ആകാശത്തിന് കീഴെ വാതിലുകളും ചുവരുകളുമില്ലാത്ത പർവ്വത നിരകളിലുളള ഒരു ഹോട്ടലിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അങ്ങനെയൊരു ഹോട്ടലുണ്ട് സ്വിറ്റ്സർലൻഡിൽ. നൾ സ്‌റ്റേൺ (Null Stern) എന്നാണ് സ്വിസ് പർവ്വത നിരകളിൽ നില കൊളളുന്ന ഹോട്ടലിന്റെ പേര്.

ചുവരുകളില്ല ഈ ഹോട്ടലിന്. 2016 ലാണ് ഈ ഹോട്ടൽ ആദ്യമായി തുറക്കുന്നത്. അടുത്തിടെ ഗോബ്‌സി ഹില്ലിൽ പുതിയൊരു മുറി കൂടി തുറക്കുകയുണ്ടായി നൾ സ്റ്റേൺ. 2017 ന്റെ അവസാനം വരെ ഈ ഹോട്ടൽ പലരും മുൻകൂറായി ബുക്ക് ചെയ്‌തിട്ടുണ്ട്. എന്നാൽ ഏതെങ്കിലും കാരണത്താൽ ഇത് റദ്ദാക്കുകയാണെങ്കിൽ പണം തിരികെ ലഭിക്കുന്നതല്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

Null Stern Bed, Switzerland
(Photo: Instagram/ @sonderaufgaben)

Null Stern Bed, Switzerland
(Photo: Instagram/ @roomdesignburo)

Null Stern Bed, Switzerland
(Photo: Instagram/ @nullstern_zerostarhotel)

A post shared by Rasheed Murad (@estnsa5) on

ഏകദേശം 20,000 രൂപയാണ് ഒരു രാത്രി താമസിക്കാൻ ഇവർ ഈടാക്കുന്നത്. ടാക്‌സ്, പാർക്കിങ്, മറ്റുളള സൗകര്യങ്ങൾ എല്ലാം ഈ തുകയിൽ ഉൾപ്പെടും. എന്നാൽ മറ്റുളള ഹോട്ടലുകളെ പോലെ വാഷ്‌റൂം സൗകര്യം നൾ സ്‌റ്റേൺ നൽകുന്നില്ല. നൾ സ്‌റ്റേൺ ബെഡിൽ നിന്ന് 100 മീറ്റർ അകലെയാണ് ഒരു ടോയ്‌ലറ്റുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook