scorecardresearch

വേനൽക്കാലത്ത് ചർമ്മം തിളങ്ങണോ? ഇതാ ചില മേക്കപ്പ് ടിപ്പ്സ്

ചൂടുള്ള കാലാവസ്ഥയിൽ പുറത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുമ്പോൾ അതിനനുസരിച്ചുള്ള മേക്കപ്പ് ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കണം

skin, beauty, ie malayalam
ചർമ്മസംരക്ഷണ മുന്നറിയിപ്പ്: നൈറ്റ് ക്രീമുകൾ അത്യാവശ്യമാണോ? എന്തുകൊണ്ട്?

വേനൽക്കാലത്ത്, ചർമ്മം വല്ലാതെ വിയർക്കുകയും എണ്ണമയമുള്ളതുമാകുകയും ചെയ്യുന്നു. ഇതിന് നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യകൾ പുതുക്കുക മാത്രമല്ല, മേക്കപ്പിന് പുനരുജ്ജീവനം നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതൊരു ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയല്ല. നിങ്ങളുടെ ചർമ്മത്തിന് അനുസൃതമായി ശരിയായ ഉൽപ്പന്നങ്ങളും അവ ഉപയോഗിക്കേണ്ട രീതിയും തിരിച്ചറിയുക.

“വേനൽക്കാലം അടുക്കുമ്പോൾ, പലരും അവരുടെ മേക്കപ്പ് ദിനചര്യകൾ മാറ്റുന്നു. ചൂടുള്ള കാലാവസ്ഥയും പുറത്ത് കൂടുതൽ സമയവും ചെലവഴിക്കുകയും ചെയ്യുമ്പോൾ മേക്കപ്പ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അത് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു, ” മേക്കപ്പ് – പേൾ എക്സ് സ്റ്റുഡിയോയിലെ അസോസിയേറ്റ് പ്രൊഫസർ സ്നിഗ്ധ ദുവ പറഞ്ഞു.

വിദഗ്ധരുടെ അഭിപ്രായത്തിൽ വേനൽക്കാലത്ത് ശരിയായ മേക്കപ്പ് എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചുള്ള ചില ടിപ്പുകൾ:

ഭാരം കുറഞ്ഞ ഫോർമുലകൾ തിരഞ്ഞെടുക്കുക: കനത്ത ഫൗണ്ടേഷനും കട്ടിയുള്ള കൺസീലറും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ അസ്വസ്ഥത അനുഭവപ്പെടുത്തുകയും സുഷിരങ്ങൾ അടയുകയും ചെയ്യും. ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും കവറേജ് നൽകുകയും ചെയ്യുന്ന ടിൻറഡ് മോയ്‌സ്ചുറൈസറുകൾ അല്ലെങ്കിൽ ബിബി ക്രീമുകൾ പോലുള്ള ഭാരം കുറഞ്ഞവ തിരഞ്ഞെടുക്കുക.

സൺസ്‌ക്രീൻ-ഇൻഫ്യൂസ്ഡ് ക്രീ തിരഞ്ഞെടുക്കുക: വേനൽക്കാലത്ത് സൺസ്‌ക്രീൻ നിർബന്ധമാണ്. എന്നാൽ നിങ്ങളുടെ മേക്കപ്പിന് മുകളിൽ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ ദിനചര്യ ലളിതമാക്കാൻ, എസ്പിഎഫ് അടങ്ങിയ മേക്കപ്പ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. കുറഞ്ഞത് എസ്പിഎഫ് 30 ഉം വിശാലമായ സ്പെക്‌ട്രം പരിരക്ഷയുമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.

ഫിനിഷ് പരിഗണിക്കുക: വേനൽക്കാലത്ത്, മാറ്റ് ഫിനിഷ് നൽകുന്നത് വളരെ പരന്നതും വരണ്ടതുമായി കാണപ്പെടും. അതേസമയം മറ്റു ഫിനിഷ് ചർമ്മം തിളങ്ങുന്നതും എണ്ണമയമുള്ളതുമായി കാണപ്പെടും. ചർമ്മത്തിലെ എണ്ണമയത്തിന് ഊന്നൽ നൽകാത്ത പ്രകൃതിദത്തമായ ഫിനിഷ് തിരഞ്ഞെടുക്കുക.

വാട്ടർപ്രൂഫ് ഉൽപ്പന്നങ്ങൾ: നിങ്ങളുടെ മേക്കപ്പ് നിലനിൽക്കുന്നത് ഉറപ്പാക്കാൻ വാട്ടർപ്രൂഫ് ഐലൈനറിനും മസ്ക്കാരയും ലിപ്സ്റ്റിക്കും തിരഞ്ഞെടുക്കുക.

ഊഷ്മളവും തിളക്കമുള്ളതുമായ നിറങ്ങൾ തിരഞ്ഞെടുക്കുക: ഊഷ്മളവും തിളക്കമുള്ളതുമായ നിറങ്ങൾ പരീക്ഷിക്കാൻ വേനൽക്കാലമാണ് ഏറ്റവും അനുയോജ്യമായ സമയം. ബ്ലഷ്, ബ്രോൺസർ, ലിപ് ഉൽപ്പന്നങ്ങൾക്കായി കോറൽ, പിങ്ക്, ഓറഞ്ച്, പീച്ച് ഷേഡുകൾ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ചർമ്മത്തിന്റെ തരം പരിഗണിക്കുക: ചർമ്മത്തിന്റെ തരം അനുസരിച്ചു വേണം മേക്കപ്പ് തിരഞ്ഞെടുക്കാൻ. എണ്ണമയമുള്ള ചർമ്മമാണെങ്കിൽ, കനത്ത ക്രീമുകൾ ഒഴിവാക്കുക. ഭാരം കുറഞ്ഞതും എണ്ണ രഹിതവുമായ ഉൽപ്പന്നങ്ങളിൽ ഉറച്ചുനിൽക്കുക. നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ, ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിൻ തുടങ്ങിയ പോഷക ഘടകങ്ങൾ അടങ്ങിയ ജലാംശം ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ​ തിരഞ്ഞെടുക്കുക.

വാങ്ങുന്നതിന് മുൻപ് ടെസ്റ്റ് ചെയ്യുക : ഒരു പുതിയ മേക്കപ്പ് ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ്, അത് ചർമ്മത്തിൽ പരീക്ഷിച്ചു നോക്കുക. നിങ്ങളുടെ ചർമ്മത്തിന് അത് അനുയോജ്യമാണോ എന്ന് നിർണ്ണയിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

മേക്കപ്പ് ലോക്ക്: ഓയിൽ കൺട്രോൾ ഉള്ളതോ അല്ലെങ്കിൽ മേക്കപ്പിന്റെ അധിക ഷൈനും എടുക്കുന്ന മേക്കപ്പ് ഫിക്സറിൽ സ്പ്രേ ചെയ്യുക, പ്രത്യേകിച്ച് എണ്ണമയമുള്ളതും സംയോജിതവുമായ ചർമ്മത്തിന്.

“വേനൽക്കാലത്ത് ശരിയായ മേക്കപ്പ് തിരഞ്ഞെടുക്കുന്നത് അത്യാവശ്യമാണ്. ഭാരം കുറഞ്ഞതും സൺസ്‌ക്രീൻ കലർന്നതും വാട്ടർപ്രൂഫും ഊഷ്മളവും തിളക്കമുള്ളതുമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിന് ഈ ടിപ്പുകൾ പിന്തുടരുക, സ്നിഗ്ധ പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: These summer makeup tips will be a game changer for your skin