മടിയന്‍ മല ചുമക്കും എന്നൊരു പ്രയോഗമുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യക്കാര്‍ മിക്കവാറും മല ചുമക്കേണ്ടി വരും. മലിനീകരണം പോലെ, മാരക രോഗങ്ങള്‍ ചുറ്റുപാടിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന മറ്റൊന്നുണ്ട്. എന്താണെന്നല്ലേ. മടി. അതെ, കുഴി മടി. ലോകത്ത് നാലിലൊരാള്‍ ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 168 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റവും ഊര്‍ജസ്വലരായിരിക്കുന്നത് ഉഗാണ്ടയിലെ ജനസമൂഹമാണ്. ഏറ്റവുമധികം മടിയന്മാരുള്ളത് കുവൈത്തിലും. ഇതില്‍ ഇന്ത്യയുടെ സ്ഥാനം 117 ആണ്. മടിയുടെ കാര്യത്തില്‍ കുവൈത്തിനോടൊപ്പം തന്നെ വരും ഇന്ത്യയും എന്ന് ചുരുക്കം.

ഈ പട്ടികയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് 143-ാം സ്ഥാനത്താണ്. യുണൈറ്റഡ് കിങ്ഡം 126ഉം ഓസ്‌ട്രേലിയ 97-ാം സ്ഥാനത്തുമാണ് എത്തിയിരിക്കുന്നത്. ഫിലിപ്പിന്‍സ് 141-ാമതും

കുവൈത്ത്, അമേരിക്കന്‍ സമോവ, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ജനസംഖ്യയില്‍ പകുതിയില്‍ അധികം ആളുകള്‍ക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഉഗാണ്ടയില്‍ വെറും 5.5 ശതമാനം ആളുകള്‍ മാത്രമാണ് ആവശ്യത്തിന് വ്യായാമം ചെയ്യാത്തത്.

ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനപ്രകാരം വ്യായാമം എന്നാല്‍ ആഴ്ചയില്‍ 75 മിനിറ്റ് ഊര്‍ജസ്വലമായ കാര്യങ്ങളില്‍ ചെലവഴിക്കുകയോ അല്ലെങ്കില്‍ 150 മിനിറ്റ് താരതമ്യേന കഠിനമായ ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യുകയോ, അതുമല്ലെങ്കില്‍ ഇതുരണ്ടും ചേര്‍ന്നതോ ആണ്. കൂടുതല്‍ രാജ്യങ്ങളിലും പുരുഷന്മാരെക്കാള്‍ കുറവ് ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ