉണങ്ങിയശേഷം ഒരു ഹെയർ ഡ്രയർ ഉപയോഗിക്കുക.

ഇറുകിയ ഹെയർസ്റ്റൈലുകൾ ഒഴിവാക്കാനും അവർ നിർദേശിച്ചു. അത്തരം ഹെയർസ്റ്റൈലുകൾ പലപ്പോഴും ഫോളിക്കിളുകളെ നശിപ്പിക്കുകയും ദുർബലമാക്കുകയും ചെയ്യുന്നു. ഈ ടിപ്സുകൾ ബാഹ്യമായ പൊട്ടൽ കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ മുടി വളർച്ചയും ആരോഗ്യവും ഉള്ളിൽ നിന്നാണ്. മുടി വളരണമെങ്കിൽ ആദ്യം ആരോഗ്യം ശരിയാകണമെന്നും അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: These tips will help reduce hair split ends breakage