scorecardresearch

മുഖക്കുരു കൂടുന്നുണ്ടോ? ഈ രണ്ടു കാര്യങ്ങൾ മുടിയിൽ ചെയ്യാതിരിക്കൂ

ഈ ശീലം മുഖക്കുരു വഷളാക്കുമെന്ന് നിങ്ങൾക്കറിയാമോ, പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ?

skin, beauty, ie malayalam

മുടി സംരക്ഷണ ദിനചര്യ മുടിക്ക് ആരോഗ്യം മാത്രമല്ല, തിളക്കവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു. മുടി വളരാനായി രാത്രി മുഴുവൻ മുടിയിൽ എണ്ണ സൂക്ഷിക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ട്. ഇത് മുടി വളർച്ച കൂട്ടുകയും, കട്ടിയാക്കുകയും ചെയ്യുമെന്നാണ് അവരുടെ വിശ്വാസം.

എന്നാൽ ഈ ശീലം മുഖക്കുരു വഷളാക്കുമെന്ന് നിങ്ങൾക്കറിയാമോ, പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ?. മുഖക്കുരു രൂക്ഷമാകാൻ കാരണമായേക്കാവുന്ന അത്തരം രണ്ടു ശീലങ്ങൾ വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ഗർവീൻ വരൈച്ച്.

  1. രാത്രി മുഴുവൻ മുടിയിൽ എണ്ണ സൂക്ഷിക്കുക

തലയോട്ടിയിൽ രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുന്നത് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിൽ അതിനെ ക്ഷണിച്ചു വരുത്തുന്നതു പോലെയാണ്. ശിരോചർമ്മത്തിൽ അധികനേരം എണ്ണ വയ്ക്കുന്നത് മുഖത്തെ എണ്ണമയമുള്ളതാക്കുക മാത്രമല്ല താരൻ വർധിപ്പിക്കുകയും ചെയ്യും, മുഖത്തെ മുഖക്കുരുവിന് കാരണമാകുന്ന മറ്റൊരു ഘടകമാണിതെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

എണ്ണ തലയിണയിൽ കുതിർന്ന് രോഗാണുക്കളുടെ പ്രജനന കേന്ദ്രമാക്കി മാറ്റുന്നു. രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുന്നത് തലയോട്ടിക്കോ മുടിക്കോ വലിയ സഹായമല്ല. അതിനാൽ ഷാംപൂ ചെയ്യുന്നതിന് മുമ്പ് 1-2 മണിക്കൂർ മുടിയിൽ എണ്ണ സൂക്ഷിക്കുകയെന്ന് അവർ പറഞ്ഞു.

  1. ഹെയർ സ്പ്രേയറുകളും ജെല്ലുകളും ഉപയോഗിക്കുക

സ്പ്രേകളും ജെല്ലുകളും ഉൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാൻ പലരും ഇഷ്ടപ്പെടുന്നു. എന്നാൽ സ്‌റ്റൈലിങ്ങിനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ പോമഡുകൾ (വാക്‌സ് അല്ലെങ്കിൽ ഓയിൽ) അടങ്ങിയിട്ടുണ്ട്. അവ സുഷിരങ്ങൾ അടയ്ക്കുകയും നെറ്റിയിൽ വൈറ്റ്‌ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

അതിനാൽ, മുഖക്കുരു ഒഴിവാക്കാൻ സ്‌റ്റൈലിങ് ഉൽപ്പന്നങ്ങൾ മിതമായി ഉപയോഗിക്കുക, ഇടയ്ക്കിടെ മുടി കഴുകുക. വർക്ക്ഔട്ടിനുശേഷം ഉടൻ തന്നെ ഈ ഉൽപ്പന്നങ്ങൾ തലയോട്ടിയിൽ പുരട്ടി കുളിക്കരുതെന്ന് അവർ നിർദേശിച്ചു.

Read More: മുഖക്കുരു, കറുത്ത പാടുകൾ എന്നിവയ്ക്ക് ഗുഡ്ബൈ, ഈ ഫെയ്സ്പാക്ക് ഉപയോഗിക്കൂ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: These hair care habits may be aggravating your acne