scorecardresearch

ഈ നാല് ശീലങ്ങൾ മുഖത്ത് നേർത്ത വരകളും ചുളിവുകളും വർദ്ധിപ്പിക്കും

പുകവലി ചർമ്മത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുമെന്നും അകാല ചുളിവുകൾക്ക് കാരണമാകുമെന്നും വിദഗ്ധ പറയുന്നു

പുകവലി ചർമ്മത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുമെന്നും അകാല ചുളിവുകൾക്ക് കാരണമാകുമെന്നും വിദഗ്ധ പറയുന്നു

author-image
Lifestyle Desk
New Update
what are whiteheads, dofference between whiteheads and blackheads, how to remove whiteheads at home, whiteheads removal DIY, DIY skincare tips

പ്രതീകാത്മക ചിത്രം

നേർത്ത വരകളും ചുളിവുകളും വാർധക്യത്തിൽ മാത്രം എത്തുന്നവയാണെന്ന് പലരും വിശ്വസിക്കുന്നു. കാലക്രമേണ ചർമ്മം തൂങ്ങാനും ചുളിവുകൾ വീഴാനും തുടങ്ങുന്നു. പ്രായമാകുമ്പോൾ കൊളാജന്റെ അളവ് കുറയുന്നു. ഇത് ചർമ്മത്തിൽ വരകളും ചുളിവുകളും പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നു, കോസ്‌മെറ്റോളജിസ്റ്റും ഡൽഹിയിലെ സ്‌മൈൽസ് ഫോർ മൈൽസിന്റെ സ്ഥാപകയുമായ ഡോ. ശ്രുതി സൈനി പറഞ്ഞു.

Advertisment

“ചർമ്മത്തിന്റെ വാർധക്യത്തിന് ജനിതകവും ഒരു കാരണമാണ്. മോയ്‌സ്ചുറൈസറുകളും സൺസ്‌ക്രീനും ഒഴിവാക്കുക, പുകവലി, അമിതമായി എക്സ്ഫോലിയേറ്റ് ചെയ്യുക, അമിതമായി കഴുകുക, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ്, വേണ്ടത്ര ഉറങ്ങാതിരിക്കുക തുടങ്ങിയവും ഇതിന് കാരണമാകുന്നു, ”ഡോ. ശ്രുതി പറയുന്നു.

ചർമ്മത്തിലെ വരകൾക്കും ചുളിവുകൾക്കും പിന്നിലുള്ള നാല് കാരണങ്ങളെക്കുറിച്ച് ഡോ. ശ്രുതി പറയുന്നു.

മോയ്സ്ചറൈസറുകൾ ഒഴിവാക്കുന്നു

നേർത്ത വരകൾ കുറയ്ക്കാനും ചർമ്മത്തെ മിനുസമാർന്നതും മൃദുവാക്കാനുമാണ് മോയ്‌സ്ചുറൈസറുകൾ ഉപയോഗിക്കുന്നത്. “ചർമ്മത്തെ റിജെനുവേറ്റ് ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങളുണ്ട്. അവയിൽ ഗ്ലിസറിൻ, പെട്രോളാറ്റം, ഡൈമെത്തിക്കോൺ തുടങ്ങിയ ഘടകങ്ങൾ അടങ്ങിരിക്കാം. എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതിനാൽ കണ്ണിന്റെ ഭാഗത്ത് ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും വരൾച്ചയ്ക്കും കാരണമാകുന്നു. മേക്കപ്പ് നീക്കം ചെയ്യുമ്പോഴോ ഏതെങ്കിലും ഫെയ്സ് ക്രീം/സെറം പുരട്ടുമ്പോഴോ ഇവിടെയുള്ള ചർമ്മത്തെ സൗമ്യമായി കൈകാര്യം ചെയ്യണം. ,”റെറ്റിനോയിഡുകൾ, പെപ്റ്റൈഡുകൾ, വിറ്റാമിൻ എ ഡെറിവേറ്റീവുകൾ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് കൊളാജൻ ഉൽപാദനത്തെ വർധിപ്പിക്കാൻ കഴിയുമെന്ന് ഡോ. ശ്രുതി പറയുന്നു.

Advertisment

അമിതമായി സൂര്യപ്രകാശം ഏൽക്കുക

ജനനം മുതൽ, മുഖം നിരന്തരം സൂര്യപ്രകാശത്തിന് വിധേയമാകുന്നു. ഇത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നു. ഇത് വാർദ്ധക്യത്തിന്റെ അടയാളങ്ങളിലേക്ക് നയിക്കുന്നു. തുടർച്ചയായ അൾട്രാവയലറ്റ് എക്സ്പോഷർ പിഗ്മെന്റേഷൻ, വാസ്കുലർ ഹോമോജെനിറ്റികൾ, ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടൽ, ചർമ്മത്തിന്റെ ഘടന (ഇലാസ്റ്റോസിസ്, ഹൈപ്പർകെരാട്ടോസിസ്, മഞ്ഞനിറം) എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധ പറയുന്നു.

പുകവലി ഒഴിവാക്കുക

പുകവലി ചർമ്മത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുമെന്നും അകാല ചുളിവുകൾക്ക് കാരണമാകുമെന്നും ഡോ. ശ്രുതി പറയുന്നു. “പുകവലി ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനാലാണിത്. അകാല ചർമ്മ വാർദ്ധക്യത്തിൽ പുകയിലയുടെ പങ്ക് വളരെ വലുതാണ്.

പോഷകാഹാരം

“ഭക്ഷണക്രമം നിരീക്ഷിക്കുന്നത് അകാല ചുളിവുകൾ കുറയുന്നതിന് സഹായകരമാകും,”ഡോ. ശ്രുതി നിർദ്ദേശിച്ചു. ചുളിവുകൾ മാറ്റാൻ ഒരാൾ ദിവസവും കുറഞ്ഞത് രണ്ടു- മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചെയ്യുമെന്ന് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു കുറഞ്ഞ പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തെ കൂടുതൽ യുവത്വമുള്ളതാക്കാൻ സഹായിക്കും, ഡോ. ശ്രുതി പറയുന്നു.

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: